World
-
ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍ പാകിസ്ഥാന്‍സേനയുടെ സഹായം തേടി ഹമാസ് നേതാവ്
ഇസ്ലാമബാദ് : ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍ പാകിസ്ഥാന്‍ സേനയുടെ സഹയം തേടി ഹമാസ് നേതാവ്. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ആണ് ഇക്കാര്യം അറിയിച്ചത്. 2017 മുതല്‍ ഹമാസ് നേതാവായ ഇസ്മയില്‍ ഹാനിയ ഹമാസിനെ ഗാസയിലും വെസ്റ്റ് ബാങ്കിലും രാഷ്‌ട്രീയമായി നിയന്ത്രിക്കുന്ന നേതാവാണ്. പാകിസ്ഥാനെ ധീരമായ രാജ്യം എന്ന് വിശേഷിപ്പിച്ച ഹാനിയ ഇസ്രയേലിനെ തടയാന്‍ പാകിസ്ഥാന്‍ ഉടനെ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു.
Read More » -
മോശം റഫറിയിങ്ങെന്ന് ആരോപണം; റഫറിയെ മുഖത്തടിച്ചു വീഴ്ത്തി, ചവിട്ടിക്കൂട്ടി
അങ്കാറ: റഫറിയിങ്ങില്‍ പിഴവുകള്‍ ആരോപിച്ച് ഫുട്‌ബോള്‍ ക്ലബ് ഉടമ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി. തുര്‍ക്കിയിലാണ് സംഭവം. എംകെഇ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീല്‍ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുര്‍ റിസസ്‌പോര്‍ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 11 സമനിലയായതോടെയാണ് ക്ലബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. ഫൈനല്‍ വിസിലിനു തൊട്ടുപിന്നാലെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുഖം പൊത്തി ഗ്രൗണ്ടില്‍ വീണു കിടന്ന റഫറിയെ മറ്റു ചിലര്‍ തൊഴിക്കുകയും ചെയ്തു. കളിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റിസസ്പോര്‍ സമനില പിടിച്ചത്. തുടര്‍ന്നു രോഷാകുലരായ കാണികളും മൈതാനം കയ്യേറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. താന്‍ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീടു പ്രസ്താവിച്ചു. മത്സരത്തില്‍ ഉടനീളം റഫറിയുടെ പിഴവുകളുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അങ്ങനെ ചെയ്തതെന്നും കോക്ക കൂട്ടിച്ചേര്‍ത്തു.
Read More » -
ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍, ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
Read More » -
‘ചാവിന്റെ ചാകര’! കൂട്ടത്തോടെ കരക്കടിഞ്ഞത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍
ടോക്കിയോ: വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തിരകള്‍ക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങള്‍ കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹക്കോഡേറ്റില്‍ മത്തികളും അയിലയും കരയിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകള്‍ അടിഞ്ഞത്. ഇതുപോലൊരു സംഭവം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചിലര്‍ ചത്ത മത്സ്യങ്ങള്‍ വില്‍ക്കാനും പാചകം ചെയ്യാനും ശേഖരിച്ചുതുടങ്ങിയതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തടിഞ്ഞ മീനുകള്‍ കഴിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ഹകോഡേറ്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനായ തകാഷി ഫുജിയോക പറഞ്ഞു. ഓക്‌സിജന്റെ അഭാവം മൂലം തളര്‍ന്നുപോയതൊ തിരമാലകളില്‍ പെട്ട് ഒഴുകിപ്പോയതോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴുകുന്ന മത്സ്യം ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും സമുദ്ര പരിസ്ഥിതിയെ ബാധിക്കുകയും ചെയ്യുമെന്നും തകാഷി വിശദീകരിച്ചു.…
Read More » -
ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍
ഏദൻ: ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികള്‍ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി. ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്ബ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികള്‍ പിടികൂടിയത്.അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍റെ പിന്തുണയുള്ള യമനിലെ വിമത സംഘമാണ് ഹൂതികള്‍. അതേസമയം യമനില്‍നിന്ന് തങ്ങളുടെ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് പറന്നുവന്ന ഡ്രോണുകളെ തകര്‍ത്തെന്ന് ഫ്രാൻസ് അറിയിച്ചു.ശനിയാഴ്ച രാത്രി ചെങ്കടലില്‍വെച്ച് ഫ്രഞ്ച് നാവികസേനയുടെ ലാംഗ്വെഡോക് എന്ന യുദ്ധക്കപ്പലിനുനേരെയാണ് ആക്രമണശ്രമമുണ്ടായത്.
Read More » -
ആല്‍ക്കഹോള്‍ വിപണിയിലേക്ക് കൊക്കകോള
ആഭ്യന്തര ആല്‍ക്കഹോള്‍ വിപണിയില്‍ പ്രവേശിച്ച് കൊക്കകോള ഇന്ത്യ. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആല്‍ക്കഹോള്‍ റെഡി-ടു ഡ്രിങ്ക് പാനീയമായ ലെമണ്‍-ഡൗ പരീക്ഷണാടിസ്ഥാനത്തില്‍ ഗോവയിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കമ്പനി പുറത്തിറക്കി. ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായ വാറ്റിയെടുത്ത മദ്യം ആണ് ലെമണ്‍-ഡൗ.കൊക്കകോളയുടെ ആദ്യത്തെ ലെമണ്‍ സോര്‍ ബ്രാൻഡാണ് ലെമണ്‍-ഡൗ. ജപ്പാനില്‍ നിന്നാണ് ലെമണ്‍-ഡൗ ഉത്ഭവിച്ചത്. 250 മില്ലി ലിറ്ററിന് 230 രൂപ വിലയുള്ളതാണ് ലെമണ്‍-ഡൗ. കോക്‌ടെയിലായ ‘ചുഹായ്’ വിഭാഗത്തില്‍ പെടുന്നതാണ് ഇത്. മൊത്തത്തില്‍ ഒരു ബിവറേജസ് കമ്ബനി ആയി പരിണമിക്കാനുള്ള കൊക്കകോളയുടെ പദ്ധതിയുടെ ആദ്യ ചുവടുകൂടിയാണ് ഇത്. ഇതിനായി ഗുജറാത്തിലെ സാനന്ദില്‍ 3000 കോടി രൂപ മുടക്കി കൊക്കകോള പുതിയ പ്ലാന്റ് സ്ഥാപിക്കും.യുകെ, നെതര്‍ലാൻഡ്‌സ്, സ്‌പെയിൻ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന അബ്‌സലട്ട് വോഡ്കയും സ്‌പ്രൈറ്റും സംയോജിപ്പിച്ച് ഒരു പ്രീ-മിക്‌സ്ഡ് കോക്‌ടെയില്‍ 2024-ല്‍ പുറത്തിറക്കാൻ പെര്‍നോഡ് റിക്കാര്‍ഡുമായി കൊക്കകോള സഹകരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
Read More » -
റഷ്യൻ പ്രതിപക്ഷ നേതാവിനെ മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍നിന്ന് കാണാതായി; പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനായ അലക്സി നവാൽനിയെ കാണാതാവുന്നത്
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. അലക്സി നവാൽനിയുടെ അഭിഭാഷകരാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്. അലക്സി നവാൽനി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകർ പറഞ്ഞു. ആറ് ദിവസമായി അലക്സി നവാൽനിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകർ വിവരിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാൽനി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനിയെ കാണാതായിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരിക്കുന്നത്. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനിയെ കാണാനില്ലെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.
Read More » -
ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്;പാകിസ്ഥാൻ ആര്‍മി തലവൻ അമേരിക്കയിൽ
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആര്‍മി തലവൻ ജനറല്‍ അസിം മുനീര്‍ ഒദ്യോഗിക സന്ദര്‍ശനത്തിനായി യു.എസിലേക്ക് തിരിച്ചു. അധികാരമേറ്റെടുത്ത ശേഷം ഇദ്ദേഹം നടത്തുന്ന ആദ്യ യു.എസ് സന്ദര്‍ശനമാണിത്. രാജ്യം കടുത്ത സാമ്ബത്തിക, രാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് ജനറലിന്റെ നീക്കം. മുതിര്‍ന്ന യു.എസ് പ്രതിരോധ വിദഗ്ദ്ധരുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തും. അതേ സമയം, വരുന്ന ഫെബ്രുവരി 8 നാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.
Read More » -
ഖാൻ യൂനിസിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കുകള്‍
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തില്‍ ശക്തമായ മുന്നേറ്റം നടത്തി ഇസ്രയേല്‍. ഇന്നലെ ഖാൻ യൂനിസിന്റെ മദ്ധ്യഭാഗത്തുള്ള ജമാല്‍ അബ്ദേല്‍ – നാസര്‍ സ്ട്രീറ്റിലേക്ക് ഇരച്ചുകയറിയ നൂറുകണക്കിന് സൈനിക ടാങ്കുകള്‍ പ്രധാന റോഡുകളില്‍ നിലയുറപ്പിച്ചു. മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. റാഫ നഗരത്തെയും ഖാൻ യൂനിസിനെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ, ഗാസയില്‍ കൊല്ലപ്പെട്ട പാലസ്തീനികള്‍ ആകെ 17,700 കടന്നു.
Read More » -
ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്‌കൂളുകള്‍ പോലും ഉപയോഗിച്ച് ഹമാസ്
ഗാസ: ഇസ്രയേല്‍-ഹമാസ് പോരാട്ടം രണ്ട് മാസം പിന്നിട്ടിരിക്കെ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്‌കൂളുകള്‍ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളില്‍ ഹമാസുമായി ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഹമാസ് പ്രവര്‍ത്തകരെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേല്‍ സൈന്യം ഞെട്ടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ള ടെഡി ബെയര്‍ പാവയ്‌ക്കുള്ളില്‍ സ്‌നൈപ്പര്‍ റൈഫിളും വെടിക്കോപ്പും കണ്ടെത്തി. മറ്റൊരു സ്‌കൂളില്‍ ക്ളാസ്‌റൂമില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ആയുധങ്ങള്‍ ഇസ്രയേലി പ്രതിരോധ സേന(ഐ.ഡി.എഫ്)യ്‌ക്ക് ലഭിച്ചു. ചില ആയുധങ്ങളാകട്ടെ പാലസ്‌തീനിയൻ അഭയാര്‍ത്ഥികള്‍ക്കുള്ള മുദ്രവച്ച ബാഗുകളിലാണ് കണ്ടെത്തിയത്. ഇത് ഇത്തരം സംവിധാനങ്ങളെയും കുട്ടികളെയും ഹമാസ് ഇസ്രയേലിനെതിരായ പോരാട്ടത്തിന് മനപൂര്‍വ്വം ഉപയോഗിക്കുന്നു എന്നതിന് തെളിവാണെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു. കുട്ടികളുടെ കളിസ്ഥലത്തും ബാക്‌പാക്കിലും കിടക്കയുടെ അടിയിലും വരെ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇവയ്‌ക്ക് പുറമേ എകെ-47 തോക്കുകള്‍, ഗ്രനേഡ്, മറ്റ്‌തരം ആയുധങ്ങള്‍ എന്നിവയും സ്‌കൂളുകളില്‍ നിന്ന് ലഭിച്ചു. അതേസമയം…
Read More »