സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് കത്തി വന്‍ ദുരന്തം; സൗദിയില്‍ ഇന്ത്യന്‍ ഉംറ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് 42 മരണം; മരിച്ചത് ഹൈദരാബാദ് സ്വദേശികള്‍ച അപകടം മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍

സൗദി: സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് വന്‍ ദുരന്തംം. 42 പേര്‍ മരിച്ചു.
ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടാണ് 42 പേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരാള്‍ ഗുരുതര നിലയില്‍ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസില്‍ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതില്‍ 42 പേരും മരിച്ചു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ആണ്.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട അബ്ദുള്‍ ഷുഹൈബ് മുഹമ്മദ് (25) ചികിത്സയിലാണ്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്.






