Pravasi

  • പുതുവര്‍ഷ നറുക്കെടുപ്പില്‍ 20 കോടി ദിര്‍ഹം സമ്മാനവുമായി എമിറേറ്റ്സ് ഡ്രോ

    ദുബായ്: പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് സമ്മാനത്തുകയുമായി ജനപ്രിയ നറുക്കെടുപ്പായ എമിറേറ്റ്സ് ഡ്രോ.  20 കോടി ദിര്‍ഹമാണ് സമ്മാനം. എമിറേറ്റ്സ് ഡ്രോ മെഗാ 7 ലാണ് ഈ സമ്മാനം നേടാനാവസരം. പങ്കെടുക്കുന്നവര്‍ക്ക് ഈ മാസം 31 രാത്രി 8.30 വരെ സമയമുണ്ട്.  പുതുവര്‍ഷം മികച്ച രീതിയില്‍ ആരംഭിക്കാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് അലവാദി പറഞ്ഞു. എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വരാനിരിക്കുന്ന നറുക്കെടുപ്പുകള്‍ തത്സമയം കാണാം. സംശയങ്ങള്‍ക്ക് ഫോണ്‍ 800 7777 7777. വെബ്സൈറ്റ് www.emiratesdraw.com.

    Read More »
  • അജ്മാനില്‍ മലയാളി യുവതി മരിച്ച നിലയില്‍

    അജ്മാൻ: മലയാളി യുവതിയെ അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം തൃക്കടവൂര്‍ അശോകന്‍റെ മകള്‍ റോജ മോള്‍ (43) ആണ് മരിച്ചത്. അജ്മാനില്‍ സെവൻ ഹാര്‍വെസ്റ്റ് കമ്ബനിയിലെ സെയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.

    Read More »
  • ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ

    അബുദബി: ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ആശംസകള്‍ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. യുഎഇയിലും ലോകമെമ്ബാടുമുള്ള ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും, അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമാധാനവും ക്ഷേമവും നല്‍കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അതേസമയം ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കുവൈത്തിലെ ക്രിസ്ത്യൻ പള്ളികള്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഒഴിവാക്കി.

    Read More »
  • റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി; അറസ്റ്റിലായത് വ്യത്യസ്ത കാരണങ്ങളാല്‍

    റിയാദ്: വിമാനയാത്രയ്ക്കിടെ റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചു. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയും അറസ്റ്റിലാവുകയായിരുന്നു. റിയാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് മലയാളികളെയും അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വേഗം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നുവെന്ന് സിദ്ദീഖ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തിന് നേരത്തേ തന്നെ മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ ചികിത്സ നല്‍കാതെ വിമാനത്തില്‍ നാട്ടിലക്ക് അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ജിസാനില്‍നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരാള്‍ കേരളത്തില്‍ നിന്ന്…

    Read More »
  • ദുബൈയിൽ വീണ്ടും തീപിടിത്തം; ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം

    ദുബൈ: ദുബൈയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ മരിച്ചത്. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ച ഉടന്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി കെട്ടടിത്തില്‍ നിന്നും ആളുകളെ  ഒഴിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

    Read More »
  • ടിക്കറ്റ് നിരക്കുകള്‍ കുത്തനെ മുകളിലേക്ക്! നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച്‌ പ്രവാസികള്‍

    ക്രിസ്തുമസ് , പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികള്‍. അവധി സീസണ്‍ മുതലെടുത്ത് ഭൂരിഭാഗം എയര്‍ലൈനുകളും നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ, നാട്ടിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം മിക്ക പ്രവാസികളും ഉപേക്ഷിച്ചു. ഇക്കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് ഏകദേശം നാലിരട്ടിയിലധികമാണ് ഉയര്‍ന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തണമെങ്കില്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കില്‍ ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.ഇതിന് പുറമേ, അന്തര്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും ദുരിതത്തിലാണ്. അവധി സീസണില്‍ മൂന്നിരട്ടിയിലധികം തുകയാണ് സ്വകാര്യബസുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്താൻ ഏകദേശം 10000 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട അവസ്ഥയാണ്.

    Read More »
  • ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു

    റിയാദ്: പുതിയ വർഷത്തെ ഹജ്ജ് സീസണിൽ കൂടുതൽ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. മശാഇർ റോയൽ കമീഷനാണ് ടവറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനയുടെ വെളിച്ചത്തിലാണിത്. ഈ വർഷം ഹജ്ജ് വേളയിൽ ഇത് പ്രയോജനപ്പെടുത്താനാണ് പദ്ധതി. സമയബന്ധിതമായി തീർഥാടകർക്ക് പോകാനും വരാനുമുള്ള സൗകര്യം, സുരക്ഷ എന്നിവക്കാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും നൂതന സാങ്കേതിക സൗകര്യങ്ങളും ഈ കെട്ടിടങ്ങളെ വേറിട്ടതാക്കും. നിരവധി തീർഥാടകരെ ഉൾക്കൊള്ളുേമ്പാൾ വേണ്ട എല്ലാ സുരക്ഷാ നിബന്ധനകളും കണക്കിലെടുത്ത് ആധുനിക എൻജിനീയറിങ് ഡിസൈനുകളിലാണ് ഇവ നിർമിക്കുന്നത്. റെസിഡൻഷ്യൽ ടവറുകൾ മിനയിൽ പരീക്ഷിക്കുന്നത് ഇതാദ്യമല്ല. 15 വർഷം മുമ്പ് മിന താഴ്വരയിൽ ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമിച്ചിരുന്നു. അത് വലിയ വിജയകരമാവുകയും ചെയ്തതിെൻറ പശ്ചാത്തലത്തിൽ അടുത്ത 12 എണ്ണം കൂടി നിർമിക്കുന്നത്.  

    Read More »
  • ഖത്തറിലെ മുതിര്‍ന്ന ഇന്ത്യന്‍ ഡോക്ടര്‍ റോണി മാത്യു അന്തരിച്ചു

    ദോഹ: ഖത്തറിലെ മുതിര്‍ന്ന ഇന്ത്യന്‍ ഡോക്ടര്‍ ഡോ. കെ.എം റോണി മാത്യു (78) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന അദ്ദേഹം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വകുപ്പില്‍ ഡോക്ടറായിരുന്നു. ഖത്തറില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്തുവരുന്നതിനിടെയാണ് അസുഖബാധിതനായത്. ഖത്തറിലെ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴഞ്ചേരിയിലെ കുറുന്തോട്ടിക്കല്‍ കുടുംബാംഗമാണ്. ഡോ. സൂസന്‍ മാത്യുവാണ് ഭാര്യ. മക്കള്‍: ഡോ. കെഎം മാത്യു, ദീപ.    

    Read More »
  • ഹൃദയാഘാതം; ദുബൈയില്‍ മലയാളി യുവാവ് മരിച്ചു

    ദുബായ്:യുഎഇയില്‍ മലയാളി യുവാവ് നെഞ്ചു വേദനയെ തുടര്‍ന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബൈ അല്‍കൂസ് 2ല്‍ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.ജോലി കഴിഞ്ഞ് റൂമില്‍ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.. മൃതദേഹം നാട്ടില്‍ എത്തിക്കാൻ ശ്രമം തുടരുന്നു.

    Read More »
  • ലണ്ടനില്‍നിന്ന് പ്രാണന്‍ പറന്നിറങ്ങി; ദുബായിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

    ദുബായ്: എമിറേറ്റിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ആരോഗ്യവിഭാഗം അധികൃതര്‍ അറയിച്ചു. 38 കാരിയായ സ്ത്രീയില്‍ ആണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. മാറ്റിവെക്കുന്നതിനുള്ള കരള്‍ എത്തിച്ചത് ലണ്ടനില്‍ നിന്നും ആയിരുന്നു. നവംബര്‍ 29 ന് ലണ്ടന്‍ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ കരള്‍ ആണ് ദാനം ചെയ്തത്. കുടുംബം ആണ് ഇവരുടെ കരള്‍ ദാനം നടത്തിയത്. ഇവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. നാല്മണിക്കൂര്‍ നീണ്ട കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയായി എന്ന് അധികൃതര്‍ അറിയിച്ചു. കരള്‍ സ്വീകരിച്ച സ്ത്രീയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ കിങ്‌സ് കോളജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തഷ്ഫീന്‍ സാദിഖ് അലി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കരള്‍ ദാനം ചെയ്തതിന് ദാതാവിന്റെ കുടുംബത്തോട് സ്ത്രീയുടെ കുടുംബം നന്ദി അറിയിച്ചു. കൃത്യസമയത്ത്…

    Read More »
Back to top button
error: