വാഷിങ്ടന്‍: ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു. 32ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയായിരുന്നു വിയോഗം. വര്‍ഷങ്ങളായി നീലിനൊപ്പമുള്ള മാനേജര്‍ ഗ്രെഗ് വെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നീലിന്റെ മരണവിവരം മാനേജര്‍ വെളിപ്പെടുത്തിയത്. ”11 വര്‍ഷമായി എനിക്കൊപ്പമുള്ള നീലിന്റെ വിയോഗവാര്‍ത്ത വളരെ വ്യസനത്തോടെ അറിയിക്കുകയാണ്. നീല്‍ മികച്ചൊരു ഹാസ്യകലാകാരനും നല്ലൊരു സുഹൃത്തും മികച്ചൊരു മനുഷ്യനുമായിരുന്നു”ഗ്രെഗ് പറഞ്ഞു. പത്തൊന്‍പതാം വയസ്സു മുതല്‍ നീലിനൊപ്പമുള്ളയാളാണ് ഗ്രെഗ്.
നീലിന്റെ മരണകാരണം വ്യക്തമല്ല. ജോര്‍ജിയയിലെ അന്‍ലാന്റയില്‍ ഇന്ത്യന്‍ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പം മുതലേ കോമഡി ചെയ്യുന്നതില്‍ താല്പര്യം കാണിച്ച നീല്‍ പിന്നീട് സ്റ്റാന്‍ഡ് അപ് കൊമേഡിയനായി വളരുകയായിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ജിമ്മി കിമ്മല്‍ ലൈവ്, യുഎസിലെ ടെലിവിഷന്‍ കോമഡി പരിപാടിയായ ആദം ഡിവൈന്‍സ് ഹൗസ് പാര്‍ട്ടി എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.
നിലീന്റെ മരണവിവരം ഞെട്ടലോടെയാണ് ആരാധകരും സുഹൃത്തുക്കളും കേട്ടത്. നീലിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.