NEWSPravasi

അബുദാബി ബിഗ് ടിക്കറ്റ് പ്രവർത്തനം അവസാനിപ്പിച്ചു

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു.

യുഎഇയില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗെയിമിംഗ് ചട്ടങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണിത്.

അതേസമയം ഇതിനോടകം വിറ്റ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മുൻനിശ്ചയിച്ചപോലെ നടക്കും. ടിക്കറ്റുകള്‍ വിറ്റ 262-ാം സീരിസിന്‍റെ നറുക്കെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം ഈ മാസം മൂന്നിനുതന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരു കോടി ദിർഹത്തിന്‍റെ ഒന്നാം സമ്മാനം ഉള്‍പ്പെടെ എല്ലാ സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.

Back to top button
error: