NEWSPravasi

സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

റിയാദ്: സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി.

കൊല്ലം അമ്ബലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്‍ഖര്‍ജിനടുത്ത ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.

കാണാതായ സഫീറിനു വേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിലം ജനറല്‍ ആശുപത്രിയില്‍ മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചത്.ഫെബ്രുവരി നാലു മുതലാണ് ഇയാളെ കാണാതായത്.

Signature-ad

ദിലം റോഡില്‍ വച്ച്‌ സഫീര്‍ സഞ്ചരിച്ച കാർ മറ്റൊരുവാഹനത്തില്‍ കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: