അതിനാൽ തന്നെ ഈ വർഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. നിലവിലെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താൻ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
ജൂണ്‍-ജൂലൈ മാസത്തോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവനും പറയുന്നു. എല്‍ നിനോ സൗതേണ്‍ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ എല്‍ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും നിലനിൽക്കുന്നുവെന്നും ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു.
എല്‍ നിനോ 2024 ൻ്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വർഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ലാനിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേ സമയം, ഉയർന്ന താപനില തുടരുകയാണെങ്കില്‍, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.