NEWSWorld

ആകാശത്ത് വിസ്മയം തീര്‍ത്ത് ലൂണാര്‍ ഹാലോ, സാക്ഷിയായി കേരളവും!

കേരളത്തിലെ വിവിധ ഇടങ്ങളില്‍ ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെടുന്ന ലൂണാര്‍ ഹാലോ ദൃശ്യമായി.വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടുകൂടിയാണ് ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെട്ടത്.
ഇന്ത്യയിലും മറ്റു വിവിധ രാജ്യങ്ങളിലും ഈ വലയം ദൃശ്യമായി.

അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലെ ഐസ് പരലുകളില്‍ തട്ടി പ്രകാശം അപവര്‍ത്തനം സംഭവിക്കുമ്ബോഴാണ് ലൂണാര്‍ ഹാലോ ദൃശ്യമാവുന്നത്. “മൂണ്‍ ഹാലോ”, “മൂണ്‍ റിംഗ്” അല്ലെങ്കില്‍ “22° ഹാലോ” എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ അന്തരീക്ഷ പ്രതിഭാസം അറിയപ്പെടാറുണ്ട്. കൊടുങ്കാറ്റുകള്‍ സംഭവിക്കുന്നതിന് മുമ്ബ് കാണുന്ന അടയാളങ്ങളായും ചിലയിടങ്ങളില്‍ ലൂണാര്‍ ഹാലോ അറിയപ്പെടുന്നു.

20,000 അടി മുതല്‍ 40,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിറസ് അല്ലെങ്കില്‍ സിറോസ്ട്രാറ്റസ് മേഘങ്ങളില്‍ ഐസ് പരലുകള്‍ വഴി പ്രകാശം പ്രതിഫലിപ്പിക്കുകയും ചിതറുകയും ചെയ്യുമ്ബോള്‍ ഒരു ചാന്ദ്ര പ്രഭാവലയം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രത്യേക പ്രഭാവലയമാണ് ലൂണാര്‍ ഹാലോ.

Back to top button
error: