Pravasi

  • ആസ്വദിക്കൂ, അര്‍മാദിക്കൂ!!! രാത്രികളില്‍ നീന്തിത്തുടിക്കാന്‍ ദുബായില്‍ പുതിയ മൂന്ന് ബീച്ചുകള്‍

    ദുബായ്: യുഎഇയിലുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, രാത്രികളില്‍ ഇനി തകര്‍ത്ത് മറിയാനായി ദുബായില്‍ ഇപ്പോള്‍ പുതിയതായി മൂന്ന് കിടിലന്‍ ബീച്ചുകള്‍ കൂടി തുറന്നിരിക്കുകയാണ്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി, രാത്രി നീന്തലിനായി മൂന്ന് പുതിയ ബീച്ചുകളാണ് തുറന്നിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും രാപ്പകല്‍ നീന്താനും ജല കേളികള്‍ നടത്താനുമുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച് കഴിഞ്ഞാഴ്ച ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍ പ്രകാരം – ”ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 ബീച്ചുകളില്‍ രാത്രി നീന്തല്‍ ആസ്വദിക്കൂ.. ദുബായ് മുനിസിപ്പാലിറ്റി ഇവിടെ രാപ്പകല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ സമയവും നീന്തല്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.” എന്നാണ് പറയുന്നത്. ഏകദേശം 800 മീറ്റര്‍ നീളമുള്ള നീന്തല്‍-ബീച്ചുകളില്‍ അതിശയകരമായ ലൈറ്റിംഗ് സംവിധാനങ്ങളും അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മികച്ച വെളിച്ച സംവിധാനങ്ങള്‍ ആളുകളെ രാത്രിയിലും പകല്‍പോലെ ബീച്ചില്‍ നീന്താന്‍ അനുവദിക്കുന്നു. ബീച്ചില്‍ എത്തുന്നവര്‍ക്ക്…

    Read More »
  • യുഎഇയിൽ തൊഴിൽ പെർമിറ്റ് ഇനിമുതൽ മൂന്നുവർഷത്തേക്ക്

    അബുദാബി: യുഎഇയിൽ തൊഴിൽ‍ പെര്‍മിറ്റ് മൂന്നുവര്‍ഷമാക്കാനുള്ള ശിപാര്‍ശക്ക് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എൻ.സി) അംഗീകാരം നല്‍കി. ഇതോടെ, നിലവില്‍ രണ്ടുവര്‍ഷം നല്‍കുന്ന തൊഴില്‍ പെര്‍മിറ്റ് മൂന്നുവര്‍ഷമായി മാറും. മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന നടപടിയാണിത്.   മാനുഷിക വിഭവശേഷി മന്ത്രാലയമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.തൊഴിലുടമകളുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് പെര്‍മിറ്റ് കാലാവധി നീട്ടിയത്.ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവര്‍ഷംകൂടി തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യണമെന്ന നിര്‍ദേശത്തിനും കൗൺസിൽ അംഗീകാരം നല്‍കി.

    Read More »
  • മൺസൂൺ സീസൺ; യുഎയിൽ പുതിയ ട്രാഫിക് നിയമം

    അബുദാബി:യുഎയിൽ പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ചു.മൺസൂൺ സീസൺ മുൻനിർത്തിയാണ് പുതിയ നിയമം. മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന് ഫൈന്‍: 1000 ദിര്‍ഹം ആയിരിക്കും.   മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടത്തിന്റെ തോത് പരിഗണിക്കാതെ പ്രവേശിച്ചാൽ. പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.   ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താൽ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.

    Read More »
  • അബുദാബിയിൽ വില്ലയ്ക്ക് തീപിടിച്ച് 6 പേർ മരിച്ചു

    അബുദാബി: അബുദാബി മുഅസിസ് മേഖലയിലെ വില്ലയ്ക്ക് തീപിടിച്ച്‌ ആറ് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തെ കുറിച്ചുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം, ദുബായിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്ബത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Read More »
  • വർഗ്ഗീസ് വൈദ്യന് കെ.ജെ പി എസ് യാത്രയയപ്പ് നൽകി

    കുവൈറ്റ് സിറ്റി: – നാൽപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയുമായ വർഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട . സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയർപെഴ്സൺ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ് , എക്സിക്യൂട്ടീവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ . ലാജി എബ്രഹാം . നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ , ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു . സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട…

    Read More »
  • കുവൈറ്റിലെ പ്രവാസി കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വ്യാജ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 600 പേര്‍ പിടിയില്‍

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി താമസ കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ വ്യാപകമാക്കി. നിയമലംഘകരെ കണ്ടെത്തി തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുകയും പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കാമ്പെയ്‌നുകള്‍ ആരംഭിച്ചത്. മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ റെയിഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറുനൂറോളം പേരാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും നിരവധി മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് കാമ്പെയ്‌നുകള്‍ നടത്തിയത്. പ്രവാസി കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും…

    Read More »
  • ദുബൈയിലെത്തിയ യുവതി കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കാമുകനൊപ്പം പോയി

    ദുബായ്: നാട്ടില്‍നിന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ദുബായ് എയര്‍പോര്‍ട്ടില്‍ തനിച്ചാക്കിയ ശേഷമായിരുന്നു യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശി ഫയാസ് എന്ന യുവാവുമായി ഷെരീഫിന്റെ ഭാര്യ പ്രണയത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് ദുബായിലേക്ക് വരാന്‍ ഫയാസ് കാമുകിയോട് പറഞ്ഞു. ഭര്‍ത്താവ് ഷെരീഫും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മകളെയും കൂടി ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടതും അയാള്‍ക്കൊപ്പം പോവുകയാണെന്ന് പറഞ്ഞു. ഷെരീഫ് തടഞ്ഞെങ്കിലും ഭാര്യ കേള്‍ക്കാന്‍ തയ്യാറായില്ല. ചെറിയ കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം പെരുവഴിയിലാക്കി കൂളായി കാമുകനൊപ്പം നടന്നു പോകുന്ന ഭാര്യയുടെ വീഡിയോ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവെച്ചിരുന്നു. 2 മാസം മുമ്പാണ് ഭാര്യയുടെ…

    Read More »
  • ടാക്‌സിയില്‍ സഞ്ചരിച്ച അറബ് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍

    ഷാര്‍ജ: ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ടാക്സി ഡ്രൈവറുടെ പീഡനശ്രമം. സംഭവസമയത്ത് കുട്ടികള്‍ക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. കുട്ടികളെ കാറിന് അകത്ത് വച്ചാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് അറിയിച്ചു. വീട്ടില്‍ തിരിച്ചെത്തിയ പതിമൂന്ന് വയസുകാരി കാറില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ പിതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്. ടാക്‌സി ഡ്രൈവര്‍ ഏഷ്യക്കാരനും കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ അറബ് വംശജരുമാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന്…

    Read More »
  • ഒമാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാം; ഓപ്പൺ ഹൗസ് മെയ് 19ന്

    മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് മെയ് 19 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. https://twitter.com/Indemb_Muscat/status/1658338065880952833?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658338065880952833%7Ctwgr%5Ed6fcaae6ca2bbe6b6d1e305e3954290bd771a22e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1658338065880952833%3Fref_src%3Dtwsrc5Etfw

    Read More »
  • യുഎഇയിൽ മൂന്ന് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് രണ്ടായിരം ദിർഹം വരെ പിഴ ഈടാക്കുമെന്ന് അറിയിപ്പ്

    അബുദാബി: യുഎഇയിൽ മൂന്ന് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് രണ്ടായിരം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവർമാർ പൂർണമായും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്. മഴയുള്ള സമയത്ത് താഴ്‍വരകൾക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങൾക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും കൂട്ടംകൂടുന്നതിന് ആയിരം ദിർഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളും ഇവർക്ക് ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാൽ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിർഹം പിഴ ചുമത്തും. ഇത്തരത്തിൽ പ്രവൃത്തിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. ഗതാഗത നിയന്ത്രണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസപ്പെടുത്തുക, ആംബുലൻസുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും…

    Read More »
Back to top button
error: