Pravasi

  • കുവൈത്തിലെ ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്! ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി; എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ബാധകം; കാരണം ഇതാണ്…

    കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ നടത്തരുതെന്ന് അറിയിപ്പ് നൽകി ഇന്ത്യൻ എംബസി. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ കുവൈത്ത് സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത്തരം പരിപാടികൾ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെ കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നിരുന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്.…

    Read More »
  • പഴയ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്ക നിര്‍മാണം; ഒമാനില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിനെതിരേ നടപടി

    മസ്‌കറ്റ്: പഴയതും ഉപോഗശൂന്യവുമായ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്കകളും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിച്ച വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഒമാന്‍ അധികൃതര്‍. പഴയ തുണിത്തരങ്ങള്‍, സ്പോഞ്ചുകള്‍, മരങ്ങള്‍ തുടങ്ങിയവ സംസ്‌കരിച്ച് കിടക്കകളും മറ്റു ഫര്‍ണിച്ചറുകളും ഉണ്ടാക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ വില്‍പ്പന നടത്തിയതിനാണ് സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. അല്‍ബത്തീന സൗത്ത് ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥാപനത്തില്‍ നിന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ 4000 കിലോഗ്രാം വരുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഗവര്‍ണറേറ്റില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വലിയ തോതിലുള്ള ക്രമക്കേട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സ്ഥാപനത്തിന്റെ ഗോഡൗണില്‍ വലിയ തോതില്‍ പഴയ സ്പോഞ്ചുകള്‍, തുണികള്‍, മരക്കഷണങ്ങള്‍, പഴയ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വൃത്തിഹീനമായ സാഹചര്യത്തില്‍ കൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ യന്ത്രത്തിന്റെ സഹായത്തോടെ പൊടിച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത് സാമ്പത്തിക തട്ടിപ്പ് മാത്രമല്ല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണെന്ന്…

    Read More »
  • ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്; അപകടം ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ, കണ്ണൂർ സ്വദേശിനി അപകടനില തരണം ചെയ്തു

    ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശിനി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ അവർ അപകട നില തരണം ചെയ്തു. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. അവിടെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാരുമായി സംസാരിച്ചു. ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ. പലസ്തീൻ സായുധ സംഘമായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ വിദേശികളടക്കം 600ലേറെ പേരാണ് മരിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റു. 5000 റോക്കറ്റുകളാണ് ഇസ്രയേലിന്റെ നഗരങ്ങളിലേക്ക് പതിച്ചത്. കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു. പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചതോടെ ഗാസ കുരുതിക്കളമായി മാറി. ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.…

    Read More »
  • ജോലി കിട്ടാനുമില്ല, ജീവിതച്ചെലവും കൂടുതല്‍; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

    ടൊറന്റോ: തൊഴിലവസരങ്ങളുടെ അഭാവം കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ 2,26,450 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കാനഡയില്‍ എത്തിയത്. ആഗോള വിദ്യാഭ്യാസ എജുക്കേഷന്‍ പ്ലാറ്റ്ഫോമായ എറുഡേറയുടെ കണക്കനുസരിച്ച്, ആഗോള തലത്തിലെ 807,750 വിദ്യാര്‍ത്ഥികള്‍ 2022ല്‍ കാനഡയിലെത്തി. ഇവരില്‍ 5,51,405 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 226,450 വിദ്യാര്‍ത്ഥികള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചത്. 2022 അവസാനത്തോടെ കാനഡയിലെ ഓരോ 10 വിദേശ വിദ്യാര്‍ത്ഥികളില്‍ നാല് പേരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്ന് ഐസിഇഎഫ് മോണിറ്റര്‍ പറയുന്നു. മെഡിക്കല്‍ ബിരുദമുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തനിക്കറിയാമെന്നും അവര്‍ ഭേദപ്പെട്ട ശമ്പളമുള്ള ജോലി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. പലരും ടാക്‌സി ഓടിക്കുകയും സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും ജോലിയെടുക്കുകയും ചെയ്യുന്നു. ഇന്ത്യ – കാനഡ നയതന്ത്ര തലത്തിലെ വിള്ളലുകളൊന്നും കാര്യമായി ബാധിച്ചില്ലെങ്കിലും നല്ല ജോലി ലഭിക്കുമോ എന്ന ആശങ്ക കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ടൊറന്റോയിലെയും…

    Read More »
  • സൗദിയിൽ 15,000 നിയമലംഘകർ കൂടി അറസ്റ്റിൽ; ചട്ടങ്ങൾ ലംഘനങ്ങൾക്കായി പരിശോധനകൾ തുടരുന്നു

    റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്. താമസനിയമം ലംഘിച്ച 9,200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,200 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 39,000 നിയമലംഘകരെ യാത്രാരേഖകൾ…

    Read More »
  • കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

    കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു. എംബസിയുടെ നിർദേശങ്ങൾ വിസ 18ൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ ഐഡി / കോൺട്രാക്‌റ്റുകളിലെ ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ചുമതലകൾ നിർവഹിക്കാവൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയെ വിവരം അറിയിക്കണം. ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ ക്ലിനിക്കിന് സാധുവായ ആരോ​ഗ്യ മന്ത്രാലയ ലൈസൻസും നഴ്‌സിംഗ് സ്റ്റാഫിനുള്ള ആരോ​ഗ്യ മന്ത്രാലയ, മാൻപവർ അതോറിറ്റി ക്വാട്ട ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കുവൈത്തിലെ ഏതെങ്കിലും നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിന് കുവൈത്ത് ആരോ​ഗ്യ…

    Read More »
  • അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികൾ സൗദി പോലീസിന്റെ കസ്റ്റഡിയിൽ

    റിയാദ്: അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിൽനിന്ന് 200 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലാണ് സംഭവം. നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥി റിയാദിൽ നിന്ന് പരിപാടി സ്ഥലത്ത് എത്തിച്ചേരും മുമ്പാണ് സംഘാടകരുടെ അറസ്റ്റ് നടന്നത്. ഹോത്ത ബനീ തമീം പട്ടണത്തിലെ ഒരു കല്യാണമണ്ഡപത്തിലായിരുന്നു പരിപാടി ഒരുക്കിയിരുന്നത്. തദ്ദേശീയരുടെ പരാതിയുടെ പേരിൽ അവിടെയെത്തിയ പൊലീസ് സംഘാടകരോട് അനുമതി പത്രം ചോദിച്ചെങ്കിലും അങ്ങനെയൊന്നില്ലെന്ന് കണ്ടാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. പരിപാടി സ്ഥലത്ത് ബാനറുകളും കൊടിയും നാട്ടിയിരുന്നു. രാജ്യത്ത് സൗദി ജനറൽ എൻറർടെയ്മെൻറ് അതോറിറ്റിയുടെയോ എക്സിബിഷൻ ആൻഡ് കോൺഫറൻസ് ജനറൽ അതോറിറ്റിയുടെയോ മുൻകൂറ് അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികൾക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ലൈവ് പരിപാടികള്‍, ഫെസ്റ്റിവലുകള്‍, വിനോദ പ്രദർശനങ്ങൾ, നാടക പ്രകടനം, വിനോദ പരിപാടികള്‍ തുടങ്ങി പൊതുജനങ്ങളോ പ്രത്യേക ക്ഷണിതാക്കളോ പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് നടത്തുന്ന പരിപാടികൾക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് എൻറർടെയ്മെൻറ്…

    Read More »
  • വീട്ടുജോലിക്കാര്‍ക്ക് മിനിമം പ്രായം 21 വയസ്; പാലിച്ചില്ലെങ്കില്‍ സൗദിയില്‍ 20,000 റിയാല്‍ പിഴ

    റിയാദ്: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു. ജോലിസമയം, വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്ന് പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്നു. തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിക്കുന്നത് വിലക്കി. വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. ഇതിനനുസൃതമായി ജോലിസമയം ക്രമീകരിക്കണം. ഇടവേളകളിലെ വിശ്രമത്തിനു പുറമേ ദിവസത്തില്‍ എട്ടു മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമവും അനുവദിക്കണം. ജോലിസമയവും വിശ്രമ സമയവും വെവ്വേറെയാണ് പരിഗണിക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ…

    Read More »
  • നാടുവിട്ട് യുകെയിലേക്ക് പോകുന്നതിന് ഇനി ചെലവേറും; വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ അധിക വിസ നിരക്കുകള്‍ നിലവില്‍ വന്നു

    നാടുവിട്ട് യുകെയിലേക്ക് പോകുന്നതിന് ഇനി ചെലവേറും. വിദ്യാർഥികൾക്കും സന്ദർശക വിസയിൽ പോകുന്നവർക്കും ഏർപ്പെടുത്തിയ അധിക വിസ നിരക്കുകൾ യുകെയിൽ നിലവിൽ വന്നു. ബ്രിട്ടീഷ് പാർലമെൻറ് കഴിഞ്ഞ മാസം നടപ്പാക്കിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെയാണ് നിരക്ക് വർധന. ഇതനുസരിച്ച് വിദ്യാർഥികൾക്കുള്ള വിസയിൽ വൻ വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 12,700 രൂപ കൂട്ടി 50,000 രൂപയായാണ് വിസ ഫീ വർധിപ്പിച്ചിരിക്കുന്നത്. ആറ് മാസത്തിന് താഴെ കാലാവധിയുള്ള സന്ദർശക വിസയ്ക്ക് 1500 രൂപ അധികം നൽകണം. ഇതോടെ ആകെ നിരക്ക് 11,500 രൂപയായി വർധിച്ചു. ജോലികൾക്കുള്ള വിസയ്ക്കും, സന്ദർശക വിസയ്ക്കും 15 ശതമാനം വർധന വരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ തീരുമാനിച്ചത്. വിദ്യാർഥികൾക്കുള്ള വിസയ്ക്കും സർട്ടിഫിക്കറ്റ് സ്പോൺസർഷിപ്പിനും 20 ശതമാനമാണ് നിരക്ക് വർധന. ഇമിഗ്രേഷൻ നടപടികൾ അനായാസമായി നടക്കുന്നതിന് ഫീ കൂട്ടുന്നത് അനിവാര്യമാണെന്ന് യുകെ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ബ്രിട്ടീഷ് പൗരൻമാരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് നിരക്ക് വർധന സഹായിക്കുമെന്നും അതേ സമയം തന്നെ യുകെയിലേക്ക് പഠിക്കുന്നതിനും സന്ദർശനത്തിനും…

    Read More »
  • ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി

    റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ ഏഴ് മാസകാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം 58 ശതമാനം വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയിൽ രാജ്യം കൈവരിച്ച വലിയ നേട്ടങ്ങളുടെയും ഈ സുപ്രധാന മേഖലയിൽ ആഗോള രംഗത്ത് വഹിച്ച നേതൃത്വത്തിെൻറയും ഫലമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 27, 28 തീയതികളിൽ റിയാദിൽ നടന്ന ലോക വിനോദസഞ്ചാര ദിന സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിച്ചത് ടൂറിസം രംഗത്തെ ഏറ്റവും പുതിയ സംഭവമാണെന്നും അധികൃതർ പറഞ്ഞു. ഭരണാധികാരികളായ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ്…

    Read More »
Back to top button
error: