Pravasi

  • യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവുമായി നടൻ മമ്മൂട്ടി; ഫാമിലി കണക്ട് അഭിമാന പദ്ധതിയെന്ന് ഇന്ത്യൻ സ്ഥാനാപതി

    ദുബായ്: യു.എ.ഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ മമ്മൂട്ടി. യുഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ദ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി കണക്ടിന്റെ ഔദ്യോഗീക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ…

    Read More »
  • ‘ഒരു മുറൈ വന്ത് പാർത്തായാ…’ ആലപിച്ച് സൗദി ഗായകൻ; കളറായി കളർഫുൾ ആയി റിയാദിലെ കോട്ടയം ഫെസ്റ്റ്

    റിയാദ്: കോട്ടയം ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ ‘കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ’ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റ് 2023 ശ്രദ്ധേയമായി. അസോസിയേഷന്റെ 13-ാമത് വാർഷിക ആഘോഷത്തൊടനുബന്ധിച്ച് സംഘടിപ്പിച്ച ഫെസ്റ്റിൽ നടൻ മനോജ് കെ ജയൻ മുഖ്യ അതിഥിയായി. പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ്, ഹാസ്യ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയരായ നസീർ സംക്രാന്തി, പോൾസൺ കൂത്താട്ടുകുളം, ഷജീർ പട്ടുറുമാൽ തുടങ്ങിയ തുടങ്ങിയ മികച്ച താരനിരയുടെ പ്രകടനങ്ങൾക്ക് സാക്ഷിയായത് രണ്ടായിരത്തോളം ആസ്വാദകരാണ്. മണിച്ചിത്രത്താഴ് സിനിമയിൽ യേശുദാസും ചിത്രയും പാടിയ വിഖ്യാത ഗാനം ‘ഒരു മുറൈ വന്ത് പാർത്തായാ’ ആലപിച്ചുള്ള സൗദി ഗായകൻ അഹമ്മദ് സുൽത്താന്റെ രംഗപ്രവേശനത്തിന് സദസ്സ് സമ്മാനം നൽകിയത് നിലക്കാത്ത കയ്യടിയും അഭിനന്ദന സന്ദേശങ്ങളുമായിരുന്നു. അഹമമ്മദിനൊപ്പം സുമി കൂടി ചേർന്നപ്പോൾ ആസ്വാദകർ 90 കളിലേക്ക് മടങ്ങി. രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും ഗാനങ്ങൾ ആലപിച്ച് മനോജ്‌ കെ ജയനും സുമി അരവിന്ദും അറബ് മണ്ണിൽ മലയാളത്തിന്റെ സംഗീത രാവ് തീർത്തു. മലയാള സിനിമയിലെയും…

    Read More »
  • ജിദ്ദയിൽ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നു

    റിയാദ്: ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു സമീപം അൽ മഹാമീദിൽ 20000 സ്‌ക്വയർ മീറ്റർ പ്രദേശങ്ങളിൽ നിന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പൂർത്തിയായി. ബഹറയിൽ ഇരുപത്തിയൊന്നായിരം സ്‌ക്വയർ മീറ്റർ അനധികൃത കയ്യേറ്റമാണ് ഒഴിപ്പിക്കാനുളളത്. ശുദ്ധ ജലപദ്ധതിയുടെ ഭാഗമായ സ്ഥലങ്ങളിൽ കയ്യേറി നിർമിച്ച വർക്കു ഷോപ്പുകളും കടകളും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു സ്‌ക്വയർ മീറ്റർ സ്ഥലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കിലോ എട്ടിലും ഇസ്‌ക്കാൻ റോഡിലും ഖുവൈസയിലും ഒഴിപ്പിച്ചെടുത്തിരുന്നു. കയ്യേറ്റക്കാർക്ക് സൗകര്യം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ കയ്യേറ്റമുണ്ടാകാത്ത രീതിയിൽ പദ്ധതി പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുമെന്നും കിംഗ് അബ്ദുൽ അസീസ് എന്റോവ്‌മെന്റ് പ്രോജക്ട് സെക്രട്ടറിയേറ്റ് വക്താവ് പറഞ്ഞു.

    Read More »
  • മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും അബുദാബി ബിഗ് ടിക്കറ്റിന്റെ 22 ലക്ഷം സമ്മാനം

    അബുദാബി: സുഹൃത്തുക്കൾക്കൊപ്പം അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച മലയാളി യുവതിക്ക് 22 ലക്ഷം രൂപയുടെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് മലയാളിയായ നീതു റെജി (33)ക്കും 14 സുഹൃത്തുക്കള്‍ക്കും സമ്മാനം ലഭിച്ചത്. 22 ലക്ഷത്തിലേറെ രൂപയാണ് സുഹൃത്ത് സംഘത്തിന് ലഭിക്കുക.കുവൈറ്റിലാണ് നീതു താമസിക്കുന്നത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച്‌ അറിഞ്ഞാണ്  നീതു 14 പേരടങ്ങുന്ന സംഘവുമായി ചേര്‍ന്ന് ടിക്കറ്റെടുത്തത്.   ഭര്‍ത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിലാണ് താമസിക്കുന്നത്.സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നീതു പറഞ്ഞു.

    Read More »
  • സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ എട്ട് വയസുകാരന്‍ ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണ് മരിച്ചു

    റിയാദ്:സന്ദര്‍ശക വിസയിലെത്തിയ എട്ട് വയസുകാരന്‍ ഉപയോഗശൂന്യമായ വെള്ള ടാങ്കില്‍ വീണ് മരിച്ചു.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സഖരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് മരിച്ചത്. സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുമ്ബാണ് സഖരിയ്യയുടെ കുടുംബം റിയാദിലെത്തിയത്.താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്.   സ്‌കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്‌കരിക്കും.

    Read More »
  • സ്ത്രീവേഷം ധരിച്ചെത്തി മുന്‍ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

    റിയാദ്: സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ അലി ബിന്‍ അഹ്‌മദ് ബിന്‍ അലി അല്‍ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിന്‍ത് അബ്ദുല്ല ബിന്‍ മഹ്ദി അല്‍ മൈദാനി എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് നേരെത്തെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ പിരിഞ്ഞ ശേഷവും മുന്‍ ഭാര്യയോട് വൈരാഗ്യം വച്ചു പുലര്‍ത്തിയ പ്രതി ഒടുവില്‍ സ്ത്രീ വേഷത്തിലെത്തി അവരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവര്‍ണറേറ്റില്‍ വെച്ച് ശനിയാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം…

    Read More »
  • ‘സിക്ക് ലീവി’നായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്

    കുവൈറ്റ്‌സിറ്റി: ലീവ് എടുത്ത ശേഷം വ്യാജമായി സിക്ക് ലീവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ശേഷം കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈറ്റ് പത്രമായ അല്‍ ഖബസ് ദിനപ്പത്രം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസീദ്ധികരിച്ചത്. വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ചു എന്ന പേരില്‍ ആണ് ഇയാളുടെ പേരില്‍ ശിക്ഷ എത്തിയത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതാണ് കോടതി തള്ളിയത്. ഹാജരാക്കിയ രേഖകളില്‍ പറഞ്ഞിട്ടുള്ള ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടില്ലെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോള്‍ ആണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍, കേസില്‍ അകപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

    Read More »
  • സൗദിയിൽ മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    റിയാദ്:സൗദിയിൽ മലയാളിയെ സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പുതുനഗരം സ്വദേശി അബ്ബാസ് (44) ആണ് മരിച്ചത്. വാദിയാന്‍ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസീര്‍ പ്രവാസി സംഘം വാദിയാന്‍ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു അബ്ബാസ്. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്ബത്തൂരിലാണ് നിലവില്‍ താമസിക്കുന്നത്.

    Read More »
  • ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ഡേറ്റിങ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി അബുദാബി പൊലീസ്

    അബുദാബി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലൈവ് ബ്രോസ്‍കാസ്റ്റിന് ക്ഷണിക്കുകയും ക്യാമറ ഓണ്‍ ചെയ്യുന്ന സമയത്ത് ഇവര്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സൂക്ഷിക്കുകയും ചെയ്യും. പലപ്പോഴും മോശമായ സാഹചര്യത്തിലുള്ള വീഡിയോ ആയിരിക്കും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. പിന്നീട് ഈ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്‍തായിരിക്കും തട്ടിപ്പുകാര്‍ തങ്ങളുട ഇംഗിതം നടപ്പാക്കുകയെന്നും പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളുടെ മറവില്‍ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ബോധവത്കരിക്കുന്ന പൊലീസ്, ശ്രദ്ധയോടെ മാത്രമേ ഇത്തരം പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിക്കുന്നത്. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം. സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇത്തരം വെബ്‍സൈറ്റുകളില്‍ പബ്ലിഷ് ചെയ്യരുത്. ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റാര്‍ക്കും…

    Read More »
  • ബഹ്‌റൈനില്‍ അധ്യാപക തസ്തികകളില്‍ സ്വദേശിവത്കരണം വരുന്നു

    മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളിലെ തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന ശിപാര്‍ശ എത്തിയിരിക്കുന്നു. അധ്യാപകര്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്നാണ് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ബഹ്‌റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ‘തംകീന്‍’ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നഴ്‌സറികളിലെയും കെജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ നിലവില്‍ 150 ബഹ്‌റൈനി ദിനാര്‍ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ ആണ് ബഹ്‌റൈന്‍ എംപിമാര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 350 ദിനാറും നല്‍കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് 450 ദിനാറും മിനിമം ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രണ്ട് ശിപാര്‍ശകളും ഇനി ബഹ്‌റൈന്‍ ക്യാബിനറ്റ് വരും ദിവസങ്ങളില്‍ പരിശോധിക്കും.

    Read More »
Back to top button
error: