Pravasi

  • മഴക്കെടുതിയിൽ യുഎഇ; ഒട്ടേറെ വാഹനങ്ങളും വീടുകളും തകര്‍ന്നു

    അബുദാബി: മഴക്കെടുതിയിൽ നടുങ്ങി യുണൈറ്റഡ് അറബ് എമിരേറ്റ്സ്.കലിതുള്ളി പെയ്ത മഴയില്‍ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്ബടിയോടെയായിരുന്നു മഴ. ഓഫിസുകളിലേക്കുള്ളവർ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി.ആലിപ്പഴ വർഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്പ്ലേ ബോർഡുകളും തകർന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടുകീറി. ശക്തമായ കാറ്റില്‍ സ്ഥാപനങ്ങളുടെ ബോർഡുകളും നിർമാണ കേന്ദ്രത്തിലെ ആള്‍മറകളും റോ‍ഡിലെ ബാരിക്കേഡുകളും പറന്നുപോയി. ഇവ വെള്ളത്തിലൂടെ ഒഴുകിയെത്തി ചിലയിടങ്ങളില്‍ മാർഗതടസ്സമുണ്ടാക്കി. ഡിഷ് ആന്റിനകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലെയും കാർ ഷെഡുകളും തകർന്നു. അബുദാബി മോഡല്‍ സ്കൂള്‍ അങ്കണത്തില്‍ ഷെഡ് തകർന്നുവീണ് വാഹനങ്ങള്‍ക്കു നാശവുമുണ്ടായി. ജനല്‍ അടയ്ക്കാൻ മറന്നവരുടെ ഫ്ലാറ്റിനകത്തേക്ക് വീശിയടിച്ച കാറ്റില്‍ സീലിങ് ഇളകിവീണു. അബുദാബി, ഷാർജ, അജ്മാൻ ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. വെള്ളക്കെട്ടില്‍ വാഹനങ്ങളുടെ എൻജിനില്‍ വെള്ളം കയറി പ്രവർത്തനരഹിതമായി. അല്‍ഐൻ, അബുദാബി, ഷാർജ അജ്മാൻ, ഉമ്മുല്‍ഖുവൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രവർത്തന രഹിതമായ വാഹനങ്ങളെ കെട്ടിവലിച്ച്‌ ഗാരിജിലേക്ക്…

    Read More »
  • ഒമാനിൽ  ഒഴുക്കില്‍പ്പെട്ട്  മലയാളി മരിച്ചു

    മസ്കറ്റ്: ഒമാനില്‍ കനത്തമഴയില്‍ മലയാളി ഒഴുക്കില്‍പ്പെട്ട്  മരിച്ചു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്. ബർക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ആണ് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു. അദ്ദേഹം രക്ഷപ്പെട്ടു  അതേസമയം, കനത്തമഴയില്‍  ഒമാനിൽ ഇതുവരെ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ഇസ്‌കിയില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • കനത്ത മഴ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിടും

    ദുബായ്: രാജ്യത്ത് തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര-കലാ-സാംസ്കാരിക കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗ്ലോബല്‍ വില്ലേജ്  അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യവ്യാപകമായി ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ സ്കൂള്‍, യൂനിവേഴ്സിറ്റി, നഴ്സറി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  വിദ്യാർഥികള്‍ക്ക് ഓണ്‍ലൈൻ പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ് നിർദ്ദേശം.

    Read More »
  • കനത്ത മഴ; ഒമാനില്‍  ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി; യുഎഇയിൽ മുന്നറിയിപ്പ്

    മസ്കറ്റ്: ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍ വാദി ബാനി ഗാഫിറിലാണ് അപകടമുണ്ടായത്. ദാഹിറ ഗവര്‍ണറേറ്റിലെ യാങ്കില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതേസമയം യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍  മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.സ്വകാര്യ കമ്ബനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍…

    Read More »
  • 15 ശതമാനം ഫീസ് വർദ്ധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്

    അബുദബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. 2024 ജനുവരി മൂന്നിന് സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം  യുഎഇയില്‍ നിന്ന് ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം പണം അയക്കുന്ന‌ത് യുഎഇ എക്സ്ചേഞ്ചുകൾ വഴിയാണ്. യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    Read More »
  • അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി മുതല്‍ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം

    അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിലെ അന്താരാഷ്‌ട്ര വിമാനത്താവളമായ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ഇനി സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് അറിയപ്പെടും.പേര് മാറ്റാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തില്‍ വന്നു. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അല്‍ നഹ്യാനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യുഎഇ സ്ഥാപക പിതാവിന്റെ സ്മരണയില്‍ അബുദാബിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട് ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അല്‍ നഹ്യാൻ പറഞ്ഞു. വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ച്‌ കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ കഴിഞ്ഞ നവംബറില്‍ ഉത്തരവിറക്കിയിരുന്നു.വിമാനത്താവളത്തിന്റെ പുതിയ ലോഗോ ഇതിന്റെ ഭാഗമായി അനാച്ഛാദനം ചെയ്തു.

    Read More »
  • ഒമാനിലെ എല്ലാ സ്കൂളുകളും ഇന്ന് അടച്ചിടും

    മസ്കറ്റ്: ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    കാസർകോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചയുടൻ കുഴഞ്ഞുവീണ് പ്രവാസിയായ യുവാവ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദർമുള്ളേഴ്സ് ആശുപത്രിയില്‍ വച്ചാണ് കാസർകോട് വലിയപറമ്ബ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ് (26) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് യുവാവ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്സാന, മറിയംബി.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റിൽ  1.5 കോടി ദിർഹം നേടി മലയാളി

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളോളം സമ്മാനം നേടിയവർ മറ്റാരുമില്ല.ഇപ്പോഴിതാ അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനം നേടിയതും പ്രവാസി മലയാളിയാണ്. അബുദാബി ബിഗ് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനമാണ് മലയാളിയായ രാജീവിനെ തേടിയെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ലെന്ന് അല്‍ ഐനില്‍ ആർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാജീവ് പറഞ്ഞു. ഭാര്യയ്ക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് രാജീവ് അൽ ഐനിൽ താമസിക്കുന്നത്.സമ്മാനാർഹനായെന്ന് അധികൃതർ അറിയച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും, സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു. “10 വർഷത്തിലേറെയായി ഞാൻ അല്‍ ഐനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 3 വർഷമായി ടിക്കറ്റും എടുക്കാറുണ്ട്. ഇതാദ്യമായാണ് എനിക്ക് ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്ബറുകളുള്ള ടിക്കറ്റുകളാണ് എടുത്തത്. അത് ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതികളാണ്. രണ്ട് മാസം മുൻമ്ബ്, ഇതേ കോമ്ബിനേഷനുള്ള നമ്ബറില് എനിക്ക് 10…

    Read More »
  • ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി; ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു

    മസ്കറ്റ്: ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം തുടരുന്നതോടെ ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു. പാകിസ്താനില്‍ നിന്നുള്ള ഉള്ളി വരവുകൂടി കുറഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്. കഴിഞദിവസം ഉള്ളിയുടെ മൊത്ത വില 600 ബൈസയായി ഉയർന്നിരുന്നു. ഇത് ചില്ലറ വ്യാപാരത്തിനെത്തുമ്ബോള്‍ ഒരു കിലോ ഉള്ളി വില 700 ബൈസക്ക് അടുത്തെത്തും. ഇന്ത്യയുടെ കയറ്റുമതി നിരോധത്തിനുമുമ്ബ് കിലോക്ക് 300 ബൈസയില്‍ താഴെയായിരുന്നു വില. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്. ഇന്ത്യയില്‍ കയറ്റുമതി നിരോധനം നീളാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അടുക്കളയില്‍ ഏറ്റവും ഉപയോഗമുള്ളതാണ് ഉള്ളി. വില കുത്തനെ ഉയരുന്നത് കുടുംബമായി കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം കുറച്ചിട്ടുണ്ട്.

    Read More »
Back to top button
error: