World

    • ഹൂതികളുടെ ആക്രമണത്തില്‍ മുങ്ങിയ കപ്പലില്‍നിന്ന് രക്ഷപ്പെട്ട മലയാളി നാവികന്‍ സുരക്ഷിതന്‍; വീട്ടിലേക്കു വിളിച്ചു; ഉടന്‍ വീട്ടിലെത്താമെന്ന് പ്രതീക്ഷ

      ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കാണാതായ മലയാളി സുരക്ഷിതൻ. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ശ്രീജ ഭവനത്തിൽ അനിൽകുമാർ  വീട്ടിലേക്ക് വിളിച്ചു. താൻ യെമനിൽ സുരക്ഷിതനായെത്തിയെന്നും ഉടൻ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽകുമാർ ഭാര്യ ശ്രീജയോടും മകൻ അനൂജിനോടും പറഞ്ഞു. കടലില്‍ ചാടി രക്ഷപെട്ടെന്നും യെമനില്‍ സുരക്ഷിതനാണെന്നും അനില്‍കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ കടലിലേക്കു ചാടിയെന്നും മറ്റൊരു കപ്പലിലെ ജീവനക്കാര്‍ തന്നെ രക്ഷിച്ചെന്നും ഒരു മലയാളി കൂടി ഒപ്പമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. BREAKING NEWS  ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ഈ മാസം 7 നാണ് ഹൂതികളുടെ ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി അനിൽകുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിൽ…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും

      ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. BREAKING STORY   ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള…

      Read More »
    • ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

      ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്. ഠ ഹാഫിസ് സയീദ് ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. ഠ മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു…

      Read More »
    • ‘ഔദ്യോഗികമായ ഇടപെടല്‍കൊണ്ട് ഗുണമുണ്ടെന്നു കരുതുന്നില്ല’: നിമിഷപ്രിയ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍; പ്രതിനിധി സംഘത്തെ പോകാന്‍ അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; തടസം യെമനിലേക്കുള്ള യാത്രാവിലക്ക്; അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് കോടതി

      ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ സമയത്ത് എന്തെങ്കിലും ഔദേ്യാഗികമായി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നു അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരയുടെ കുടുംബം മാപ്പു നല്‍കുന്നത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ആദ്യപടിയാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്റെ സംഘടനയിലെ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ഒരു മത പണ്ഡിതനും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. പ്രിയയുടെ അമ്മ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനില്‍ എത്തിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെയാണ് അവര്‍ അവിടെ പോയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘എന്തെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ ഞങ്ങള്‍ക്ക്…

      Read More »
    • തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍

      ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…

      Read More »
    • വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം

      റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു. ശബ്ദത്തെയും തോല്‍പ്പിച്ചു ‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം. ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ…

      Read More »
    • എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍

      കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല. മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍…

      Read More »
    • ‘ലൈന്‍’ സെറ്റായത് ഓണ്‍’ലൈനി’ല്‍! 31 കാരന്റെ മണവാട്ടിയാകാന്‍ 47 കാരി കടല്‍കടന്നെത്തി, മതവുംമാറി

      ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ 31കാരനെ വിവാഹം കഴിക്കുന്നതിനായി 47കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തി. കുടുംബത്തിന്റെ പിന്തുണയോടെ വിവാഹിതരായ ഇരുവരുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിന്‍ഡി റാസ്മസ്സന്‍ എന്ന ഇല്ലിനോയിസ് സ്വദേശിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് സ്വദേശിയെ വിവാഹം കഴിച്ചത്. പാകിസ്ഥാനിലെത്തിയ മിന്‍ഡി ഇസ്ലാംമതം സ്വീകരിച്ച ശേഷമാണ് വിവാഹിതയായത്. ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലൂടെയാണ് മിന്‍ഡി സാജിദിനെ കണ്ടുമുട്ടിയത്. 90 ദിവസത്തെ വിസിറ്റിംഗ് വിസയ്ക്ക് മിന്‍ഡി ഈ മാസം ആദ്യം പാകിസ്ഥാനിലെത്തി. മിന്‍ഡി ഇസ്ലാംമതം സ്വീകരിച്ചതായും സുലേഖ എന്ന പുതിയ പേര് സ്വീകരിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മിന്‍ഡിയെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും താനോ തന്റെ കുടുംബമോ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സാജിദ് പറഞ്ഞു. മിന്‍ഡി പക്വതയെത്തിയ സ്ത്രീയാണെന്നും സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും സാജിദ് പറഞ്ഞു. തങ്ങളുടെ സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹിതരായതെന്നും സാജിദ് പറഞ്ഞു. ഓണ്‍ലൈനില്‍ കണ്ടുമുട്ടിയയാളെ…

      Read More »
    • അതിഥികള്‍ക്കു ഹസ്തദാനം കൊടുക്കുമ്പോള്‍ പോലും ചുവന്നു ചതഞ്ഞു തടിക്കുന്ന കൈകള്‍; ട്രംപിന്റെ അസുഖം ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സിയെന്ന് ഡോക്ടര്‍; പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത് ‘വേദനാ’ജനകം

      ന്യൂയോര്‍ക്ക്: അതിഥികള്‍ക്ക് ഹസ്തദാനം നല്‍കി സ്വീകരിക്കുമ്പോള്‍ വരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ കൈ ചതഞ്ഞതു പോലെ ചുവന്ന് വരുന്നുവെന്നും നീരുവയ്ക്കുന്നുവെന്നും വെളിപ്പെടുത്തിയത് ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ലയാണ്. പ്രസിഡന്‍റ് സ്ഥാനത്തിരിക്കെ ഹസ്തദാനം ഒഴിവാക്കാന്‍ പറ്റില്ലെന്നതും ട്രംപിന് ‘വേദന’യുണ്ടാക്കുന്നതാണ്. 78കാരനായ ട്രംപിന് കാല്‍മുട്ടിന് താഴേക്ക് നീര് വയ്ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപിനെ ചില പരിശോധനകള്‍ക്കും വിധേയനാക്കിയെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. വിശദമായ പരിശോധനയില്‍ ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (CVI) എന്ന രോഗാവസ്ഥയാണെന്നും പ്രാരംഭദശയാണെന്നും കണ്ടെത്തി. ട്രംപിന്‍റെ ആരോഗ്യത്തില്‍ പക്ഷേ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും 70 വയസു കഴിഞ്ഞവരില്‍ ഇതൊക്കെ സാധാരണമാണെന്നും ഡോ. സീനിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് CVI? കാലിലെ ഞരമ്പുകള്‍ക്ക് ആവശ്യമായത് പോലെ രക്തയോട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഇതോടെ ഞരമ്പുകളില്‍ രക്തം ശേഖരിക്കപ്പെടുകയും സിരകളുടെ ഭിത്തിയില്‍ സമ്മര്‍ദനം അനുഭവപ്പെടുകയും ചെയ്യും. ഈ അവസ്ഥ പിന്നീട് വെരിക്കോസ് സിരകള്‍ക്കും കാരണമായേക്കാം. സാധാരണ സ്ഥിതിയില്‍ രക്തധമനികളിലെ വാല്‍വുകള്‍…

      Read More »
    • ‘നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു, ഏറ്റു മുട്ടലിനു തയാറെടുക്കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ’; ഇറാന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം; ‘അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തയാര്‍, ഇസ്രയേലിന്റെ ആണവായുധങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം’

      ടെഹ്‌റാന്‍: നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക ഇറാനെതിരേ യുദ്ധത്തിനു കോപ്പു കൂട്ടുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍. ഇറാന്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ ഏറ്റുമുട്ടലിനു തയാറാകണമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ല. ഏറ്റുമുട്ടലിനു തയറെടുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ’യെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. BREAKING NEWS   ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ‘അടുത്ത യുദ്ധമുണ്ടാകുമ്പോഴേക്കും ഇസ്രായേലിനുവേണ്ടി ഇറാനെ നിരായുധീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാഷ്ട്രീയ വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകണം. ഇസ്രയേലിന്റെ ആണവായുധ ശേഖരണം, സമീപകാല യുദ്ധത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. മിസ്റ്റര്‍ വിറ്റ്‌കോഫ് പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥനാണെന്നും യുദ്ധത്തിനു തീകൊളുത്തുന്നയാളല്ലെന്നും ഉറപ്പു ലഭിക്കണം. അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അമേരിക്കയ്ക്ക്…

      Read More »
    Back to top button
    error: