NEWSWorld

6 രാജ്യങ്ങളിലെ സഞ്ചാരികൾക്ക്  വിസയില്ലാതെ ചൈനയിൽ പോകാം, ആ രാജ്യങ്ങൾ ഏതൊക്കെ…?

   6 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാത്ത യാത്ര അനുവദിച്ച് ചൈന. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസം വരെയുള്ള ചൈനീസ് യാത്രയ്ക്ക് ഇനി വിസ വേണ്ട. ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 നവംബര്‍ വരെ ചൈനയില്‍ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതിനു മുൻപുള്ള  നയങ്ങള്‍ പ്രകാരം വിസ ഇല്ലാതെ ചൈനയില്‍ പ്രവേശിക്കാനാവില്ല. സിംഗപൂരില്‍ നിന്നും ബ്രൂണെയില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്.

Signature-ad

കോവിഡ് മഹാമാരിക്ക് പിന്നാലെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പെടുത്തിയിരുന്നത്. 10 മില്യണോളം വിനോദ സഞ്ചാരികളാണ് കോവിഡിന് മുന്‍പ് ഓരോ വര്‍ഷവും ചൈന സന്ദര്‍ശിച്ചിരുന്നത്. വിനോദ സഞ്ചാര മേഖലയെ വീണ്ടും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം.

Back to top button
error: