World
-
പാക്കിസ്ഥാനിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം; 11 പേര്‍ മരിച്ചു
കറാച്ചി:പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ആറുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്.35 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 11 പേരുടെയും മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാല്‍പതു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം മൂന്നാം നിലയില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്നും ആറാം നിലവരെ തീപിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഫയര്‍ എക്‌സിറ്റുകള്‍ ഇല്ലാതെയാണ് കെട്ടിട നിര്‍മാണമെന്നും പരാതിയുണ്ട്.
Read More » -
6 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസയില്ലാതെ ചൈനയിൽ പോകാം, ആ രാജ്യങ്ങൾ ഏതൊക്കെ…?
6 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാത്ത യാത്ര അനുവദിച്ച് ചൈന. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസം വരെയുള്ള ചൈനീസ് യാത്രയ്ക്ക് ഇനി വിസ വേണ്ട. ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 നവംബര്‍ വരെ ചൈനയില്‍ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതിനു മുൻപുള്ള നയങ്ങള്‍ പ്രകാരം വിസ ഇല്ലാതെ ചൈനയില്‍ പ്രവേശിക്കാനാവില്ല. സിംഗപൂരില്‍ നിന്നും ബ്രൂണെയില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. കോവിഡ് മഹാമാരിക്ക് പിന്നാലെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പെടുത്തിയിരുന്നത്. 10 മില്യണോളം വിനോദ സഞ്ചാരികളാണ് കോവിഡിന് മുന്‍പ് ഓരോ വര്‍ഷവും ചൈന സന്ദര്‍ശിച്ചിരുന്നത്. വിനോദ സഞ്ചാര മേഖലയെ വീണ്ടും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം.
Read More » -
മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി
കണ്ണൂർ: മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജെസിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് ചികിത്സ ആരംഭിക്കാനാരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രണ്ട് വര്‍ഷം മുമ്ബാണ് ജെസ് യുകെയിലെത്തിയത്. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസം.
Read More » -
ആകാശത്ത് വിസ്മയം തീര്‍ത്ത് ലൂണാര്‍ ഹാലോ, സാക്ഷിയായി കേരളവും!
കേരളത്തിലെ വിവിധ ഇടങ്ങളില്‍ ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെടുന്ന ലൂണാര്‍ ഹാലോ ദൃശ്യമായി.വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടുകൂടിയാണ് ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെട്ടത്. ഇന്ത്യയിലും മറ്റു വിവിധ രാജ്യങ്ങളിലും ഈ വലയം ദൃശ്യമായി. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലെ ഐസ് പരലുകളില്‍ തട്ടി പ്രകാശം അപവര്‍ത്തനം സംഭവിക്കുമ്ബോഴാണ് ലൂണാര്‍ ഹാലോ ദൃശ്യമാവുന്നത്. “മൂണ്‍ ഹാലോ”, “മൂണ്‍ റിംഗ്” അല്ലെങ്കില്‍ “22° ഹാലോ” എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ അന്തരീക്ഷ പ്രതിഭാസം അറിയപ്പെടാറുണ്ട്. കൊടുങ്കാറ്റുകള്‍ സംഭവിക്കുന്നതിന് മുമ്ബ് കാണുന്ന അടയാളങ്ങളായും ചിലയിടങ്ങളില്‍ ലൂണാര്‍ ഹാലോ അറിയപ്പെടുന്നു. 20,000 അടി മുതല്‍ 40,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിറസ് അല്ലെങ്കില്‍ സിറോസ്ട്രാറ്റസ് മേഘങ്ങളില്‍ ഐസ് പരലുകള്‍ വഴി പ്രകാശം പ്രതിഫലിപ്പിക്കുകയും ചിതറുകയും ചെയ്യുമ്ബോള്‍ ഒരു ചാന്ദ്ര പ്രഭാവലയം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രത്യേക പ്രഭാവലയമാണ് ലൂണാര്‍ ഹാലോ.
Read More » -
ലുലുവില്‍ നിരവധി വൻ ഒഴിവുകള്‍, അഭിമുഖം കേരളത്തില്‍ രണ്ടിടത്ത്; തീയതിയും വിശദാംശങ്ങളും വായിക്കൂ
കോഴിക്കോട്: വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗള്‍ഫിലും ഇന്‍ഡ്യയിലുമായി നിരവധി ശാഖകളുള്ള വ്യാപാര ശൃംഖലയായ ലുലുവില്‍ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുന്നു. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങിൽ ഉടൻ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. വിസ സൗജന്യമായിരിക്കും. കമ്പനി നേരിട്ടാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും വൈകാതെ റിക്രൂട്ട്മെന്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. വാക് ഇന്‍ ഇന്റര്‍വ്യൂ വിശദാംശങ്ങള്‍ ◾കണ്ണൂര്‍ (28.11.2023) സാധു കല്യാണ മണ്ഡപം, താന ◾കോഴിക്കോട് (30.11.2023) ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സ് ലയണ്‍സ് പാര്‍ക്ക്, ബീച്ച് റോഡ് രണ്ടിടത്തും റിപ്പോര്‍ട് ചെയ്യണ്ട സമയം: രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഒഴിവുകള്‍ ◾സെയില്‍സ്മാന്‍/കാഷ്യര്‍ യോഗ്യത: പ്ലസ് ടു, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം പ്രായപരിധി: 20-28 ◾കുക്ക് സാന്‍ഡ്വിച്ച്, ഷവര്‍മ, സാലഡ് മേക്കര്‍ ബേക്കര്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നയാള്‍ (Confectioner) മത്സ്യവ്യാപാരി (Fishmonger) ടെയ്ലര്‍ സെക്യൂരിറ്റി ഇലക്ട്രീഷ്യന്‍ പ്ലംബര്‍…
Read More » -
ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു; ഗാസയിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ
റിയാദ്: ഗാസയിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ. ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ബുധനാഴ്ചയാണ് ഖത്തറിൻറെയും ഇൗജിപ്തിെൻറയും ശ്രമഫലമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 150 പലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ഗാസയിലെ 50 തടവുകാരെ മോചിപ്പിക്കാനും ഉപരോധിച്ച മേഖലകളിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രായേൽ ഭരണകൂടവും ഹമാസും നാല് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചത്. ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നല്‍കിയതിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. നാലു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. താല്‍ക്കാലിക വെടിനിര്‍ത്തര്‍ സ്ഥിരം വെടിനിര്‍ത്തലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. വെടിനിര്‍ത്തല്‍ കരാറിനായി ഖത്തര്‍, ഈജിപ്ത്, യുഎസ്…
Read More » -
ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ; ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും
ഗാസ: ഗാസ മുനമ്പിൽ ആശ്വാസത്തിന്‍റെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്‍റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തര്‍ വിദേശകാര്യ…
Read More » -
നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു
ദോഹ: എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. നവംബര്‍ ഒന്‍പതിനാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീല്‍ പഠിക്കുകയാണെന്നും ഉടന്‍ പരിഗണിക്കുമെന്നും കോടതിയില്‍നിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളില്‍നിന്ന് രാത്രിയില്‍ പിടികൂടിയത്. 8 പേരും ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ചശേഷം ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന സൈനിക പരിശീലന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാര്‍, പൂര്‍ണേന്ദു തിവാരി, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാല്‍, സൗരഭ് വസിഷ്ഠ് എന്നിവര്‍ക്കാണ് ‘കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്…
Read More » -
പ്രവാചക നിന്ദ ; 17 കാരിയായ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഗ്രീസ് കോടതി
ഏഥൻസ്: 17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. മുനാസിഫ് അമാൻ എന്ന 23 -കാരനാണ് ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീസ് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ഏഥൻസിലെ പെരിസ്റ്റേരി പരിസരത്തുള്ള വീട്ടിലാണ് ഇയാളുടെ കാമുകി നിക്കോലെറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയോട് പ്രതി ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി കോടതിയില്‍ മൊഴി നല്‍കിയത്. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More » -
സൗദി അറേബ്യ അടിമുടി മാറുന്നു, മരുഭൂമിയില്‍ സ്വപ്‌നങ്ങളുടെ വസന്തം വിടരുന്നു
ലോകശ്രദ്ധ നേടാറുണ്ട് സൗദി അറേബ്യ പണിതുയര്‍ത്തുന്ന സ്വപ്‌ന നഗരമായ നിയോമിന്റെ ഭാഗമായുള്ള ഓരോ പദ്ധതികളുടെയും പ്രഖ്യാപനം. ഏറ്റവും ഒടുവിലായി നിയോമിന്റെ ഭാഗമായ എപികോണിന്റെ പ്രഖ്യാപനമാണ് നടന്നത്. ആഡംബര ഹോട്ടലും അപ്പാര്‍ട്ടുമെന്റുകളും റിസോര്‍ട്ടുമെല്ലാം ചേര്‍ന്ന എപികോണ്‍ ഒരു എൻജിനിയറിംഗ് വിസ്മയമായിരിക്കും. നിയോമിന്റെ വടക്കേയറ്റത്തുള്ള കടല്‍ തീരത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന എപികോണ്‍ സൗദിയുടെ സ്വപ്‌ന നഗരത്തിലേക്കുള്ള അപൂര്‍വതകളുടെ തുടക്കമായിരിക്കും. ലോകത്തെ ഏതു നഗരങ്ങളിലും ലഭിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഭാവി നഗരമാണ് നിയോം എന്ന പേരില്‍ സൗദി അറേബ്യ മരുഭൂമിയില്‍ പണിതുയര്‍ത്തുന്നത്. നിയോമിന്റെ ഭാഗമായ എപികോണിന്റെ രണ്ട് അംബരചുംബികളായ കെട്ടിടങ്ങളിലാണ് ആദ്യം കണ്ണുടക്കുക. 225 മീറ്ററും 275 മീറ്ററും നീളമുള്ളവയാണ് ഇവ. ഈ ടവറുകളില്‍ 41 നിലകളിലായി ആഡംബര ഹോട്ടലുണ്ടാവും. 14 സ്യൂട്ടുകളും അപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശകരെ കാത്തിരിക്കും. മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഇരട്ട ടവറുകള്‍ക്കു സമീപത്തു തന്നെയാണ് എപികോണ്‍ റിസോര്‍ട്ടും നിര്‍മിക്കുക. ഇവിടെ 120 മുറികളും ബീച്ചിനോട് അഭിമുഖമായ 45 വില്ലകളും…
Read More »