NEWSPravasi

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

റിയാദ്:ഗൾഫിൽ റമദാൻ 30 ദിനം പൂർത്തിയാക്കി പെരുന്നാള്‍ ബുധനാഴ്ച  കൊണ്ടാടും.ഗള്‍ഫില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്.

മക്കയിലും മദീനയിലും ഉള്‍പ്പെടെ സൗദിയിലുടനീളം പെരുന്നാള്‍ നമസ്‌കാരവും ഈദ്ഗാഹുകളും അന്നേദിവസം ഉണ്ടാകും.അതേസമയം ഒമാനില്‍ റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്.

ഒമാനില്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ നാളെയാണ് പ്രഖ്യാപനം.യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാൻ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് നാളെ (ചൊവ്വാഴ്ച) അറിയാം.

Back to top button
error: