World

    • യു.എസ്. സൈനികവിമാനം ജപ്പാനിലെ ദ്വീപില്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്കായി തിരച്ചില്‍

      ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22 ബി ഓസ്പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കഗോഷിമ മേഖലയിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഓഗസ്റ്റില്‍ വടക്കന്‍ ആസ്ട്രേലിയയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നും കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പരിശീലനത്തിനിടെ നോര്‍വേയില്‍ ഓസ്പ്രേ എം.വി 22ബി…

      Read More »
    • ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു; വിടപറഞ്ഞത് ശീതയുദ്ധ തന്ത്രങ്ങളുടെ ശില്‍പി

      വാഷിങ്ടണ്‍: നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിക്കപ്പെടുന്ന നൊബേല്‍ സമ്മാജന ജേതാവും യു.എസ്. മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ ഹെന്റി എ. കിസിഞ്ജര്‍ (100) അന്തരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിഞ്ജര്‍ അസോസിയേറ്റ്സ് അറിയിച്ചു. നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ കിസിജ്ഞര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്‍. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള…

      Read More »
    • ലോകത്തെ ആശങ്കയിലാക്കി മാരക ലൈംഗിക രോഗമായ പറങ്കിപ്പുണ്ണ് പടരുന്നു: കണ്ണുകളെയും തലച്ചോറിനെയും തകരാറിലാക്കുന്ന ഈ രോഗം മരണത്തിലേയ്ക്കും നയിക്കും

          ലോകത്തിന് ആശങ്ക പരത്തി സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ് രോഗം വ്യാപകമാകുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. അമേരിക്കയിൽ സ്ത്രീകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പറങ്കിപ്പുണ്ണ്‌ രോഗം മാരകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, തലച്ചോറിനെ ബാധിക്കും. കണ്ണുകൾക്ക് തകരാറുണ്ടാക്കും, മുടികൊഴിച്ചിലിനും  സാധ്യതയുണ്ട്. ശരീരത്തിന്റെ പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന ഈ രോഗം ബധിരത, അന്ധത എന്നിവക്കൊപ്പം മരണത്തിലേക്കും നയിക്കും. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 90 ശതമാനം വരെ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ട്രെപോണെമാ പല്ലിഡം (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു.  എന്നാൽ ഇത് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗം അണുബാധയുള്ള ഒരാളുമായി സുരക്ഷിതമല്ലാത്ത യോനി, വായ് അല്ലെങ്കിൽ ഗുദ ലൈംഗിക ബന്ധത്തിലൂടെയാണ്. കൂടാതെ, ഗർഭാവസ്ഥയിൽ ഇൻജക്ഷനിലൂടെയോ അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ രക്തപ്പകർച്ചയ്ക്കിടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ ഗർഭസ്ഥ ശിശുക്കൾക്ക് പകരാം. ലൈംഗിക അവയവങ്ങളില്‍ കൂടിയും  ശാരീരിക…

      Read More »
    • കേരളത്തിന് നന്ദി; ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നു: പലസ്തീന്‍ അംബാസിഡര്‍

      കോഴിക്കോട്: ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും പലസ്തീന് പിന്തുണ നല്‍കുന്നതിന് കേരളത്തിന് നന്ദിയെന്നും പലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണത്തിനായി കോഴിക്കോട്ടെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 ഇസ്രയേല്‍ സൈനികര്‍ മരിച്ചുവെന്നും1000 പരുക്കേറ്റെന്നും ഇസ്രയേല്‍ പറയുന്നു. അതിലേറെ മരണവും പരുക്കും ഇസ്രയേലിലുണ്ടായി.അതിനാൽത്തന്നെ ഇസ്രയേല്‍ സൈന്യം യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും അതാണിപ്പോഴത്തെ വെടിനിർത്തലിന് കാരണമെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.   തങ്ങള്‍ കേരളത്തെ സ്‌നേഹിക്കുന്നു. നന്ദി പറയാനാണ് കേരളത്തിലെത്തിയത്. ഹമാസ് തീവ്രവാദികളല്ല. സ്വാതന്ത്ര സമര പോരാളികളാണ്. മറ്റ് രാജ്യങ്ങള്‍ ജീവിക്കുന്നതു പോലെ ഞങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്നാന്‍ അബു അല്‍ ഹൈജ കൂട്ടിച്ചേര്‍ത്തു.

      Read More »
    • മകളുടെ വിവാഹവും തന്റേത് പോലെ വിമാനത്തില്‍ വച്ചു നടത്തി ഇന്‍ഡ്യന്‍ വ്യവസായി, പങ്കെടുത്തത് 350 വിശിഷ്ടാതിഥികള്‍

         ദുബൈയിൽ നിന്ന് ഒമാനിലേക്ക് പറന്ന ഒരു ബോയിംഗ് വിമാനത്തില്‍ നടന്ന ഇന്‍ഡ്യന്‍ വ്യവസായിയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൻ ഹിറ്റാണ്. യുഎഇ ആസ്ഥാനമായി ജ്വലറി ബിസിനസ് നടത്തുന്ന ഇന്‍ഡ്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയും ഹൃദേഷ് സൈനാനിയും വിവാഹിതരാകുന്ന വീഡിയോയായിരുന്നു അത്. ഇന്‍ഡ്യയിലും വൻ നിലയിൽ ജ്വലറി ബിസിനസ് ഉള്ള വ്യാവസായിയാണ് ദിലീപ് പോപ്ലി. നവംബര്‍ 24-ന് ദുബൈയില്‍ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് പറന്ന ജെറ്റെക്സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിമാനത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമായി  350 വിശിഷ്ടാതിഥികൾ പങ്കെടുത്തു. വരനും വധുവും ഉള്‍പ്പെടെയുള്ള അതിഥികള്‍ വിമാനത്തില്‍ വച്ച് ട്യൂണ്‍ മാരി എന്‍ട്രിയാന്‍ നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വരനും കുടുംബവും  ദുബൈയിലെ അല്‍ മക്തൂം എയര്‍പോര്‍ടിന് സമീപമുള്ള ജെടെക്സ് വിഐപി ടെര്‍മിനലില്‍ വച്ച് തന്നെ വിവാഹാഘോഷങ്ങള്‍…

      Read More »
    • പലസ്‌തീൻ വിദ്യാര്‍ത്ഥികളെ വെടിവെച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

      ബര്‍ലിംഗ്ടണ്‍: പലസ്‌തീൻ വംശജരായ മൂന്ന് വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ ബര്‍ലിംഗ്ടണ്‍, വി.ടി.യിലെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന 20 വയസ് പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ വെടിവെച്ചുകൊന്ന കേസില്‍ ജെയ്‌സണ്‍ ജെ ഈറ്റണ്‍ (48) എന്ന് ആളാണ് അറസ്‌റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച വെര്‍മോണ്ട് സര്‍വകലാശാലയ്ക്ക് സമീപം നടക്കുമ്ബോള്‍ ഇയാൾ കൈത്തോക്ക് ഉപയോഗിച്ച്‌ അവരെ വെടിവെച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ രണ്ട് പേര്‍ പരമ്ബരാഗത ശിരോവസ്ത്രമായ പലസ്തീനിയൻ കഫിയെ ധരിച്ചിരുന്നു.ഇതാണ് പ്രതിയെ പ്രകോപിച്ചതെന്നാണ് വിവരം.

      Read More »
    • ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസം കൂടി നീട്ടും; 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍

      ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തല്‍ ധാരമ പ്രകാരം മൂന്നാം ദിവസം നാലു വയസ്സുള്ള അമേരിക്കന്‍ ബാലിക അടക്കം 17 ബന്ദികളെ ഹമാസ് കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഓരോ ദിവസവും ദീര്‍ഘിപ്പിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.  

      Read More »
    • പ്രസിഡന്റിനെ നീക്കണം; പാക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി

      ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. ഭരണഘടനാനുസൃതമായ ചുമതലകള്‍ പ്രസിഡന്റ് നിറവേറ്റുന്നില്ലെന്നും തെറ്റായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും ആരോപിച്ച് ഗുലാം മുര്‍ത്താസ ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്. പ്രസിഡന്റ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി ആകാന്‍ പാടില്ല. അതേസമയം, മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിനിധിയെപോലെ പ്രവര്‍ത്തിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ആരിഫ് അല്‍വിയുടെ 5 വര്‍ഷ കാലാവധി സെപ്റ്റംബര്‍ 8ന് അവസാനിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ അസംബ്ലി ഓഗസ്റ്റില്‍ പിരിച്ചുവിട്ടതിനാല്‍, ഭരണഘടനയുടെ 44ാം വകുപ്പ് അനുസരിച്ചു പ്രസിഡന്റിനു തുടരാം. പാക്കിസ്ഥാനില്‍ അടുത്ത ഫെബ്രുവരി 11നാണ് പൊതുതിരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് 3 ദിവസം മുന്‍പ് ഓഗസ്റ്റ് 9ന് പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.

      Read More »
    • അമേരിക്കയിൽ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്

      വാഷിങ്ടണ്‍: യു.എസിലെ വെര്‍മോണ്ടില്‍ കോളജ് വിദ്യാര്‍ഥികളായ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്. വെര്‍മോണ്ടില്‍ യൂണിവേഴ്‌സിറ്റി ക്യാമ്ബസിന് സമീപത്ത് വെച്ചാണ് സംഭവം. ഹിസാം അവര്‍ഥാനി, കിന്നന്‍ അബ്ദുല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബര്‍ലിങ്ടണ്‍ പൊലിസ് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് പോകും വഴിയാണ് യുവാക്കള്‍ക്ക് നേരെ വധ ശ്രമമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. പ്രോസ്‌പെക്‌ട് സ്ട്രീലെത്തിയപ്പോള്‍ അക്രമി യുവാക്കള്‍ക്കരികിലെത്തുകയും പ്രകോപനം ഒന്നുമില്ലാതെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, അക്രമിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എഫ്.ബി.ഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

      Read More »
    • ഖത്തര്‍ നേതാക്കള്‍ ഇസ്രായേലില്‍;കൈയ്യടിച്ച് ലോകം

      ടെൽ അവീവ്: പാലസ്തീൻ പ്രശ്നപരിഹാരത്തിനായി ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രായേലില്‍ എത്തി. അത്യപൂര്‍വമായ ഈ സന്ദര്‍ശനത്തിനെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു. പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ ആദ്യമായിട്ടാണ് ഇസ്രായേലിലെത്തുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഖത്തര്‍ പ്രതിനിധികള്‍ എത്തിയത്. ഖത്തറുമായി നയതന്ത്ര ബന്ധമുള്ള രാജ്യമല്ല ഇസ്രായേല്‍. ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത രാജ്യം കൂടിയാണ് ഖത്തര്‍.  അതുകൊണ്ടുതന്നെ ദോഹയില്‍ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് വിമാന സര്‍വീസ് ഇല്ല.സൈപ്രസിലെത്തിയ ശേഷമാണ് ഖത്തര്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക് പറന്നത്.ഇതിന് ശേഷമാണ്  തടവിലാക്കിയ ഇസ്രായേലികളെ ഹമാസ് മോചിപ്പിച്ചു തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തേക്കാണ് കരാര്‍. 50 ഇസ്രായേലുകാരെ വിട്ടയക്കുന്നതിന് പകരം ഇസ്രായേല്‍ സൈന്യം പിടികൂടിയ പലസ്തീന്‍കാരെയും വിട്ടയക്കുന്നുണ്ട്. അകാരണമായി ഇസ്രായേല്‍ പിടികൂടിയ കുട്ടികളെയും സ്ത്രീകളെയുമടക്കമാണ് ഇപ്പോള്‍ വിട്ടയക്കുന്നത്. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള…

      Read More »
    Back to top button
    error: