NEWSWorld

പാക്കിസ്ഥാനിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം; 11 പേര്‍ മരിച്ചു

കറാച്ചി:പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ആറുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്.35 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
11 പേരുടെയും മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ നാല്‍പതു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
 അതേസമയം മൂന്നാം നിലയില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്നും ആറാം നിലവരെ തീപിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഫയര്‍ എക്‌സിറ്റുകള്‍ ഇല്ലാതെയാണ് കെട്ടിട നിര്‍മാണമെന്നും പരാതിയുണ്ട്.

Back to top button
error: