Breaking NewsIndiaLead NewsNEWSWorld

‘നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു, ഏറ്റു മുട്ടലിനു തയാറെടുക്കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ’; ഇറാന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം; ‘അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തയാര്‍, ഇസ്രയേലിന്റെ ആണവായുധങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം’

ടെഹ്‌റാന്‍: നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക ഇറാനെതിരേ യുദ്ധത്തിനു കോപ്പു കൂട്ടുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍. ഇറാന്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ ഏറ്റുമുട്ടലിനു തയാറാകണമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ല. ഏറ്റുമുട്ടലിനു തയറെടുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ’യെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

BREAKING NEWS   ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും

Signature-ad

‘അടുത്ത യുദ്ധമുണ്ടാകുമ്പോഴേക്കും ഇസ്രായേലിനുവേണ്ടി ഇറാനെ നിരായുധീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാഷ്ട്രീയ വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകണം. ഇസ്രയേലിന്റെ ആണവായുധ ശേഖരണം, സമീപകാല യുദ്ധത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. മിസ്റ്റര്‍ വിറ്റ്‌കോഫ് പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥനാണെന്നും യുദ്ധത്തിനു തീകൊളുത്തുന്നയാളല്ലെന്നും ഉറപ്പു ലഭിക്കണം. അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാനും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാനും തയാറാണ്. പ്രായോഗിക നടപടികളിലേക്കു കടക്കുന്നതു കാണാനാണ് ആഗ്രഹ’മെന്നും അദ്ദേഹം പറഞ്ഞു. ടെഹ്‌റാനെതിരായ ഇസ്രായേല്‍ നടപടിക്കു മുമ്പായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട വൈറ്റ് ഹൗസിന്റെ പ്രത്യേക ദൂതനാണ് സ്റ്റീവ് വിറ്റ്‌കോഫ്.

ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ഇസ്ലാമിക് റിപ്പബ്ലിക്കുമായി ട്രംപ് 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. കഴിഞ്ഞ മാസം യുഎസ് നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിക്കു കാര്യമായ തകരാറുണ്ടാക്കിയെന്നും ടെഹ്‌റാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യാതൊരു തിടുക്കവുമില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും സിവിലിയന്മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിനു പ്രധാനപ്പെട്ട ആളുകളെ ഇറാനു നഷ്ടമായിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ 27 ഇസ്രയേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടു.

ജൂണ്‍ 22 ന്, ദീര്‍ഘദൂര ബോംബറുകളും അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളും ഉപയോഗിച്ച് ഇസ്ഫഹാന്‍, നതാന്‍സ്, ഫോര്‍ഡോ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് അമേരിക്ക യുദ്ധത്തില്‍ പങ്കാളിയായി. ഖത്തറിലെ ഒരു യുഎസ് വ്യോമതാവളത്തിനെതിരെ ടെഹ്റാന്‍ പ്രതികാര വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ജൂണ്‍ 24 ന് ഇറാനും ഇസ്രായേലും തമ്മില്‍ യുഎസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Iran says intelligence shows US girding for war – state TV

Back to top button
error: