NEWSPravasi

കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്മാം: സൗദി അറേബ്യയിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട് സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമ്മാം ഖത്തീഫില്‍ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്ബാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ.  രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമില്‍ ഡ്രൈവർ ജോലി ചെയ്തു വരികയാണ്

Back to top button
error: