MovieTRENDING

നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മത്തി ആരംഭം കുറിച്ചു.

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)
എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ
രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി ‘
ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ തുടക്കം കുറിച്ചു
ഫിലിം പ്രൊഡ്യൂസേർസ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യായിരുന്നു ആരംഭം കുറിച്ചത്.
ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത്, ഷിജു നമ്പത്ത്, എന്നിവർ ആശംസകൾ നേർന്നു.
റോഡ് മൂവിയായി അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരണം.
ടെലി മീഡിയാ വിഷൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മത്തി എന്ന ടൈറ്റിലിൻ്റെ പിന്നിലും ചില കൗതുകങ്ങൾ അടങ്ങിയുട്ടുണ്ടന്ന് സംവിധായകസ ബിജുലാൽ വ്യക്തമാക്കി.
പരസ്പരം തിരിച്ചറിയാത്തനാലു ചെറുപ്പക്കാരും അവരുടെ കാമുകിമാരും ചേർന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
മുൻപരിചയങ്ങളി
ല്ലാത്ത , വ്യത്യസ്ഥ സ്വഭാവങ്ങളുള്ള നാലു പേർ. അവരുടെ യാത്രയിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അഞ്ചു ഭാഷകളിലായി അരങ്ങേറുന്ന പാൻ ഇൻഡ്യൻ സിനിമ മാണിത്.
ബാലതാരമായി വന്ന് തൻ്റെ അഭിനയ പാടവം തെളിയിച്ച
ആകാശ് ലാൽ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നു.
നൂറ്റിയമ്പതോളം പുതുമുഖങ്ങളാണ് വ്യത്യസ്ഥ ഭാഷകളിൽ നിന്നായി ഈ ചിത്രത്തിലഭിനയിക്കു
ന്നത്.
ചെമ്പിൽ അശോകൻ സാലു കൂറ്റനാട്, ജീവ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.പ്രശസ്ത്ത നിർമ്മാതാ ഹാവ് സന്തോഷ്‌ പവിത്രം ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -ഷിജു നമ്പ്യത്ത്.
ഗാനങ്ങൾ – ഷമീർ സിംഗ് – ഭാഗ്യരാജ് പറളി.
സംഗീതം – നീർവെയിൽ സിംഗ്. ഭാഗ്യരാജ് പറളി.
ഛായാഗ്രഹണം -ഷംനാദ് – സന്തോഷ് അഞ്ചൽ .
സ്റ്റിൽസ് -ശങ്കർ .
. കോറിയോഗ്രാഫി ഇർഫാൻ ഖാൻ.
ലൈൻ പ്രൊഡ്യൂസർ-അനിൽ മാത്യു.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അനിൽ ചാലക്കുടി.
ജനുവരി പതിനഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തമിഴ്നാട്, കർണ്ണാടക, ഗോവ, മുംബൈ ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: