NEWSPravasi

കനത്ത മഴ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിടും

ദുബായ്: രാജ്യത്ത് തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര-കലാ-സാംസ്കാരിക കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗ്ലോബല്‍ വില്ലേജ്  അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Signature-ad

അതേസമയം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യവ്യാപകമായി ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ സ്കൂള്‍, യൂനിവേഴ്സിറ്റി, നഴ്സറി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  വിദ്യാർഥികള്‍ക്ക് ഓണ്‍ലൈൻ പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ് നിർദ്ദേശം.

Back to top button
error: