NEWSPravasi

കനത്ത മഴ; ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു

മസ്കറ്റ് :കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ (55) ആണ്  മരിച്ച മലയാളി.

 സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍  മരിച്ചത്. മെക്കാനിക്കൽ  ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മരിച്ചവരില്‍ ഒമ്ബത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.

കാണാതായ അഞ്ച് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി  റിപ്പോര്‍ട്ട് ചെയ്യുന്നു.

Back to top button
error: