മോസ്‌കോ: റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക് യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
കാസനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കാസന്‍ ഗവര്‍ണര്‍ അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കാസന്‍.
യുക്രൈന്‍ ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. അതേ സമയം കാസന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതിനിടെ, റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകള്‍ അയച്ചിരുന്നുവെന്ന ആരോപണവുമായി യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.