World
-
അതിവേഗം വ്യാപനം, ജെഎൻ1 വകഭേദം അപകടകരമോ…? ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇതാ
കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നിരീക്ഷണം വർധിപ്പിക്കാൻ ലോകാരോഗ്യ സംഘടന അഭ്യർഥിച്ചു. കോവിഡ് 19 ഉം അതിന്റെ പുതിയ ഉപ- വകഭേദമായ ജെഎൻ1, ഇൻഫ്ലുവൻസ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വ്യക്തികളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ്-19 വൈറസ് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായും അതേസമയം ജെഎൻ1 പൊതുജനാരോഗ്യത്തിന് അപകടകരമല്ലെന്ന് നിലവിലെ തെളിവുകൾ കാണിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു. ശൈത്യകാലത്ത് കേസുകൾ വർധിച്ചേക്കാം സമീപ ആഴ്ചകളിൽ പല രാജ്യങ്ങളിലും ജെഎൻ1 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇതിന്റെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ജെഎൻ1 കേസുകളിൽ വർധനവുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. അവധിക്കാലത്ത് ആളുകൾ പതിവിലും കൂടുതൽ യാത്ര ചെയ്യുകയും ഒത്തുകൂടുകയും വീടിനുള്ളിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ…
Read More » -
ഭീകരന്‍ ഹഫീസ് സയിദിന്റെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; ചിഹ്നം കസേര
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകന്‍ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്ന് പാക് ഇംഗ്ലീഷ് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ NA-127, ലാഹോറില്‍ നിന്നായിരിക്കും ജനവിധി തേടുക. യുഎന്‍ പ്രഖ്യാപിച്ച ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (എല്‍ഇടി) സ്ഥാപകനായ ഹാഫിസ് സയിദ് നിരവധി തീവ്രവാദ ധനസഹായ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മുതല്‍ ജയിലില്‍ കഴിയുകയാണ്. സയിദിന് അമേരിക്ക 10 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയുടെ (എല്‍ഇടി) മാതൃസംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത…
Read More » -
‘സ്റ്റാന്‍ഡ്അപ്’ കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു; മരണം 32 ാം ജന്മദിനാഘോഷത്തിനു പിന്നാലെ
വാഷിങ്ടന്‍: ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു. 32ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയായിരുന്നു വിയോഗം. വര്‍ഷങ്ങളായി നീലിനൊപ്പമുള്ള മാനേജര്‍ ഗ്രെഗ് വെയ്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നീലിന്റെ മരണവിവരം മാനേജര്‍ വെളിപ്പെടുത്തിയത്. ”11 വര്‍ഷമായി എനിക്കൊപ്പമുള്ള നീലിന്റെ വിയോഗവാര്‍ത്ത വളരെ വ്യസനത്തോടെ അറിയിക്കുകയാണ്. നീല്‍ മികച്ചൊരു ഹാസ്യകലാകാരനും നല്ലൊരു സുഹൃത്തും മികച്ചൊരു മനുഷ്യനുമായിരുന്നു”ഗ്രെഗ് പറഞ്ഞു. പത്തൊന്‍പതാം വയസ്സു മുതല്‍ നീലിനൊപ്പമുള്ളയാളാണ് ഗ്രെഗ്. നീലിന്റെ മരണകാരണം വ്യക്തമല്ല. ജോര്‍ജിയയിലെ അന്‍ലാന്റയില്‍ ഇന്ത്യന്‍ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പം മുതലേ കോമഡി ചെയ്യുന്നതില്‍ താല്‍പര്യം കാണിച്ച നീല്‍ പിന്നീട് സ്റ്റാന്‍ഡ് അപ് കൊമേഡിയനായി വളരുകയായിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ജിമ്മി കിമ്മല്‍ ലൈവ്, യുഎസിലെ ടെലിവിഷന്‍ കോമഡി പരിപാടിയായ ആദം ഡിവൈന്‍സ് ഹൗസ് പാര്‍ട്ടി എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്. നിലീന്റെ മരണവിവരം ഞെട്ടലോടെയാണ് ആരാധകരും സുഹൃത്തുക്കളും കേട്ടത്. നീലിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍…
Read More » -
പേടിഎം 1000 ലധികം പേരെ പിരിച്ചുവിട്ടു, വർഷാവസാനം വീണ്ടും കൂട്ടപിരിച്ചുവിടൽ ഉണ്ടാകും: ഗൂഗിൾ 30,000 പേരെ പിരിച്ചുവിടുന്നു, എങ്ങും ജീവനക്കാർ ആശങ്കയിൽ
ലോകമെമ്പാടുമുള്ള വൻ കമ്പനികൾ 2022ൽ ആരംഭിച്ച കൂട്ട പിരിച്ചുവിടൽ 2023 ലും ആവർത്തിക്കുന്നു. ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമിന്റെ (Paytm) മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് 1000ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ വിവിധ യൂണിറ്റുകളിൽ പിരിച്ചുവിടൽ നടന്നതായാണ് വിവരം. വരും മാസങ്ങളിൽ കമ്പനിയിലുടനീളം കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമെന്നും പറയുന്നു. കാരണമായതെന്ത്? ‘ബൈ നൗ പേ ലേറ്റർ’ (Buy Now Pay Later) എന്ന സേവനം അവസാനിപ്പിച്ച് ചെറിയ തോതിലുള്ള വായ്പകൾ നൽകുന്ന ബിസിനസിൽ നിന്ന് പിന്മാറിയതിനാലാണ് പേടിഎം ഈ പിരിച്ചുവിടൽ നടത്തിയതെന്നാണ് കരുതുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന സുരക്ഷിതമല്ലാത്ത വായ്പകൾ കുറയ്ക്കുന്നതിന് അടുത്തിടെ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും വ്യക്തിഗത വായ്പകൾ വിതരണം ചെയ്യുന്നതിനും മിക്ക ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങുന്നതിനും ബാങ്കുകൾ ഉപയോഗിച്ചിരുന്ന ബൈ നൗ പേ ലേറ്റർ സേവനത്തെ ബാധിച്ചു. ഡിജിറ്റൽ…
Read More » -
ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് പ്രതീകാത്മക പുല്‍ക്കൂട്; ബെത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങളില്ല
വെസ്റ്റ്ബാങ്ക്: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേമില്‍ ഇക്കുറി ആഘോഷമില്ല. ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയോടെയാണ് ബെത്‌ലഹേമിലെ നേറ്റിവിറ്റി സ്‌ക്വയറില്‍ എല്ലാ സീസണിലും ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഇക്കുറി തീര്‍ത്ഥാടകരോ വിനോദ സഞ്ചാരികളോ ഇല്ലാതെ വിജനമാണ് ബെത്‌ലഹേം. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളുമില്ല. വളരെ കുറച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് തുറന്നിട്ടുള്ളത്. നഗരത്തിന്റെ പ്രധാന കേന്ദ്രമായ മാങ്കര്‍ സ്‌ക്വയറിലും ശ്മശാന മൂകത. യേശുകൃസ്തുവിന്റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കില്ല. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രതീകാത്മക പുല്‍ക്കൂട് നിര്‍മിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയിട്ട് രണ്ടര മാസത്തിലേറെയായി. സംഘര്‍ഷ ഭൂമിയായ ഗാസയില്‍ നിന്ന് 73 കിലോമീറ്ററോളം ദൂരമേയുള്ളു ബെത്‌ലഹേമിലേക്ക്. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രതീകാത്മക പുല്‍ക്കൂട് നിര്‍മിച്ചിട്ടുണ്ട്.…
Read More » -
ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേര്‍ക്ക് ഇസ്രയേല്‍ ബോംബാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു
ജറുസലേം: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഞായാറാഴ്ച രാത്രിയില്‍ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയ്ക്കുനേരെ ഇതുവരെയുണ്ടായ രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് ഞായറാഴ്ചയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി. ജനവാസ കേന്ദ്രങ്ങളിലാണ് ഹമാസ് അക്രമികള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ ഒരു തുരങ്കത്തില്‍നിന്ന് അഞ്ച് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേലിന്റെ തുടരുന്ന ബോംബാക്രമണങ്ങള്‍ മൂലം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാനുഷിക സാഹായങ്ങള്‍ സംബന്ധിച്ച പ്രമേയം നടപ്പാക്കാന്‍…
Read More » -
നാടെങ്ങും നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തോരണങ്ങളുമൊരുക്കി ക്രിസ്മസിനെ വരവേറ്റ് വിശ്വാസികള്‍; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. വിശ്വാസികള്‍ വീടുകളില്‍ ക്രിസ്മസ് നക്ഷത്രങ്ങളും ട്രീകളും പുല്‍ക്കൂടും തോരണങ്ങളുമെല്ലാം ഒരുക്കി ആഷോഷത്തെ വരവേല്‍ക്കുന്നു. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍ മുന്തിരിച്ചാറും കേകും, ഭക്ഷണ സാധനങ്ങളുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ഏവരും. പ്രാര്‍ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. മറ്റ് പരിപാടികള്‍ തുടരുന്നു. സാന്താക്ലോസ് അപ്പൂപ്പനൊപ്പം ഗൃഹസന്ദര്‍ശനത്തിന് ഇറങ്ങി കഴിഞ്ഞു കൊച്ചുകുട്ടികള്‍. അതിനിടെ വിശ്വാസികള്‍ക്ക് ക്രിസ്മസ് ആശംസ അറിയിച്ചിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Read More » -
പാപമോചനത്തിനായി സ്വയം ബലി അര്‍പ്പിച്ച ദൈവപുത്രന്റെ തിരുനാൾ, ക്രിസ്തുമസ് ഐതിഹ്യവും വിശ്വാസവും
ലോകമെമ്പാടുമുള്ള ജനങ്ങള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 25ന് യേശുദേവന്റെ ജനനത്തെ അനുസ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കന്യാമറിയത്തിന്റയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം. ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ്. ലോകത്തിന്റെയും ജനങ്ങളുടേയും രക്ഷയ്ക്കും പാപമോചനത്തിനായും ദൈവപുത്രന്‍ സ്വയം ബലി അര്‍പ്പിച്ചു എന്നാണ് വിശ്വാസം. ക്രിസ്തുവിന്റെ കുരിശ് മരണം ജനങ്ങളുടെ പാപമോചനത്തിനായി സ്വയം ബലി നല്‍കിയതാണ് എന്നാണ് ക്രിസ്തീയ വിശ്വാസം. കന്യാമറിയത്തിനും ജോസഫിനും പരിശുദ്ധാത്മാവിന്റെ കടാക്ഷത്തില്‍ ജനിച്ച മകനാണ് യേശുവെന്നാണ് ബൈബിളില്‍ പറയുന്നത്. ലോകത്തെ രക്ഷിക്കാന്‍ ഒരു ദൈവ പുത്രന്‍ പിറക്കുന്നുണ്ടെന്നും, അവനെ യേശു എന്ന് വിളിക്കണം എന്നും ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖ പ്രവചിച്ചിരുന്നു, കാലിത്തൊഴുത്തില്‍ പിറന്ന ദൈവ പുത്രനെ കാണുവാന്‍ ആദ്യം എത്തിയത് ആട്ടിടയന്മാരായിരുന്നു. പിന്നീട് ദൂരദേശത്ത് നിന്നും വിലയേറിയ സമ്മാനങ്ങളുമായി മൂന്ന് രാജാക്കന്മാരെത്തി എ.ന്നുമാണ് ബൈബിള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് പുല്‍ക്കൂട്. കാലിത്തൊഴുത്തില്‍…
Read More » -
ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ എത്താം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?
അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും.റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്. ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ. ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെ. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്.…
Read More » -
യമൻ ഫുട്‌ബോള്‍ ടീമിന്റെ വിജയാഘോഷം പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിൽ
ഏദൻ: യമൻ ഫുട്‌ബോള്‍ ടീമിന്റെ വിജയം ഇസ്രായേല്‍ കപ്പലില്‍ ആഘോഷിക്കാൻ ഹൂതികള്‍. വെസ്റ്റ് ഏഷ്യൻ ഫെഡറേഷൻ ജൂനിയര്‍ ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ അല്‍അഹ്മര്‍ അല്‍യമനിയുടെ വിജയാഘോഷമാണ് കഴിഞ്ഞ മാസം പിടിച്ചെടുത്ത ഇസ്രായേല്‍ ചരക്കുകപ്പലില്‍ നടത്തുമെന്നു ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. യമനിലെ ഹൂതി ഭരണകൂടത്തിലെ യുവജന-കായിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 20ന് ഒമാൻ നഗരമായ സലാലയിലെ അല്‍സാദ കോംപ്ലക്‌സിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. സൗദി അറേബ്യയായിരുന്നു യമനിന്റെ ദേശീയ ജൂനിയര്‍ ടീമിന്റെ എതിരാളികള്‍. നിശ്ചിതസമയത്ത് 1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു യമൻ കൗമാരപ്പടയുടെ കിരീടധാരണം. ടീമിന് അര്‍ഹിച്ച സ്വീകരണമായിരിക്കും ഒരുക്കുകയെന്ന് ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റിയുടെ മുൻ തലവനും സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് അലി അല്‍ഹൂതി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഹൂതികള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലായ ഗ്യാലക്‌സി ലീഡര്‍ ആണ് ആഘോഷപരിപാടികളുട വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ 19നാണ് കപ്പല്‍ പിടിയിലായത്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേല്‍ ബന്ധമുള്ള മുഴുവൻ…
Read More »