World

    • ഇന്ത്യയുടെ തിരിച്ചടിക്ക് കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നല്‍കും! തകര്‍ത്തത് ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം; 14 കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി വീതം നല്‍കും; മസൂദിനെ ഏക അവകാശിയാക്കും; ഇന്ത്യയിലെ നാല് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ‘ടെറര്‍ ഫണ്ടിംഗ്’ നിര്‍ത്താതെ പാകിസ്താന്‍

      ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള വ്യോമാക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിന് പാകിസ്ഥാന്‍ 14 കോടി രൂപ നല്‍കും. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരില ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ കബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിലെ നടപടികള്‍ തുടരുന്നു; വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തില്‍ ഇന്ത്യയിലെ നിര്‍ണായക വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന സെലബി ഏവിയേഷനു ക്ലിയറന്‍സ് നഷ്ടമായി; ഗതികെട്ടു വിശദീകരണവുമായി രംഗത്ത്: ‘തുര്‍ക്കിയുമായോ എര്‍ദോഗന്റെ മകളുമായോ ബന്ധമില്ല; പ്രതിരോധ വിഭാഗത്തിന്റെ ഓഡിറ്റിന് വിധേയം; ഇന്ത്യയോടു പ്രതിജ്ഞാബദ്ധം’

      ന്യൂഡല്‍ഹി: ഇന്ത്യയുടെ നിര്‍ണായക വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ള തുര്‍ക്കി ഏവിയേഷന്‍ കമ്പനിയുടെ ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്നു കമ്പനി. എര്‍ദോഗന്റെ മകള്‍ കമ്പനിയുടെ ഉടമയല്ലെന്നും ഞങ്ങള്‍ തുര്‍ക്കിക്കാരല്ലെന്നും വിശദീകരണവുമായി സെലെബി ഏവിയേഷന്‍ രംഗത്തുവന്നതോടെയാണ് ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്ന വിവരവും പുറത്തുവന്നത്. ഇതോടാപ്പം കമ്പനി ഉടമകളുടെ വിശദാംശങ്ങളും സെലെബി പുറത്തുവിട്ടു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാടിനു പിന്നാലെയാണു ഇന്ത്യയുടെ നടപടിയെന്നാണു വിവരം. കമ്പനിക്ക് എന്തെങ്കിലും രാഷ്ട്രീയ അഫിലിയേഷന്‍ ഇല്ലെന്നും തുര്‍ക്കിക്കാരായ ആരും ഉടമകളായി ഇല്ലെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കമ്പനിക്കെതിരേ വ്യാപക ആരോപണങ്ങള്‍ പ്രചരിച്ചതോടെയാണു വിശദീകരിക്കുന്നതെന്നും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമെയ് എര്‍ദോഗനുമായി ബന്ധമില്ലെന്നും കമ്പനി പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ‘മാതൃ സ്ഥാപനത്തില്‍ സുമെയ് എന്ന പേരില്‍ ആരും ഓഹരി ഉടമകളായിട്ടില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാന്‍ സെലെബിയോഗ്ലു, കാനന്‍ സെലെബിയോഗ്ലു എന്നീ രണ്ട് ഉടമകള്‍ക്കും രാഷ്ട്രീയ ബന്ധമില്ല. ഞങ്ങള്‍ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന,…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിനിടെ വിവരങ്ങള്‍ ചോര്‍ന്നോ? ഇന്ത്യയിലെ ഒമ്പതു പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായക ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ കമ്പനി; കൈകാര്യം ചെയ്യുന്നത് 58,000 വിമാനങ്ങള്‍; പാകിസ്താനു പിന്തുണ നല്‍കിയതിനു പിന്നാലെ സെലെബി ഏവിയേഷന്‍സും നിരീക്ഷണത്തില്‍

      ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളടെ സെക്യൂരിറ്റി ഓപ്പറേഷന്‍ നടത്തുന്ന തുര്‍ക്കിഷ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ കൊഴുക്കുന്നു. 1958ല്‍ സ്ഥാപിച്ച ടര്‍ക്കിഷ് കമ്പനിയായ സെലെബിയാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത്. പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ പ്രധാന കമ്പനിയെ ഇന്ത്യയില്‍നിന്ന് വിരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്. തുര്‍ക്കിയുടെ ട്രോജന്‍ കുതിരയാണോ സെലെബി എന്നാണ് അന്വേഷണം. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഏവിയേഷന്‍ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും വിമാനത്താവള ലോജിസ്റ്റിക്‌സില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും, റാമ്പ് സര്‍വീസുകള്‍, ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍, കാര്‍ഗോ മാനേജ്‌മെന്റ്, ബ്രിഡ്ജ് നിയന്ത്രണം തുടങ്ങിയ നിരവധി ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഏറെ സുരക്ഷാ പ്രാധാന്യമുള്ള…

      Read More »
    • ‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും, ഇന്ത്യയിലെ താരിഫ് താങ്ങാനാവില്ല, വിൽപ്പന ബുദ്ധിമുട്ടാകും’- ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

      വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ് രം​ഗത്ത്. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു. ഡോണൾ‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ- ‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’. ‌അതേപോലെഇന്ത്യ യുഎസിന് ഒരു കരാർ വാഗ്ദാനം…

      Read More »
    • വെടിനിര്‍ത്തലിനായി കേണു, വാലും ചുരുട്ടി നായയെപ്പോലെ പരക്കംപാഞ്ഞു; പാകിസ്താനെതിരേ പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

      വാഷിങ്ടണ്‍: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു. തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു. ”ഭീകരനായാലും ഐഎസ്ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിലെ ഒറ്റയാള്‍ പോരാളി; പാകിസ്താന്റെ കപട വാര്‍ത്തകള്‍ അപ്പപ്പോള്‍ തകര്‍ത്ത് ഡാമിയന്‍ സൈമണ്‍; ഉപയോഗിച്ചത് ചൈനയുടെയും ഇന്ത്യയുടെയും ഉപഗ്രഹ ചിത്രങ്ങള്‍; ഇന്റല്‍ ജീവനക്കാരന് സോഷ്യല്‍ മീഡിയയില്‍ കൈയടി

      ന്യൂഡല്‍ഹി: പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനു ശേഷം കഴിഞ്ഞയാഴ്ച നിയന്ത്രണ രേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും സായുധ പോരാട്ടം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഡ്രോണുകള്‍, ജെറ്റുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ച് മാത്രമല്ല യുദ്ധം നടന്നത്. മറ്റൊരു മുന്നണി ഉടന്‍ തന്നെ ഉയര്‍ന്നുവന്നു: ഡിജിറ്റല്‍ യുദ്ധക്കളം. പാകിസ്ഥാന്റെ ചുമതല വഹിച്ചത് സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ആയിരുന്നു, അവര്‍ സോഷ്യല്‍ മീഡിയയില്‍ നാടകീയമായ അവകാശവാദങ്ങളുടെയും ഇന്ത്യന്‍ വ്യോമതാവളങ്ങളില്‍ വരുത്തിയ നാശനഷ്ടങ്ങളുടെ ദൃശ്യ ‘തെളിവും’ കൊണ്ട് നിറഞ്ഞു. എന്നാല്‍ ഡിജിറ്റല്‍ കുഴപ്പങ്ങള്‍ക്കിടയില്‍, ഐഎസ്പിആറിന്റെ തെറ്റായ വിവരങ്ങളുടെ പ്രവാഹത്തെ ജാഗ്രതയോടെ എതിര്‍ത്ത് ഒരു വ്യക്തി വേറിട്ടു നിന്നു: എക്‌സില്‍ ആയിരക്കണക്കിന് അനുയായികളുള്ള ഡാമിയന്‍ സൈമണ്‍. എഐ വിശകലന സ്ഥാപനമായ ദി ഇന്റല്‍ ലാബിലെ ജിയോ-ഇന്റലിജന്‍സ് ഗവേഷകനായ സൈമണ്‍ ഉപഗ്രഹ ഡാറ്റകള്‍ ഉപയോഗിച്ചു യുദ്ധത്തിന്റെ മൂടല്‍മഞ്ഞ് മുറിച്ചുകടക്കാനും സംഘര്‍ഷ മേഖലകളെക്കുറിച്ച് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാനോ പൊളിച്ചെഴുതാനോ വര്‍ഷങ്ങളായി രംഗത്തുണ്ട്. Imagery…

      Read More »
    • തലശേരിയില്‍ തുടക്കം; പാകിസ്താനില്‍ ഏഴുവര്‍ഷം ചാരന്‍; ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങളുടെ ദ്രോണാചാര്യന്‍; ഭരണസിരാ കേന്ദ്രങ്ങളില്‍ വിളിപ്പേര് ജയിംസ് ബോണ്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിജയിച്ചത് അജിത് ഡോവലിന്റെ കൂര്‍മബുദ്ധി; കരിയറിലെ അതിസാഹസികന്‍

      ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ അജിത് ഡോവലിന് ഒരു വിളിപ്പേരുണ്ട്- ജെയിംസ് ബോണ്ട്! എന്തുകൊണ്ട് അങ്ങനെയൊരു പേരു കിട്ടിയതെന്ന് അറിയണമെങ്കില്‍ ഡോവലിന്റെ പഴയകാലം വെറുതേയൊന്നു നോക്കിയാല്‍ മതി. ചാരനായി തുടങ്ങി എതിരാളികളുടെ മര്‍മം നോക്കി പ്രഹരിക്കാന്‍ കഴിയുന്ന ബുദ്ധിരാക്ഷസനായി വളരുന്നതില്‍ അജിത്തിന്റെ കഠിനാധ്വാനവും ജാഗ്രതയുമുണ്ട്. പാകിസ്താന് എക്കാലത്തും തലവേദനയാണ് അജിത്ത് ഡോവല്‍. ഡോവല്‍ കളത്തിലുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ പ്രതീക്ഷിക്കാവുന്നത് അപ്രതീക്ഷിത നീക്കങ്ങള്‍. ഇന്ത്യയില്‍ ഭീകരാക്രമണം കഴിഞ്ഞശേഷം ജനറല്‍ മുനീര്‍ പ്രതീക്ഷിച്ചത് അതിര്‍ത്തിയില്‍ പീരങ്കികള്‍ നിരത്തിവച്ചു വെടിവയ്ക്കുമെന്നാണ്. എന്നാല്‍, സൈനിക ജനറലിന്റെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് 35 തീവ്രവാദി ക്യാമ്പുകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട ഒമ്പതെണ്ണം തെരഞ്ഞെടുത്ത് തിരിച്ചടിച്ചത്. നൂറുകണക്കിനു പാക് ഭീകരരെ കൊന്നതിനൊപ്പം അടുത്തകാലത്തേക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനു വിലങ്ങിടാനും ഇന്ത്യക്കായി. അതും ആര്‍ക്കും ഒരു പിഴവുപോലും ആരോപിക്കാനില്ലാതെ. ഒപ്പം പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രമെന്ന് ലോകത്തിനു മുന്നില്‍ അടിവരയിടീക്കാനും ഇന്ത്യക്കു കഴിഞ്ഞു. ഇത്രയൊക്കെ മുന്‍കൂട്ടി കാണണമെങ്കില്‍ അതിന്റെ പേരാണ് അജിത്ത് ഡോവല്‍ എന്നത്. ഇന്ത്യ…

      Read More »
    • പാക് സൈബര്‍ ആക്രമണങ്ങള്‍ കടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ 15 ലക്ഷം ആക്രമണം; വിജയിച്ചത് 150 എണ്ണം; പാകിസ്താന്‍ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈബര്‍ സംഘം; വ്യാപക മുന്നറിയിപ്പ്

      ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് 15 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. പാകിസ്താന്‍ ആസ്ഥാനമായ ഗ്രൂപ്പുകളില്‍നിന്നാണു സൈബര്‍ ആക്രമണമുണ്ടായതെന്നും 150 എണ്ണം മാത്രമാണു വിജയിച്ചതെന്നും മഹാരാഷ്ട്ര സൈബര്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ഏഴ് അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര നോഡല്‍ സൈബര്‍ ഏജന്‍സി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 150 എണ്ണം മാത്രമേ സൈബര്‍ അറ്റാക്കിന് വിധേയമായിട്ടുള്ളൂ.. ആക്രമണങ്ങള്‍ക്ക് പിന്നിലാര്? ‘റോഡ് ഓഫ് സിന്ദൂര്‍’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ ആക്രമണം നടത്തിയ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എപിടി 36, പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്, ടീം ഇന്‍സെയ്ന്‍ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്സ് സെക്, സൈബര്‍ ഗ്രൂപ്പ് എച്ച്ഒഎക്സ് 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നീ ഏഴ് ഗ്രൂപ്പുകളെയാണ് നിലവില്‍ തിരിച്ചറിഞ്ഞത്. ആക്രമണം നടന്ന്…

      Read More »
    • എങ്ങനെയാണു പാക് സൈനിക ജനറലിന്റെ ജമ്മു-കശ്മീര്‍ പദ്ധതി ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്? മുനീറിന്റെ ഉറക്കം കളഞ്ഞത് കശ്മീരിന്റെ ശാന്തത; ഭീകരര്‍ക്ക് ആഹ്വാനം നല്‍കിയത് വഖഫ് ഭേദഗതി സമയത്ത്; തിരിച്ചടിക്കാനുള്ള പട്ടികയില്‍ 35 ഭീകരക്യാമ്പുകള്‍; പാക് എയര്‍ബേസുകളില്‍ ഇന്ത്യവരുത്തിയത് ഭീമമായ നഷ്ടം

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത് കശ്മീരിനെ അശാന്തമാക്കി നിര്‍ത്താനുള്ള പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പദ്ധതി. ഏപ്രില്‍ 16ന് വിദേശികളായ പാകിസ്താന്‍ പൗരന്‍മാരോടെന്ന പേരില്‍ മുനീര്‍ നടത്തിയ പ്രസംഗം ലഷ്‌കറെയുടെ റസിസ്റ്റന്റ് ഫ്രണ്ടിനുള്ള കൃത്യമായ നിര്‍ദേശമായിരുന്നു. മുനീറിനെ സംബന്ധിച്ചു കശ്മീരിന്റെ സമാധാനം ഉറക്കം കെടുത്തുന്നതാണ്. പാക് വിഭജനത്തിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ശാന്തതയിലേക്കു മെല്ലെ മടങ്ങുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു തടയുക, കശ്മീരികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അസംതൃപ്തരും നിരാശരുമാക്കി നിലനിര്‍ത്തുക എന്നിവയായിരുന്നു ജനറല്‍ മുനീറിന്റെ പദ്ധതി. ഭീകരര്‍ക്കു പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി. രഹസ്യാന്വേഷണത്തിലൊടുവില്‍ കൂട്ടക്കൊലയും നടപ്പാക്കി. എന്നാല്‍, പാക് സൈന്യം അറിയാതെ പാക് അധീന കാശ്മീരില്‍ ഭീകരര്‍ എങ്ങനെയെത്തിയെന്നത് റാവല്‍പിണ്ടിയിലെ അധികാരികള്‍ക്കു വിശദീകരിക്കാന്‍ കഴിയാതെപോയി. ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയ സമയംനോക്കി വിഭജനം…

      Read More »
    • മുന്‍ പ്രസിഡന്റിനും രക്ഷയില്ല! ബംഗ്ലാദേശ് വിട്ടത് പുലര്‍ച്ചെ; വിമാനത്താവളത്തിലെത്തിയത് ലുങ്കിധരിച്ച് വീല്‍ചെയറില്‍

      ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകര്‍ച്ചയും അവാമി പാര്‍ട്ടി നിരോധനത്തിനും പിന്നാലെ അര്‍ധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്. ലുങ്കിയുടുത്ത് വീല്‍ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്‌ലാന്‍ഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവര്‍ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയിലുള്ള നാടുവിടല്‍. പാര്‍ട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് പോലുള്ള നടപടികള്‍ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 34, 102 പ്രകാരം കോടതിയില്‍ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തില്‍ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാന്‍ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ശൈഖ് ഹസീനയുടെ ഭരണകൂടത്തകര്‍ച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കള്‍ ജയിലിലടക്കപ്പെടുകയോ…

      Read More »
    Back to top button
    error: