ഏഥൻസ്: 17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. മുനാസിഫ് അമാൻ എന്ന 23 -കാരനാണ് ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടി പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീസ് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ഏഥൻസിലെ പെരിസ്റ്റേരി പരിസരത്തുള്ള വീട്ടിലാണ് ഇയാളുടെ കാമുകി നിക്കോലെറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാമുകിയോട് പ്രതി ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി കോടതിയില്‍ മൊഴി നല്‍കിയത്.
പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.