Pravasi
-
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗ്യം പ്രവാസി ഇന്ത്യക്കാരന്‍; സ്വന്തമാക്കിയത് 33 കോടിയിലേറെ രൂപ!
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്തംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്. 156989 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍. മുഹമ്മദ്…
Read More » -
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകന്‍ കൊല്ലക്കോടന്‍ ദാവൂദ് (40) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നാല് വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം മുമ്പ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: ജമീല, ഭാര്യ: റുബീന ചോലംപാറ, മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More » -
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതിന് വധശിക്ഷ; സൗദി വനിതയുടെ മോചനത്തിന് സഹായം തേടി ആറു പെണ്‍മക്കള്‍
റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്‍മക്കള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തമാം മുഹമ്മദ് ഈദ് എന്ന സൗദി വനിത ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമായിരുന്നു കൊലപാതകം. വിചാരണാ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എട്ടു വര്‍ഷമായി റിയാദ് മലസ് വനിതാ ജയിലില്‍ കഴിയുകയാണിവര്‍. ദിയാധനം (ബ്ലഡ് മണി) സ്വീകരിച്ച് ഭാര്യക്ക് മാപ്പുനല്‍കാമെന്ന് ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് അറിയിച്ചിരുന്നു. 50 ലക്ഷം റിയാലാണ് ദിയാധനമായി ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കാന്‍ കഴിയാതിരുന്നതോടെ ജയില്‍വാസം തുടരുകയായിരുന്നു. ദിയാധനം നല്‍കുന്നതിന് അനുവദിച്ച മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര മാസം ശേഷിക്കെ മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍…
Read More » -
കൊലക്കേസ് പ്രതിയെ പിടികൂടിയത് വെറും 36 മണിക്കൂറിനുള്ളില്‍!
ഷാര്‍ജ: കൊലക്കേസിലെ പ്രതിയെ ഷാര്‍ജ പൊലീസ് പിടികൂടിയത് വെറും 36 മണിക്കൂറിനകം. ഏഷ്യക്കാരനായിരുന്നു പ്രതി. ഷാര്‍ജയിലെ വ്യാവസായിക മേഖലകളിലൊന്നില്‍ മൃതദേഹം കണ്ടെത്തിയതായി സെപ്റ്റംബര്‍ 30-ന് ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) വിഭാഗത്തില്‍ റിപോര്‍ട്ട് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബന്ധപ്പെട്ട അധികാരികള്‍ക്കൊപ്പം സുരക്ഷാ പട്രോളിങ് സ്ഥലത്തേയ്ക്ക് നീങ്ങി. ഇരയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെട്ടയാളേയും കുറ്റവാളിയേയും തിരിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചു. 12 മണിക്കൂറിനുള്ളില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞു. പ്രതി യുഎഇ താമസകുടിയേറ്റ നിയമം ലംഘിച്ചതായി കണ്ടെത്തി. ദുബായ് പൊലീസുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അയാള്‍ കുറ്റം സമ്മതിക്കുകയും കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
Read More » -
കുവൈറ്റില്‍ പന്നിയിറച്ചിയും വ്യാജ മദ്യവും വിറ്റ എട്ട് പ്രവാസികള്‍ അറസ്റ്റില്‍
കുവൈറ്റിൽ അനധികൃതമായി പന്നിയിറച്ചിയും വ്യാജ മദ്യവും വില്‍പ്പന നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റിലായി. യുവതികള്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് അറസ്റ്റിലായത്. 218 കിലോ പന്നിയിറച്ചിയും 489 കുപ്പി വാറ്റ് ചാരായവും 10 കുപ്പി വിദേശമദ്യവും 54 വീപ്പ വാഷും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് പന്നിയിറച്ചിയും വ്യാജ മദ്യവും വില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. ലൈസന്‍സ് നേടാതെ സ്വകാര്യ താമസസ്ഥലം പ്രതികള്‍ റെസ്റ്റോറന്റ് ആക്കി മാറ്റുകയായിരുന്നു. റെസ്റ്റോറന്റിലെ മെനു പട്ടികയില്‍ തന്നെ പന്നിയിറച്ചി ഉള്‍പ്പെടുത്തിയിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More » -
നഴ്സിനെ കടന്നുപിടിച്ചു, ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ചു; സൗദിയില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്
റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വനിതാ നഴ്സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതിയാണ് സിറിയന്‍ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിക്കുകയും മാധ്യമങ്ങളില്‍ പ്രതിയുടെ പേര് പരസ്യപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഫിലിപ്പിനോ നഴ്സ് ആണ് പരാതി നല്‍കിയിരുന്നത്. പരാതിക്കാരിയുടെ ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തത്. വിചാരണാ കോടതി ഒരു വര്‍ഷം തടവും 5,000 റിയാല്‍ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഇത് ചോദ്യംചെയ്ത് പ്രോസിക്യൂട്ടര്‍മാര്‍ മേല്‍ക്കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി ഡോക്ടര്‍ക്കെതിരായ ശിക്ഷ അപര്യാപ്തമാണെന്ന് വിലയിരുത്തി തടവ് അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. താന്‍ തമാശ പറയുകയായിരുന്നുവെന്ന് കാണിച്ച് ക്ഷമാപണം നടത്തി ഡോക്ടര്‍ പിന്നീട് മൊബൈല്‍ ഫോണിലൂടെ തനിക്ക്…
Read More » -
യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം
അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ മുതൽ 400 ദിർഹം പിഴ ഈടാക്കും. പദ്ധതിയിൽ അംഗമാകാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പിഴ ഒഴിവാക്കാൻ ഒക്ടോബർ ഒന്നിന് മുമ്പ് പദ്ധതിയിൽ ചേരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. അംഗമായ ശേഷം തുടർച്ചയായി മൂന്ന് മാസം വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാകും. ഇതിന് പുറമെ 200 ദിർഹം പിഴയും അടയ്‌ക്കേണ്ടി വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിയമം ബാധകമാണ്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പദ്ധതിയിൽ 57 ലക്ഷം തൊഴിലാളികൾ ഇതുവരെ അംഗമായിട്ടുണ്ട്. ബിസിനസുകാർ, തൊഴിൽ ഉടമകൾ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ എന്നിവർക്ക് ഇളവുണ്ട്. ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരമായി നൽകുന്നതാണ് പദ്ധതി. 16,000 ദിർഹം വരെ…
Read More » -
പുതിയ സമ്മാനഘടനയിലൂടെ കൂടുതല്‍ പേര്‍ക്ക് വിജയികളാകാന്‍ അവസരമൊരുക്കിയ യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്‍റെ 148-ാമത് നറുക്കെടുപ്പ്
ദുബൈ: പുതിയ സമ്മാനഘടനയിലൂടെ കൂടുതൽ പേർക്ക് വിജയികളാകാൻ അവസരമൊരുക്കുന്ന, തുടർച്ചയായി വൻതുകയുടെ സമ്മാനങ്ങൾ നൽകുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിൻറെ 148-ാമത് നറുക്കെടുപ്പിൽ 116,022 വിജയികൾ ആകെ 1,727,850 ദിർഹത്തിൻറെ സമ്മാനങ്ങൾ സ്വന്തമാക്കി. വിജയിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചു കൊണ്ടുള്ള പുതിയ സമ്മാന ഘടനയിലൂടെ, ഉദാരമായ സമ്മാനങ്ങൾ നൽകുന്നതിൽ മുൻനിരയിലുള്ള മഹ്സൂസ് സാറ്റർഡേ മില്യൻസ് നറുക്കെടുപ്പിലൂടെ പ്രശസ്തി ഉയർത്തിയിരിക്കുകയാണ്. ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20,000,000 ദിർഹത്തിന് ആരും അർഹരായില്ല. 116,022 വിജയികൾ സമ്മാനങ്ങൾ സ്വന്തമാക്കി. രണ്ടാം സമ്മാനം- നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ 4 അക്കങ്ങൾ യോജിച്ചു വന്നതിലൂടെ 24 പേർ ആകെ 150,000 ദിർഹം സ്വന്തമാക്കി. ഓരോരുത്തരും 6,250 ദിർഹം വീതം നേടി. മൂന്നാം സമ്മാനം- 3 അക്കങ്ങൾ യോജിച്ചു വന്ന 1,242 പേർ AED 150,000 ദിർഹം നേടി. 121 ദിർഹം വീതം ഓരോരുത്തരും സ്വന്തമാക്കി. നാലാം സമ്മാനം- 2 അക്കങ്ങൾ യോജിച്ച് വന്നതിലൂടെ 18,469 വിജയികൾ…
Read More » -
ഹൃദയാഘാതം; കണ്ണൂര്‍ കോടിയേരി സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കോടിയേരി സ്വദേശി ഒമാനില്‍ നിര്യാതനായി. സനേഷ് ബാലന്‍ (34) ആണ് മരണപ്പെട്ടത്. 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായ ഇദ്ദേഹം മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ബാലന്‍. മാതാവ്: പരേതയായ സരള. ഭാര്യ: ശിശിര. മകള്‍: ദിയ.
Read More » -
ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായ് എയര്‍ ഇന്ത്യ
കൊച്ചി:ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായ് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസങ്ങളിലും സര്‍വിസ് ഉണ്ടാകും.ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പുലര്‍ച്ചെ 1.30ന് കൊച്ചിയില്‍ നിന്നും പറന്നുയരുന്ന എയര്‍ ഇന്ത്യ വിമാനം, 3.45ന് ദോഹയിലെത്തും. ഇവിടെ നിന്നും 4.45നാണ് കൊച്ചിയിലേക്കുള്ള വിമാനം. രാവിലെ 11.35ഓടെ കൊച്ചിയില്‍ ഇറങ്ങുന്ന രൂപത്തിലാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ദോഹ-കൊച്ചി സെക്ടറില്‍ നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യൻ ബജറ്റ് എയര്‍ലൈൻസുകള്‍. ഇവര്‍ക്കു പുറമെയാണ് എയര്‍ ഇന്ത്യയും ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലുമായി യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Read More »