World

    • കുവൈത്തിൽ ക്രിസ്തുമസ് അലങ്കാര വിൽപ്പന നീക്കം ചെയ്യണെന്ന്  മുനിസിപ്പാലിറ്റി

      കുവൈത്ത് സിറ്റി: ക്രിസ്തുമസുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരങ്ങളും നീക്കം ചെയ്യണെന്ന് കടകൾക്ക് നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി.  മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും  ക്രിസ്തുമസ് വിളക്കുകൾ,  ട്രീകൾ എന്നിവയാൽ അലങ്കരിച്ച് കൊണ്ട് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് മുൻസിപ്പാലിറ്റിയുടെ ഈ‌ നീക്കം. പ്രവാസികളെയും കടയുടമകളെയും ഈ തീരുമാനം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ക്രിസ്തുമസ് ആഘോഷിത്തിനായി കാത്തിരിക്കുന്ന പ്രവാസികൾക്കിടയിലും മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം  ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  ക്രിസ്മസ് വ്യാപാരം മുൻകൂട്ടി കണ്ട് വലിയ രീതിയിൽ ഒരുങ്ങിയ കടയുടമകകൾക്കും ഈ തീരുമാനം തിരിച്ചടിയായി. രാജ്യത്തിന്റെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നുള്ള ചില പൗരന്മാരുടെ എതിർപ്പിനെത്തുടർന്ന് കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കുന്നതിന് കുവൈത്തിൽ മുൻപും  നിരോധനം വന്നിരുന്നു.  കഴിഞ്ഞ വർഷം കുവൈത്ത് മുനിസിപ്പാലിറ്റിയിൽ പൗരന്മാർ പരാതിപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ അവന്യൂസ് മാളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തിരുന്നു.

      Read More »
    • 48 മണിക്കൂറിനുള്ളില്‍ ലോകഭൂപടത്തില്‍ നിന്ന് ഇസ്രായേലിനെ തുടച്ചു നീക്കും; ഇറാന്‍ 

      ടെഹ്റാൻ: 48 മണിക്കൂറിനുള്ളില്‍ ലോകഭൂപടത്തില്‍ നിന്ന് ഇസ്രായേലിനെ തുടച്ചു നീക്കുമെന്ന് ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ്സ് മേധാവിയുടെ ഭീഷണി. ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ്, ഇസ്രായേലിന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സ് മേധാവി  മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ പരസ്യ ഭീഷണി. ലോക ശക്തികളുടെ നിർദ്ദേശപ്രകാരം ഡിസംബര്‍ 02 ന്  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും  ഇസ്രായേല്‍ ഗസയില്‍ വീണ്ടും ആക്രമണം തുടരുകയാണ്. ഡിസംബര്‍ രണ്ടിന് ശേഷം 193 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ഭരണകൂടത്തെ തകര്‍ത്തെറിയും.ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തെത്തുടര്‍ന്ന്’ ഇസ്രയേല്‍ സൈന്യം വളരെ മോശം അവസ്ഥയിലാണെന്നും മേജര്‍ ജനറല്‍ സലാമി പറഞ്ഞു. ഇതിനിടെ, ഗാസ മുനമ്ബില്‍ ഐഡിഎഫിന് നേരെ ഹമാസ് 3 ഡ്രോണുകള്‍ വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്.

      Read More »
    • സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ ഇന്ത്യൻ പ്രവാസിക്ക്  15 മില്യണ്‍ ദിര്‍ഹം സമ്മാനം

      ദുബായ്: ബിഗ് ടിക്കറ്റ് സീരീസ് 258 ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പൗരനായ ആശിഷ് മൊഹോല്‍ക്കര്‍. അക്കൗണ്ട് മാനേജറായി ദുബായില്‍ ജോലി ചെയ്യുകയാണ് ആശിഷ്. ബൈ 2 ഗെറ്റ് വണ്‍ പ്രൊമോഷനിലൂടെ എടുത്ത ഫ്രീ ടിക്കറ്റാണ് ആശിഷിന് ഭാഗ്യം കൊണ്ടുവന്നത്. ഓണ്‍ലൈനായി എടുത്ത 006898 എന്ന നമ്ബറിലുള്ള ടിക്കറ്റിലൂടെ മിലു കുര്യൻ എന്ന മലയാളി ഒരു പുത്തൻ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കി. ഡിസംബര്‍ മാസം ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇത് കൂടാതെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനങ്ങൾ നേടാൻ നാല് വ്യത്യസ്തമായ അവസരങ്ങള്‍ കൂടിയുണ്ട്. ഓരോ ആഴ്ച്ചയും ഒരു മില്യണ്‍ ദിര്‍ഹവും നേടാൻ ഇതേ ടിക്കറ്റിലൂടെ കഴിയും.

      Read More »
    • തെക്കൻ ഇറ്റലിയിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു 

      റോം : തെക്കൻ ഇറ്റലിയിൽ റെയിൽവേ ലെവൽ ക്രോസിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാലാബ്രിയ മേഖലയിലെ കോസെൻസ പ്രവിശ്യയിലായിരുന്നു അപകടം.  ടരന്റോയ്ക്കും റെജിയോ കാലാബ്രിയയ്ക്കും ഇടയിൽ ഫെറോവിയ ജോണിക്ക ലൈനിൽ ഉണ്ടായ കൂട്ടിയിടിയിൽ ട്രെയിനിലെ ടിക്കറ്റ് പരിശോധക 61 വയസുകാരിയായ ഇറ്റാലിയൻ വനിതയും ട്രക്ക് ഡ്രൈവർ, 24 കാരനായ മൊറോക്കൻ സ്വദേശിയുമാണ് മരിച്ചത്.  ലെവൽ ക്രോസിൽ റെയിൽവേ ലൈൻ കടക്കുമ്പോൾ വാഹനം ട്രാക്കിൽ കുടുങ്ങിയതാവാം അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രെയിൻ ട്രക്കിൽ ഇടിച്ചയുടനെ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസും ഇറ്റാലിയൻ പൊലീസായ കരബിനിയേരിയും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ഇറ്റാലിയൻ ഗതാഗത മന്ത്രി മതെയോ സൽവീനി അനുശോചിച്ചു.

      Read More »
    • അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോ​ഗിയാക്കി, ​ഗാർഹിക പീഡന പരാതിയുമായി 23 -കാരിയായ മകൾ; കോടതി പറഞ്ഞത്…

      അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോ​ഗിയാക്കി എന്ന പരാതിയുമായി മകൾ. ചൈനയിലെ ബെയ്ജിംഗിൽ നിന്നുള്ള 23 -കാരിയായ ഷിയോഗു എന്ന യുവതിയാണ് അമ്മയ്ക്കെതിരെ കോടതിയിൽ ​ഗാർഹിക പീഡന പരാതി നൽകിയത്. അമ്മയുടെ മോശം പെരുമാറ്റവും ശകാരവും തന്നെ വിഷാദരോ​ഗത്തിലേക്കും കടുത്ത മാനസികസമ്മർദ്ദത്തിലേക്കും തള്ളിവിട്ടു എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. എന്നാൽ, യുവതിയുടെ രോ​ഗാവസ്ഥയും അമ്മയുടെ പെരുമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയാതെ വന്നതോടെ യുവതി നൽകിയ ​ഗാർഹിക പീഡന പരാതി കോടതി തള്ളി. എന്നാൽ, യുവതിയെ മേലിൽ അകാരണമായി ശാസിക്കാനോ ശാരീരികമോ മാനസികമോ ആയി മുറിവേൽപ്പിക്കാനോ പാടില്ലന്ന് കോടതി അമ്മയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചു. വളരെ ചെറുപ്പം മുതൽ അമ്മ തന്നെ കാരണങ്ങളൊന്നുമില്ലാതെ ശാരീരികമായും വാക്കാലും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് ഷിയോഗു പറയുന്നത്. പലപ്പോഴും അമ്മയുടെ മർദ്ദനമേറ്റ് താൻ ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും അവൾ പറയുന്നു. 2019 മുതൽ തനിക്ക് വിഷാദവും ഉറക്കക്കുറവും അനുഭവപ്പെട്ടു വരികയാണെന്നും അതിന് കാരണം അമ്മയുടെ…

      Read More »
    • ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി യൂറോപ്പ് 

      മഞ്ഞുകാലമായ ഡിസംബറിന് ഒരു പ്രത്യേക സൗന്ദര്യമാണുള്ളത്.ഡിസംബര്‍ എന്നു പറഞ്ഞാല്‍ തന്നെ മഞ്ഞും തണുപ്പും ക്രിസ്മസും ഒക്കെയാണ്. ഈ സമയത്താണ് പലരും കൂടുതൽ യാത്രകള്‍ പോകാൻ ആഗ്രഹിക്കുന്നത്. യുറോപ്പില്‍ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണ്  ഡിസംബര്‍ മാസം. കാരണം  തണുപ്പും മഞ്ഞും ക്രിസ്മസിനെ വരവേല്‍ക്കാൻ തെളിയുന്ന നക്ഷത്രവിളക്കും അലങ്കാരങ്ങളും ഓരോ നഗരത്തിനും നാടിനും കൂടുതല്‍ സൗന്ദര്യമാണ് നല്‍കുന്നത്. തണുപ്പ് അല്‍പ്പം കൂടുതലാണെങ്കിലും യുറോപ്പിന്റെ ശരിക്കുള്ള ഭംഗി ആസ്വദിക്കാൻ ഡിസംബറിനേക്കാള്‍ നല്ലൊരു മാസം വേറെയില്ല. മഞ്ഞും തണുപ്പും ക്രിസ്മസും കേക്കും വൈനും എല്ലാം ഒരുമിച്ചെത്തുന്ന മനോഹരമായ ഡിസംബറില്‍ യാത്ര പോകാൻ പറ്റിയ ചില രാജ്യങ്ങള്‍ ഇതാ. ക്രിസ്മസിനെ വരവേല്‍ക്കാൻ ഒരുങ്ങിനില്‍ക്കുന്ന സ്വിറ്റ്സര്‍ലൻഡ് ക്രിസ്മസും തണുപ്പും മഞ്ഞും ഒരുമിച്ചെത്തുന്ന സ്വിറ്റ്സര്‍ലൻഡ് ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളില്‍ ഒന്നാണ്. മഞ്ഞു പുതച്ച ആല്‍പ്സ് പര്‍വത നിരകളും ക്രിസ്മസ് മാര്‍ക്കറ്റുകളും ഒരു സ്വപ്ന ലോകത്തിന്റെ പ്രതീതിയാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യയുള്ളതിനാല്‍ സ്വിറ്റ്സര്‍ലൻഡിലേക്ക് യാത്ര പോകാൻ…

      Read More »
    • ഷൈൻ ടോം ചാക്കോ, ആത്മിയാ രാജൻ ടീം പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ത്രില്ലർ, ‘നിമ്രോദ് ദുബായിൽ തുടക്കമിട്ടു

      വർണ്ണ ശബളമായ ചടങ്ങിലൂടെ നിമ്രോദ് എന്ന ചിത്രത്തിന്റെ തുടക്കം ദുബായിൽ അരങ്ങേറി. സിറ്റി ടാർഗറ്റ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഷാർജയിലെ സഫാരി മാളിൽ വലിയ ജനസമൂഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ആരംഭം കുറിക്കപ്പെട്ടത്. അഭിനേതാക്കളും, അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു .കേരളീയത്ത നിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘാടനകളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികളും കോർത്തിണക്കിയാണ് പ്രൗഢഗംഭീരമായ ഈ ചടങ്ങ് അരങ്ങേറിയത്. നിർമ്മാതാവിന്ദം സംവിധായകനും പുറമേ ഈ ചിത്രത്തിലെ അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ആത്മിയാ രാജൻ, പ്രശസ്ത അവതാരിക പാർവ്വതി ബാബു, അമിർ നിയാസ്, ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്ന പ്രശസ്ത സംവിധായകൻ ലാൽ ജോസ് എന്നിവരുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഇത്രയും കാലത്തെ തന്റെ ചലച്ചിത്ര ജീവിതത്തിൽതന്റെഒരു ചിത്രത്തിൻ്റേയും ചടങ്ങുകൾ ദുബായിൽ നടന്നിട്ടില്ല’ എന്ന് സംവിധായകൻ ലാൽ ജോസ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.…

      Read More »
    • ഇന്ന് യുഎഇ ദേശീയ ദിനം, ലോകത്തെ അമ്പരിപ്പിക്കുന്ന അറേബ്യൻ രാജ്യം; യുഎഇയെക്കുറിച്ചുള്ള 14 കൗതുകകരമായ വസ്തുതകൾ ഇതാ

         സമ്പന്നമായ ചരിത്രവും സംസ്‌കാരങ്ങളുടെ കൂടിച്ചേരലുമാണ് യുഎഇയുടെ മുഖമുദ്ര. ഏറ്റവും ഉയരമുള്ള ടവറുകൾ മുതൽ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററുകൾ വരെ ചാരുതയേകുന്ന അതിമനോഹര  ഭൂമിയയാണിത്. യുഎഇ ദേശീയ ദിനം എല്ലാ വർഷവും ഡിസംബർ രണ്ടിന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഗള്‍ഫ് മേഖലയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയതായിരുന്നു യു എ ഇ രൂപീകരിക്കാനുള്ള തീരുമാനം. 1971 ഡിസംബര്‍ രണ്ടിനാണ് ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകള്‍ ഒന്നുചേര്‍ന്ന് ഐക്യഅറബ് എമിറേറ്റ് ആയത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഇതിന് അടിത്തറപാകിയത്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിൻ്റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍സായിദ് അല്‍മക്തൂമിന്‍റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ ഹൗസിലായിരുന്നു ചരിത്ര പ്രഖ്യാപനം. ഷെയ്ഖ് സായിദ് പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡൻ്റും റാഷിദ് പ്രധാനമന്ത്രിയുമായി ചുമതലയേറ്റു. ഭരണ നിർവഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന് സുപ്രീം കൗൺസിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകൾക്കും സ്വയംഭരണാവകാശം ഉണ്ടെന്നതാണ്…

      Read More »
    • മലയാളിയുടെ മനസു കീഴടക്കിയ ‘കാതലി’നെ വരവേൽക്കാൻ ആസ്‌ട്രേലിയ, ഒരുങ്ങുന്നത് മാസ്സ് റിലീസ്

           ആരാധകരുടെ മനസു കീഴടക്കി മാത്യു ദേവസിയും ഓമനയും വിജയ​ഗാഥ തുടരുകയാണ്. മുടക്കിയതിന്റെ ഇരട്ടി നേട്ടവുമായാണ് മമ്മൂട്ടി ചിത്രം ‘കാതൽ’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. അഞ്ച് കോടി മുതൽമുടക്കി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം ആ​ഗോളതലത്തിൽ പത്ത് കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടി. കേരളത്തിൽ മാത്രം 7.5 കോടി കളക്ഷൻ നേടി. മലയാളത്തിലെ ഏറ്റവും പുതിയ ‘ക്‌ളാസിക് ഹിറ്റ് ‘ആയി മാറിയ ‘കാതൽ ദ  കോർ’ ഡിസംബർ 7 ന് ആസ്‌ട്രേലിയയിലും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച വമ്പൻ വിജയങ്ങൾ കാതലിനും വിദേശ രാജ്യങ്ങളിൽ പ്രിയം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളായി എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കുടുംബപ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത  ‘കാതലി’ന്റെ ആസ്‌ട്രേലിയൻ വിതരണ അവകാശം വൻ തുകയ്ക്കാണ്, ബിഗ് ബഡ്ജറ്റ് ഹിന്ദി തെലുങ്ക് സിനിമകളുടെ…

      Read More »
    • യു.എ.ഇയില്‍ ഡിസംബറിലെ  ഇന്ധനവില പ്രഖ്യാപിച്ചു, നിരക്ക് കുറഞ്ഞു

            ദുബൈ: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഇത്തവണ നിരക്ക് വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് എട്ട് ഫില്‍സ് വരെയും ഡീസല്‍ ലിറ്ററിന് 23 ഫില്‍സ് വരെയുമാണ് കുറഞ്ഞത്. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫില്‍സ് കുറയുക. സ്‌പെഷല്‍, സൂപ്പര്‍ പെട്രോളുകള്‍ക്ക് ലിറ്ററിന് ഏഴ് ഫില്‍സാണ് കുറയുന്നത്. സൂപ്പര്‍ പെട്രോളിന്റെ വില 3.30 ദിര്‍ഹമില്‍ നിന്ന് 2.96 ദിര്‍ഹമായും സ്‌പെഷല്‍ പെട്രോളിന് 2.92 ദിര്‍ഹമില്‍നിന്ന് 2.85 ദിര്‍ഹമായും കുറഞ്ഞു. ഇപ്ലസിന്റെ നിരക്ക് 2.85 ദിര്‍ഹമില്‍നിന്ന് 2.77 ദിര്‍ഹമായാണ് കുറച്ചത്. ഡീസലിന് 23 ഫില്‍സ് കുറയുമ്പോള്‍ 3.42 ദിര്‍ഹം എന്ന നിരക്ക് 3.19 ദിര്‍ഹമായി കുറഞ്ഞു. അതേസമയം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനനിരക്ക് നിശ്ചയിക്കുന്നത്.

      Read More »
    Back to top button
    error: