അബുദാബി:യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ചൂടിന് ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.അബുദാബി, ദുബായ്, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നീ എമിറേറ്റുകളിലാണ് കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്തത്.
എന്നാല്‍ മഴ പെയ്യുന്ന സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാലാവസ്ഥാ സംബന്ധമായ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കനത്തപിഴയാവും അടയ്ക്കേണ്ടി വരിക.അതിനാല്‍ മഴ പെയ്യുമ്ബോള്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്‌വരകളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന് 1000 ദിര്‍ഹമാണ് ഫൈൻ.മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് പ്രവേശിച്ചാൽ പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.
ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താല്‍ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.