മലയാളി യുവാവിനെ ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.ഏഴ് ദിവസം മുൻപാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജയകുമാറിനെ ഗൾഫിൽ താൻ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ഇന്നലെ രാത്രിയോടെയാണ് ജയകുമാറിന്റെ മൃതദേഹവുമായി സഫിയ കൊച്ചി വിമാനത്താവളത്തിലെത്തിയത്.
എന്നാൽ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ വെട്ടിലായ സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.എന്നിട്ടും മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ ഉറച്ചുനിന്നതൊടെ മൃതദേഹവുമായി സഫിയയയ്ക്ക് എറണാകുളത്തേക്ക് പോകേണ്ടി വന്നു.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച ജയകുമാർ.മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നതോടെ മൃതദേഹം ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയക്ക് വിട്ടുനൽകുകയായിരുന്നു അധികൃതർ.
ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു ജയകുമാർ.ഇക്കാലമത്രയും ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ തങ്ങളുമായോ ബന്ധമില്ലാതെ അകന്ന് കഴിയുകയാണെന്നാണ് മാതാവ് പ്രസന്നകുമാരി പറയുന്നത്.വിവാഹമോചനത്തിന് ഭാര് യക്ക് നോട്ടീസും നല്‍കിയിരുന്നു.ഗൾഫിൽ വച്ച് പരിചയപ്പെട്ട ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം താമസം തുടങ്ങിയതിനു ശേഷമായിരുന്നു ഇതൊക്കെ.ഇപ്പോൾ ജയകുമാർ മരിച്ചെന്ന വിവരമാണ് തങ്ങൾക്ക് കിട്ടിയത്.
അവൾക്കൊപ്പം ജീവിക്കാൻ വേണ്ടി നാലുകൊല്ലം മുൻപ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചതാണ് അവൻ.ഭാര്യയുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടുമിരിക്കുന്നു.ഇപ്പോ ൾ അവർ ആത്മഹത്യ ചെയ്തു എന്ന് വാർത്തയാണ് കേൾക്കുന്നത്.ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.അവന്റെ കാശെല്ലാം അടിച്ചുമാറ്റി അവസാനം അവൾതന്നെ അവനെ കൊല്ലുകയായിരുന്നു.എന്നിട്ടിപ്പോൾ മൃതദേഹവുമായി വന്ന് വിലപേശുകയും ചെയ്യുന്നു.നാളെ സത്യം തെളിയാതിരിക്കില്ല -പ്രസന്നകുമാരി പറയുന്നു.