NEWSPravasi

സൗദിയിൽ രണ്ട് ഇന്ത്യക്കാര്‍ തൂങ്ങി മരിച്ചു

റിയാദ്: സൗദിയിൽ രണ്ട് ഇന്ത്യക്കാര്‍ തൂങ്ങി മരിച്ചു.രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബല്‍ജീത് സിങ് ബല്‍വിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുബൈലിലെ സ്വകാര്യ കമ്ബനിയില്‍ ടൈല്‍ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി.

പഞ്ചാബ് സ്വദേശി ബല്‍ജീത് സിങ് ബല്‍വിന്ദറിനെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്ബനിയില്‍ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു.

പിതാവ്: ബല്‍വിന്ദർ സിങ്, മാതാവ്: ചരണ്‍ജീത് സിങ്.

Back to top button
error: