Pravasi

  • നാലു വർഷമായി മുസ്ലിം യുവതിയോടൊപ്പം താമസം; ജയകുമാർ ഗൾഫിൽ ആത്മഹത്യ ചെയ്തത് എന്തിന് ?

    മലയാളി യുവാവിനെ ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.ഏഴ് ദിവസം മുൻപാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജയകുമാറിനെ ഗൾഫിൽ താൻ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ഇന്നലെ രാത്രിയോടെയാണ് ജയകുമാറിന്റെ മൃതദേഹവുമായി സഫിയ കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാൽ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ വെട്ടിലായ സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.എന്നിട്ടും മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ ഉറച്ചുനിന്നതൊടെ മൃതദേഹവുമായി സഫിയയയ്ക്ക് എറണാകുളത്തേക്ക് പോകേണ്ടി വന്നു.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച ജയകുമാർ.മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നതോടെ മൃതദേഹം ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയക്ക് വിട്ടുനൽകുകയായിരുന്നു അധികൃതർ. ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു ജയകുമാർ.ഇക്കാലമത്രയും ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ തങ്ങളുമായോ ബന്ധമില്ലാതെ അകന്ന് കഴിയുകയാണെന്നാണ് മാതാവ് പ്രസന്നകുമാരി പറയുന്നത്.വിവാഹമോചനത്തിന് ഭാര്യക്ക് നോട്ടീസും നല്‍കിയിരുന്നു.ഗൾഫിൽ വച്ച് പരിചയപ്പെട്ട ലക്ഷദ്വീപ്…

    Read More »
  • വിസ അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ; വ്യക്തികൾക്കും ഇനി സ്വയം അപേക്ഷിക്കാം

    മസ്കറ്റ്: വിസ അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം. റസിഡൻസി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.   വിസ മെഡിക്കല്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്റ്റിവേറ്റായ മൊബൈല്‍ നമ്ബര്‍ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക. വെബ്‌സൈറ്റില്‍ വഴി ലോഗിൻ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ ഫീസും മറ്റും അടക്കാവുന്നതാണ്.

    Read More »
  • വീണ്ടും ആകാശക്കൊള്ള;വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് കൂട്ടിയത് അഞ്ചിരട്ടി

    കോഴിക്കോട്: കൊള്ളലാഭം ലക്ഷ്യമിട്ട് വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് വീണ്ടും കൂട്ടി. അഞ്ചിരട്ടിയാണ് വർധന. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയര്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഉയര്‍ത്തിയത്.മെയ് 28 മുതല്‍ പ്രാബല്യത്തില്‍വരും. വേനലവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള മടക്കയാത്രയും ഗള്‍ഫില്‍ സ്കൂള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് കൊള്ള. യുഎഇ സെക്ടറിലാണ് വലിയ വര്‍ധന. കരിപ്പൂര്‍–-ദുബായ് നിരക്ക് 51,523 രൂപയായി. നെടുമ്ബാശേരി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ 9000 മുതല്‍ 12,000 വരെയായിരുന്നു ഈ‌ റൂട്ടിലെ ടിക്കറ്റ് നിരക്ക്.ഏപ്രില്‍ ഒന്നുമുതല്‍ അത് 31,000 ആയി.ഇതാണ് ഇപ്പോൾ അരലക്ഷത്തിനുമുകളിലായത്. വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്തായിരുന്നു ഏപ്രിലിലെ കൊള്ള.ഇതിനുപുറമെയാണ് ഇപ്പോഴത്തെ കഴുത്തറുപ്പൻ വര്‍ധന.മാര്‍ച്ചിനു ശേഷം വിമാന ഇന്ധനവില അഞ്ചുതവണയാണ് കുറഞ്ഞത്.

    Read More »
  • ദുബായിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം; ഓഫറുമായി എമിരേറ്റ്സ് വിമാന കമ്പനി

    ദുബായ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യമായി താമസമൊരുക്കി ദുബായിയുടെ ഔദ്യോഗിക എയർലൈൻസ് കമ്പനിയായ എമിരേറ്റ്സ്. ദുബായില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം ഈ സജന്യ താമസം ആസ്വദിക്കാം. ഇതില്‍ ദുബായിലേക്ക് വരുന്നവര്‍ക്കും ദുബായ് ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്ന സൗജന്യ ഹോട്ടല്‍ താമസം ആസ്വദിക്കാം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തെയും ഇക്കോണമി, പ്രീമിയം ഇക്കോണമി യാത്രക്കാര്‍ക്ക് ഒരു ദിവസത്തെയും താമസമാണ് ലഭിക്കുക. റിട്ടേണ്‍ ടിക്കറ്റ് കൂടി എടുക്കുന്നവര്‍ക്കാണ് സൗജന്യ യാത്ര ലഭിക്കുക. എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ 25 Hours Hotel Dubai One Centralലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രിയും താമസിക്കാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും. മേയ് 22 മുതല്‍ ജൂണ്‍ 11…

    Read More »
  • കല്ല്യാണ ചെലവിനായി പണം തേടുന്ന പ്രവാസിക്ക് മഹ്സൂസ് വഴി ഒരു മില്യൺ ദിര്‍ഹം

    മഹ്സൂസിൻറെ 44-ാമത് മില്യണയർ ആയി ഇന്ത്യൻ പ്രവാസി. ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിൻ ആണ് ഗ്യാരണ്ടീസ് റാഫ്‍ൾ സമ്മാനമായ AED 1,000,000 നേടിയത്. മെയ് 20-ന് നടന്ന 129-ാം നറുക്കെടുപ്പിൽ AED 1,601,500 ആണ് മൊത്തം പ്രൈസ് മണി. മൊത്തം വിജയികളുടെ എണ്ണം 1,645 ആണ്. വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്. രണ്ടു വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന വിപിൻ, നാല് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോൾ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിൻ പറയുന്നു. “വിവാഹം നടത്താനുള്ള ചെലവുകൾ വളരെ കൂടുതലാണ്. സമ്മാനമായി AED 1,000,000 ലഭിച്ചപ്പോൾ ഞാൻ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം”വിപിൻ പറയുന്നു. മൂത്ത സഹോദരന് ഒരു പുതിയ കാർ, കുടുംബത്തിന് പുത്തൻ വീട് എന്നിവയാണ് വിപിൻറെ മറ്റു ലക്ഷ്യങ്ങൾ. ഇതിന് മുൻപ് മഹ്സൂസിലൂടെ AED 350 വിപിന് ലഭിച്ചിട്ടുണ്ട്. “ആദ്യം…

    Read More »
  • പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയില്‍ നിന്നെത്തിയത് എട്ട് കോടി രൂപ

    ദുബൈ: പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയിൽ നിന്നെത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വെച്ചുനടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് ചെന്നൈ സ്വദേശിയായ പ്രശാന്തിന് പത്ത് ലക്ഷം ഡോളറിന്റെ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. മേയ് 11ന് ഓൺലൈനായി എടുത്ത 3059 എന്ന നമ്പറിലെ ടിക്കറ്റാണ് പ്രശാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. അബുദാബി കൊമേഴ്‍സ്യൽ ബാങ്കിൽ ജോലി ചെയ്‍തിരുന്ന അദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിച്ചത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച് പ്രശാന്ത് നാട്ടിലേക്ക് അടുത്തിടെ നാട്ടിലെ മടങ്ങുകയായിരുന്നു. യാത്ര തിരിക്കുന്ന ദിവസം ഓൺലൈനിലൂടെയാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ആ സമയത്ത് ഓൺലൈനിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റായിരുന്നു അത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന് ‘പ്രായമായ മാതാപിതാക്കൾക്ക് അവരുടെ രോഗാവസ്ഥയിൽ സഹായകമായ തരത്തിൽ പണം…

    Read More »
  • വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല; ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിൽ

    ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും മറ്റും എത്തിയവര്‍ തങ്ങളുടെ കൈവശമുള്ള രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി അതത് രാജ്യത്തെ കറന്‍സികള്‍ വാങ്ങാന്‍ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ തങ്ങള്‍ സ്വീകരിച്ചാല്‍ അത് വിറ്റഴിക്കാനോ മാറ്റിയെടുക്കാനോ സാധിക്കാതെ തങ്ങള്‍ക്ക് വലിയ നഷ്ടം വരുമെന്നാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പക്ഷം. പകരം നാട്ടില്‍ കൊണ്ടുപോയി തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ എത്തിയ ശേഷം കറന്‍സി മാറ്റിയെടുക്കാമെന്ന ലക്ഷ്യത്തോടെ രണ്ടായിരം രൂപയുടെ നോട്ടുകളുമായി എത്തിയവര്‍ കൈയില്‍ പണമില്ലാത്തവര്‍ക്ക് തുല്യമായി. ഗള്‍ഫ് കറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റുന്ന ഇടപാടുകാര്‍ തങ്ങളില്‍ നിന്ന് രണ്ടായിരം രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും…

    Read More »
  • യുഎഇയിൽ കനത്തമഴ; നിയമം ലംഘിച്ചാൽ 1000 ദിർഹം വരെ പിഴ

    അബുദാബി:യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ചൂടിന് ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.അബുദാബി, ദുബായ്, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നീ എമിറേറ്റുകളിലാണ് കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്തത്. എന്നാല്‍ മഴ പെയ്യുന്ന സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാലാവസ്ഥാ സംബന്ധമായ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കനത്തപിഴയാവും അടയ്ക്കേണ്ടി വരിക.അതിനാല്‍ മഴ പെയ്യുമ്ബോള്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്‌വരകളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന് 1000 ദിര്‍ഹമാണ് ഫൈൻ.മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക്  പ്രവേശിച്ചാൽ പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.   ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താല്‍ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.

    Read More »
  • യുഎഇയിൽ മേയ് 26 മുതൽ 28 വരെ 90 ശതമാനം വരെ വിലക്കുറവുമായി സൂപ്പർ സെയിൽ!

    ദുബൈ: വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവുമായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വീണ്ടും. മേയ് 26 മുതല്‍ 28 വരെ സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) സംഘടിപ്പിക്കുന്ന ഈ വ്യാപാര മേളയില്‍ ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്‍തമായ നിരവധി ബ്രാന്‍ഡുകള്‍ മൂന്ന് ദിവസത്തെ ഈ സൂപ്പര്‍ സെയിലിന്റെ ഭാഗമാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിഐസിം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ, നഖീല്‍ മാള്‍, ഇബ്‍ന്‍ ബത്തൂത്ത, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍, ദ ബീച്ച്, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ഔട്ട്‍ലെറ്റ് വില്ലേജ്…

    Read More »
  • കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് ഈ അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.

    Read More »
Back to top button
error: