യമനിലെ ഹൂതി ഭരണകൂടത്തിലെ യുവജന-കായിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 20ന് ഒമാൻ നഗരമായ സലാലയിലെ അല്‍സാദ കോംപ്ലക്‌സിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. സൗദി അറേബ്യയായിരുന്നു യമനിന്റെ ദേശീയ ജൂനിയര്‍ ടീമിന്റെ എതിരാളികള്‍. നിശ്ചിതസമയത്ത് 1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു യമൻ കൗമാരപ്പടയുടെ കിരീടധാരണം.
ടീമിന് അര്‍ഹിച്ച സ്വീകരണമായിരിക്കും ഒരുക്കുകയെന്ന് ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റിയുടെ മുൻ തലവനും സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് അലി അല്‍ഹൂതി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഹൂതികള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലായ ഗ്യാലക്‌സി ലീഡര്‍ ആണ് ആഘോഷപരിപാടികളുട വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ 19നാണ് കപ്പല്‍ പിടിയിലായത്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേല്‍ ബന്ധമുള്ള മുഴുവൻ കപ്പലും പിടിച്ചെടുക്കുമെന്ന് നേരത്തെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.