Pravasi
-
ഒമാനിലെ എല്ലാ സ്കൂളുകളും ഇന്ന് അടച്ചിടും
മസ്കറ്റ്: ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചയുടൻ കുഴഞ്ഞുവീണ് പ്രവാസിയായ യുവാവ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദർമുള്ളേഴ്സ് ആശുപത്രിയില്‍ വച്ചാണ് കാസർകോട് വലിയപറമ്ബ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ് (26) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് യുവാവ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്സാന, മറിയംബി.
Read More » -
അബുദാബി ബിഗ് ടിക്കറ്റിൽ 1.5 കോടി ദിർഹം നേടി മലയാളി
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളോളം സമ്മാനം നേടിയവർ മറ്റാരുമില്ല.ഇപ്പോഴിതാ അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനം നേടിയതും പ്രവാസി മലയാളിയാണ്. അബുദാബി ബിഗ് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനമാണ് മലയാളിയായ രാജീവിനെ തേടിയെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ലെന്ന് അല്‍ ഐനില്‍ ആർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാജീവ് പറഞ്ഞു. ഭാര്യയ്ക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് രാജീവ് അൽ ഐനിൽ താമസിക്കുന്നത്.സമ്മാനാർഹനായെന്ന് അധികൃതർ അറിയച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും, സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു. “10 വർഷത്തിലേറെയായി ഞാൻ അല്‍ ഐനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 3 വർഷമായി ടിക്കറ്റും എടുക്കാറുണ്ട്. ഇതാദ്യമായാണ് എനിക്ക് ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്ബറുകളുള്ള ടിക്കറ്റുകളാണ് എടുത്തത്. അത് ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതികളാണ്. രണ്ട് മാസം മുൻമ്ബ്, ഇതേ കോമ്ബിനേഷനുള്ള നമ്ബറില് എനിക്ക് 10…
Read More » -
ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി; ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു
മസ്കറ്റ്: ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം തുടരുന്നതോടെ ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു. പാകിസ്താനില്‍ നിന്നുള്ള ഉള്ളി വരവുകൂടി കുറഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്. കഴിഞദിവസം ഉള്ളിയുടെ മൊത്ത വില 600 ബൈസയായി ഉയർന്നിരുന്നു. ഇത് ചില്ലറ വ്യാപാരത്തിനെത്തുമ്ബോള്‍ ഒരു കിലോ ഉള്ളി വില 700 ബൈസക്ക് അടുത്തെത്തും. ഇന്ത്യയുടെ കയറ്റുമതി നിരോധത്തിനുമുമ്ബ് കിലോക്ക് 300 ബൈസയില്‍ താഴെയായിരുന്നു വില. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്. ഇന്ത്യയില്‍ കയറ്റുമതി നിരോധനം നീളാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അടുക്കളയില്‍ ഏറ്റവും ഉപയോഗമുള്ളതാണ് ഉള്ളി. വില കുത്തനെ ഉയരുന്നത് കുടുംബമായി കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം കുറച്ചിട്ടുണ്ട്.
Read More » -
പ്രവാസി സംരംഭകര്‍ക്ക് വായ്പയുമായി നോര്‍ക്ക റൂട്സ്; വിശദവിവരങ്ങൾ
തിരുവനന്തപുരം:പ്രവാസി സംരംഭകർക്കായി വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായാണ് വായ്പാ നിർണയ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മണി മുതലാണ് ക്യാമ്ബ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്‌ട് ഫോർ റിട്ടേണ്‍സ് എമിഗ്രൻസ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത്, നാട്ടില്‍ സ്ഥിര സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികള്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനും അപേക്ഷ സമർപ്പിക്കാനാകും. താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 16-ന് നടക്കുന്ന വായ്പ നിർണയ ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേർന്ന് രൂപീകരിച്ച കമ്ബനികള്‍, സൊസൈറ്റികള്‍ എന്നിവർക്കും അപേക്ഷിക്കാൻ കഴിയും.
Read More » -
ഹൃദയാഘാതം;തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്ബില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമയുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.മാതാവ്: ഐഷ ബീവി. ഭാര്യ: റംല.മകൻ നിയാസ്
Read More » -
ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്
അബുദാബി: മലയാളി വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി റിപ്പോർട്ട്. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന. റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ലുലുവിന്റെ പ്രധാന ബിസിനസായിരിക്കും ഐ.പി.ഒയില്‍ ലിസ്റ്റ് ചെയ്യുകയെന്നാണ് വിവരങ്ങള്‍. ഐ.പി.ഒയ്ക്ക് മുന്നോടിയായി കടം പുന:ക്രമീകരിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ലുലുഗ്രൂപ്പ് 25 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. 2023ല്‍ ഐ.പി.ഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ പൊതുവെ ഇരട്ട ലിസ്റ്റിംഗ് അത്ര സാധാരണമല്ല. 2022ല്‍ അമേരിക്കാന ഗ്രൂപ്പാണ് ആദ്യമായി ഇരട്ട ലിസ്റ്റിംഗ് നടത്തിയത്. സൗദി അറേബ്യയിലും യു.എ.ഇയിലുമായിട്ടായിരുന്നു ലിസ്റ്റിംഗ്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലും കെ.എഫ്.സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്ബനിയാണ് അമേരിക്കാന ഗ്രൂപ്പ്. ഏകദേശം…
Read More » -
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒമാനില്‍ വാഹനം ഇടിച്ച് മലയാളി മരിച്ചു
മസ്കറ്റ്: താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതില്‍ സുനില്‍ കുമാർ (47) ആണ് വടക്കൻ ബാത്തിന മേഖലയിലെ സഹമില്‍ മരിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. റദ്ദയില്‍ കെട്ടിട നിർമാണ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കള്‍: മിഥുൻ, അദ്വൈത്. സഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Read More » -
പാലക്കാട് സ്വദേശിനി ഒമാനില്‍ മരിച്ചു
പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ വച്ച് മരിച്ചു. കഞ്ചിക്കോട് പുതുശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് മരിച്ചത്. ഗൂബ്രയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ശിവദാസന്‍. മാതാവ്: ഗിരിജ. ഭര്‍ത്താവ്: രതീഷ് പാറക്കോട് മക്കള്‍: അഭിഷേക്, അക്ഷജ്.
Read More » -
എന്‍.എസ്.എസ് മന്നം പുരസ്‌ക്കാരം എം.എ യൂസഫലിയ്ക്ക്
കുവൈത്ത്‌സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിയ്ക്ക് നല്‍കും 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-നാണ് അവാര്‍ഡ് കൈമാറുന്നത്.സാല്‍വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുനേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് കൊടുക്കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായര്‍,ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.
Read More »