Pravasi

  • കുവൈത്തിൽ വാഹനം ഇടിച്ച്‌ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

    കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് മുറിച്ച്‌ കടക്കവേ വാഹനം ഇടിച്ച്‌ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. കുവൈത്ത് അല്‍സലാം ആശുപത്രിയിലെ നഴ്സായ ദീപ്തിയാണ്(33) മരണമടഞ്ഞത്.കണ്ണൂർ സ്വദേശിനിയാണ്. തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തുള്ള റോഡില്‍ വച്ചാണ് അപകടം നടന്നത്. കണ്ണൂര്‍ ഇരട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ് ദീപ്തി. ഭര്‍ത്താവ്-ജോമേഷ് വെളിയത്ത് ജോസഫ്.

    Read More »
  • പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

    മസ്കറ്റ്: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുല്‍ ജലീല്‍ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അല്‍ വാദിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സമീറ. മക്കള്‍: അഫീഫ, മുഹമ്മദ് സിയാദ്.

    Read More »
  • കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല/അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

    മഹബൗല: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മഹ്ബൂല കല സെന്ററില്‍ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡന്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ ഗോപകുമാര്‍ സ്വാഗതം ആശംസിക്കുകയും, ജോയിന്‍ കണ്‍വീനര്‍ സിബി ജോണ്‍ യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്ക്് പുതുതായി ഷാനവാസ് ബഷീര്‍, അനില്‍ കുമാര്‍, ആഷ്ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു. സമാജം ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി. സമാജത്തിന്റെ 2024 വര്ഷത്തേയ്ക്കുള്ള പ്രവര്‍ത്തന നിദേശങ്ങള്‍ നല്‍കി. സമാജം ട്രഷറര്‍ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വനിത വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, സെക്രട്ടറിമാരായ ലിവിന്‍ വര്‍ഗീസ്, ബൈജൂ മിഥുനം, അബ്ബാസിയ യൂണിറ്റ്…

    Read More »
  • സംരംഭം ചുവപ്പുനാടയില്‍ കുടുങ്ങി; രാജ്യത്തെ മികച്ച സംരംഭക ജോലി തേടി വിദേശത്ത്

    തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി ആരംഭിച്ച് രാജ്യത്തെ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപ നേടിയ യുവതിയിപ്പോള്‍ ജോലി തേടി ഒമാനില്‍. ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചതോടെയാണ് വായ്പതിരിച്ചടവിനായി ജോലി തേടി പ്രിയാ പ്രകാശന്‍ വിദേശത്തേക്ക് പോയത്. ജോലിയൊന്നും ഇനിയും ശരിയായിട്ടില്ല. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്. 2020 മേയ് 21-ന് പ്രവര്‍ത്തനം തുടങ്ങി. നായ്ക്കളുടെ വന്ധ്യംകരണത്തിന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അക്രെഡിറ്റഡ് ഏജന്‍സിക്ക് മാത്രമാണ് അധികാരമെന്ന കോടതി ഉത്തരവ് വന്നതോടെ 2021 ജൂലായ് 19-ന് വാഹനം കട്ടപ്പുറത്തായി. സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ അതുവരെ 3894 വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് ഡോക്ടര്‍മാരും മൂന്ന് അസിസ്റ്റന്റും മൂന്ന് കെയര്‍ടേക്കറും ഉള്‍പ്പെടെ പത്തുപേരുണ്ടായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ പ്രിയയില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം വാങ്ങി സര്‍ക്കാരിന്…

    Read More »
  • കോഴിക്കോട് സ്വദേശിനിയെ ബഹ്റൈനിലെ  താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

    മനാമ: കോഴിക്കോട് സ്വദേശിനിയെ മനാമ ഗുദൈബിയയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി പൂക്കാട് മുക്കാടിവളപ്പില്‍ വീട്ടില്‍ അസ്നാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്ബ് ഒരു റസ്റ്റാറന്‍റില്‍ ജോലിക്കായാണ് ബഹ്റൈനില്‍ എത്തിയത്. ഈ മാസം ആറിനാണ് കുടുംബത്തോട് അവസാനമായി ബന്ധപ്പെട്ടത്. പിതാവ്: റസാഖ്. മാതാവ്: അസ്മ. രണ്ടു കുട്ടികളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

    Read More »
  • റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ

    റിയാദ്: അറബ് രാജ്യങ്ങളില്‍ റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഗോളശാസ്ത്ര വിദഗ്ധർ നല്‍കുന്ന സൂചനയനുസരിച്ച്‌ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഈ വർഷം മാർച്ച്‌ 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്ബതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രില്‍ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുല്‍ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.   എന്നാല്‍, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുല്‍ ഫിതറും പ്രഖ്യാപിക്കുക.   ശൈത്യകാലമായതിനാല്‍ റമദാനില്‍ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാല്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഈ റമദാനില്‍ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

    Read More »
  • സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

    റിയാദ്: സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കൊല്ലം അമ്ബലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്‍ഖര്‍ജിനടുത്ത ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. കാണാതായ സഫീറിനു വേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിലം ജനറല്‍ ആശുപത്രിയില്‍ മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചത്.ഫെബ്രുവരി നാലു മുതലാണ് ഇയാളെ കാണാതായത്. ദിലം റോഡില്‍ വച്ച്‌ സഫീര്‍ സഞ്ചരിച്ച കാർ മറ്റൊരുവാഹനത്തില്‍ കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    ദമ്മാം: സൗദി അറേബ്യയിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട് സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫില്‍ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്ബാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ.  രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമില്‍ ഡ്രൈവർ ജോലി ചെയ്തു വരികയാണ്

    Read More »
  • അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്

    അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അബുദാബിയിൽ നിർവഹിക്കും. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലിലാണ് ക്ഷേത്രനിർമ്മാണം. യു.എ.ഇയിലെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. മാർച്ച്‌ ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം. പ്രത്യേകതകൾ നിർമ്മാണച്ചെലവ് 400 ദശലക്ഷം ദിർഹം (ഏകദേശം 700 കോടി രൂപ) 7 ഗോപുരങ്ങള്‍; 7 എമിറേറ്റുകള്‍  ഉയരം: 32.92 മീറ്റർ (108 അടി), നീളം 79.86 മീറ്റർ (262 അടി), വീതി 54.86 മീറ്റർ (180 അടി). ക്ഷേത്രസമുച്ചയം 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത്  ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങള്‍ യു.എ.ഇയിലെ എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു  രൂപകല്പനയില്‍ അറേബ്യൻ, ഇസ്ലാമിക് വാസ്തുവിദ്യയും. അയോദ്ധ്യ രാമക്ഷേത്രം പോലെ സ്റ്റീല്‍ ഉപയോഗിച്ചില്ല. നിർമ്മാണം രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള കല്ലുകള്‍ (റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും) ഉപയോഗിച്ച്‌  രാജസ്ഥാനില്‍ കൊത്തുപണി പൂർത്തിയാക്കിയ ശേഷം ദുബായിലെത്തിച്ച്‌ കൂട്ടിച്ചേർത്തു. തറയില്‍ ഇറ്റാലിയൻ മാർബിള്‍  402…

    Read More »
  • മുന്നറിയിപ്പ് ലംഘിച്ച്‌ വാദിയില്‍ ഇറങ്ങി; ഒമാനിൽ 36 പേര്‍ പിടിയില്‍

    മസ്കറ്റ്: അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച്‌ വാദിയില്‍ ഇറങ്ങിയ 36 പേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളില്‍ ഇറങ്ങിയവരെയാണ് പൊലീസ് പിടിക്കൂടിയത്. ഇവർക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ച്‌ വരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിലെ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. സിനാവിലെയും, ലിവയിലെയും വാദികളില്‍പെട്ട രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വാദിയിൽ വാഹനം കുടുങ്ങി ഒരു മലയാളി ഉൾപ്പെടെ മൊത്തം ആറ് പേർ ഒമാനിൽ മരണപ്പെട്ടിരുന്നു.

    Read More »
Back to top button
error: