Pravasi
-
പ്രവാസി സംരംഭകര്‍ക്ക് വായ്പയുമായി നോര്‍ക്ക റൂട്സ്; വിശദവിവരങ്ങൾ
തിരുവനന്തപുരം:പ്രവാസി സംരംഭകർക്കായി വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായാണ് വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മണി മുതലാണ് ക്യാമ്ബ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്‌ട് ഫോർ റിട്ടേണ്‍സ് എമിഗ്രൻസ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത്, നാട്ടില്‍ സ്ഥിര സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികള്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനും അപേക്ഷ സമർപ്പിക്കാനാകും. താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 16-ന് നടക്കുന്ന വായ്പ നിർണയ ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേർന്ന് രൂപീകരിച്ച കമ്ബനികള്‍, സൊസൈറ്റികള്‍ എന്നിവർക്കും അപേക്ഷിക്കാൻ കഴിയും.
Read More » -
ഹൃദയാഘാതം;തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്ബില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമയുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.മാതാവ്: ഐഷ ബീവി. ഭാര്യ: റംല.മകൻ നിയാസ്
Read More » -
ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്
അബുദാബി: മലയാളി വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി റിപ്പോർട്ട്. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന. റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ലുലുവിന്റെ പ്രധാന ബിസിനസായിരിക്കും ഐ.പി.ഒയില്‍ ലിസ്റ്റ് ചെയ്യുകയെന്നാണ് വിവരങ്ങള്‍. ഐ.പി.ഒയ്ക്ക് മുന്നോടിയായി കടം പുന:ക്രമീകരിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ലുലുഗ്രൂപ്പ് 25 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. 2023ല്‍ ഐ.പി.ഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ പൊതുവെ ഇരട്ട ലിസ്റ്റിംഗ് അത്ര സാധാരണമല്ല. 2022ല്‍ അമേരിക്കാന ഗ്രൂപ്പാണ് ആദ്യമായി ഇരട്ട ലിസ്റ്റിംഗ് നടത്തിയത്. സൗദി അറേബ്യയിലും യു.എ.ഇയിലുമായിട്ടായിരുന്നു ലിസ്റ്റിംഗ്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലും കെ.എഫ്.സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്ബനിയാണ് അമേരിക്കാന ഗ്രൂപ്പ്. ഏകദേശം…
Read More » -
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒമാനില്‍ വാഹനം ഇടിച്ച് മലയാളി മരിച്ചു
മസ്കറ്റ്: താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതില്‍ സുനില്‍ കുമാർ (47) ആണ് വടക്കൻ ബാത്തിന മേഖലയിലെ സഹമില്‍ മരിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. റദ്ദയില്‍ കെട്ടിട നിർമാണ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കള്‍: മിഥുൻ, അദ്വൈത്. സഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Read More » -
പാലക്കാട് സ്വദേശിനി ഒമാനില്‍ മരിച്ചു
പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ വച്ച് മരിച്ചു. കഞ്ചിക്കോട് പുതുശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് മരിച്ചത്. ഗൂബ്രയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ശിവദാസന്‍. മാതാവ്: ഗിരിജ. ഭര്‍ത്താവ്: രതീഷ് പാറക്കോട് മക്കള്‍: അഭിഷേക്, അക്ഷജ്.
Read More » -
എന്‍.എസ്.എസ് മന്നം പുരസ്‌ക്കാരം എം.എ യൂസഫലിയ്ക്ക്
കുവൈത്ത്‌സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിയ്ക്ക് നല്‍കും 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-നാണ് അവാര്‍ഡ് കൈമാറുന്നത്.സാല്‍വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുനേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് കൊടുക്കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായര്‍,ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.
Read More » -
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രം ; ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന്
അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം. ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ആത്മീയവും…
Read More » -
സന്ദർശകരായി എത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കും ഇനി യുഎഇയിൽ ജോലി ചെയ്യാം
ദുബായ്: എമിറേറ്റില്‍ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്ന ‘അറബ് ഹെല്‍ത്ത് കോണ്‍ഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങള്‍ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താല്‍ക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴില്‍ തേടുന്നവർക്കും ആശുപത്രികള്‍ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ദുബായില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാൻ സാധിച്ചാല്‍ ഭാവിയില്‍ തൊഴില്‍ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.
Read More » -
മസ്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് 20-ഓളം കടകൾ; ഭൂരിഭാഗവും മലയാളികളുടേത്
മസ്കറ്റ്: ഒമാനിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി സുഖിന്റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി.കടകൾക്കൊപ്പം നിരവധി ഗോഡൗണുകളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു.
Read More » -
ഒരൊറ്റ വിസ; എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം
റിയാദ്: അഞ്ചു വർഷത്തേക്ക് എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്ന വീസ വരുന്നു. നിക്ഷേപകർക്കായാണ് ഇത്തരം വീസ പുറപ്പെടുവിക്കാൻ അറബ് ചേംബേഴ്‌സ് യൂണിയൻ ഒരുങ്ങുന്നത്. ഏകീകൃത വീസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പുതിയ വീസ നിലവില്‍ വന്നാല്‍ ബിസിനസുകാർക്ക് ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഒഴിവായി കിട്ടും.
Read More »