NEWSPravasi

15 ശതമാനം ഫീസ് വർദ്ധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്

അബുദബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്.

15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്.

2024 ജനുവരി മൂന്നിന് സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം  യുഎഇയില്‍ നിന്ന് ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം പണം അയക്കുന്ന‌ത് യുഎഇ എക്സ്ചേഞ്ചുകൾ വഴിയാണ്.

Signature-ad

യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Back to top button
error: