Pravasi
-
മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായി; ഇപ്പോള്‍ വയനാടിന് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍
ദുബായ്: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. എത്രതുകയാണ് നല്‍കിയെന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.
Read More » -
പ്രവാസികള്‍ക്ക് കനത്തതിരിച്ചടി; ദുബായിലെ വാടകക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു
അബുദാബി: തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ് ഉടമകള്‍. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായില്‍ വാടകനിരക്ക് റെക്കാഡ് ഉയരത്തില്‍ എത്തുകയാണ്. അതിനാല്‍ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ നീക്കം. വാടകനിരക്ക് താങ്ങാനാകാത്തതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരും ഏറെയാണ്. പുതിയ താമസക്കാരുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായില്‍ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വര്‍ദ്ധിക്കുന്നത്. പ്രോപ്പര്‍ട്ടി വില്‍ക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ ശ്രമിക്കുന്നത്. വാടകക്കാരെ ഒഴിപ്പിച്ച് തിരികെ സ്വന്തം വീട്ടില്‍ താമസമാക്കുന്ന ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വീണ്ടും വീട് വാടകയ്ക്ക് നല്‍കാനാവില്ല. വാടക സൂചിക നിരക്കില്‍ താഴെ വാടക നല്‍കുന്നവരെയും ചില ഉടമകള്‍ ഒഴിപ്പിക്കുന്നുണ്ട്. വാടക കരാറുകള്‍ പുതുക്കാനും വാടക…
Read More » -
നാലു വര്‍ഷത്തിനിടയില്‍ എന്‍എച്ച്എസില്‍ ബലാത്സംഗത്തിന് ഇരയായത് 33 സ്ത്രീകള്‍; ഒന്നില്‍ വില്ലന്‍ മലയാളി യുവാവ്; രോഗികളും ജീവനക്കാരും ഇരകള്‍
ലണ്ടന്‍: പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ഉള്ളവര്‍ക്ക് നാണക്കേടിന്റെ കിരീടം സമ്മാനിച്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവ് 13 വര്‍ഷത്തേക്ക് ജയിലില്‍ എത്തിയത്. ജോലിയില്‍ കയറി വെറും 12 ദിവസത്തിനകം നാല്‍പതുകാരിയായ രോഗിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, നിരപരാധിയാണ് എന്ന അവകാശവാദം ഇയാള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പ്രത്യേക വിചാരണയും സൗകര്യവും പ്രതിക്കായി ഏര്‍പ്പെടുത്തിയാണ് പഴുതടച്ച നിലയില്‍ കേസിന്റെ വഴിത്താരകള്‍ പിന്നിട്ടത്. തെളിവുകള്‍ ഒന്നൊന്നായി നിരത്തി പോലീസ് രംഗത്ത് വന്നതോടെ ഒരു ഘട്ടത്തില്‍ പ്രതിയായ മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും അവസാന ഘട്ടത്തില്‍ വീണ്ടും മൊഴി മാറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ നീതിയുടെ കരങ്ങളില്‍ നിന്നും നിസാരമായി രക്ഷപെടാന്‍ കഴിയാതെ വന്നതോടെ നീണ്ട 13 വര്‍ഷത്തേക്കാണ് ഇയാളെ ജയിലില്‍ ഇട്ടിരിക്കുന്നത്. ഈ സംഭവം യുകെയില്‍ വ്യാപകമായ ചര്‍ച്ചക്കും കാരണമായി മാറിയിരുന്നു. ഇപ്പോള്‍ ഇതടക്കം…
Read More » -
മലയാളിയുവതി റാസൽഖൈമയിൽ 10-ാം നിലയിൽ നിന്ന് വീണുമരിച്ചു
കൊല്ലം നെടുങ്ങോലം സ്വദേശിനി റാസൽഖൈമയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരിയായ ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് സംഭവം. നഖീലിലെ താമസിക്കുന്ന കെട്ടിടത്തിൻ്റെ 10-ാം നിലയിൽനിന്ന് വിഴുകയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനുമുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഗൗരി താമസിച്ചിരുന്നത് സഹപ്രവർത്തകരുടെ കൂടെത്തന്നെയായിരുന്നു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. മധുസൂദനൻ മാധവൻപിള്ള- രോഹിണി പെരേര ദമ്പതികളുടെ മകളാണ് ഗൗരി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. സംസ്‌കാരം റാസൽഖൈമയിൽ നടന്നു.
Read More » -
ഒമാനില്‍ ഇനിമുതല്‍ ആദായനികുതി നല്‍കണം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
മസ്‌കറ്റ്: അടുത്തവര്‍ഷംമുതല്‍ ഒമാനില്‍ ആദായനികുതി ഏര്‍പ്പെടുത്തും. ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. 2020-ല്‍ നിയമത്തിന്റെ കരട് തയ്യാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025-ല്‍ നികുതി ഏര്‍പ്പെടുത്താനാണ് ശ്രമം. വരുമാനത്തിന് നികുതി ഇല്ലെന്നതാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. ഭാവിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചന.
Read More » -
ഏജന്‍സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കിയതിനാല്‍ നാടുകടത്തല്‍ ഭീതി നേരിടുന്നത് നൂറിലധികം കെയറര്‍മാര്‍; വിസയ്ക്ക് നല്‍കിയത് 20 ലക്ഷം വരെ
ലണ്ടന്‍: സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതോടെ നൂറുകണക്കിന് കെയറര്‍മാരും കുടുംബങ്ങളും ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയായിരുന്നു. ബ്രൈരനിലെ റിനയസന്‍സ് പേഴ്‌സണല്‍ എന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. അതിന് കണ്ടെത്തിയില്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. നിലവിലില്ലാത്ത ഒഴിവുകള്‍ ഉണ്ടാക്കി ആളുകളെ കൊണ്ടു വരുന്നതും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാത്തതും ആശങ്ക ആയതോടെയാണ് ഹോം ഓഫീസ് റിനയസന്‍സിന്റെ ലൈസന്റ്സ് റദ്ദാക്കിയത്. നൂറു കണക്കിന് കെയറര്‍മാരെയാണ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത് ബ്രിട്ടനിലെത്തിച്ചിരിക്കുന്നത്. അവരെല്ലാം ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. അവരിലൊരാളായ പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് എന്ന 45 കാരന്‍ 2023 ഏപ്രിലില്‍ ആണ് ബ്രിട്ടനിലെത്തിയത്. കുടുംബവുമയി എത്തിയ അയാള്‍, ഒരു ചെറിയ വീട് വാടകക്ക് എടുത്ത് താമസമാരംഭിക്കുകയും കുട്ടികളെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നല്ലൊരു വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനാകും എന്ന പ്രതീക്ഷയായിരുന്നു എന്ന് മുഹമ്മദ് സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണെന്നും…
Read More » -
കുവൈത്തിലുണ്ടായ വാഹനപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു; 2 മലയാളികള്‍ക്ക് ഗുരുതര പരുക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശികളാണു മരിച്ച മറ്റു 2 പേര്‍. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി; മാപ്പ് നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബം
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഇതേ തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.
Read More » -
നഴ്‌സിംഗ് ഏജന്‍സിയുടെ അനധികൃത പിരിച്ചുവിടല്‍; ഇന്ത്യന്‍ കെയറര്‍ക്ക് അനുകൂല നിലപാടെടുത്ത് കോടതി, മുഴുവന്‍ ശമ്പളവും നല്‍കണം
ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട് കേസുകളില്‍ കുടിയേറ്റ കെയറര്‍മാര്‍ക്ക് അനുകൂല വിധിക്ക് വഴിതെളിച്ചേക്കാവുന്ന പരാമര്‍ശമാണ് ജഡ്ജിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നടാഷാ ജോഫ് എന്ന എംപ്ലോയ്മെന്റ് ജഡ്ജിയാണ് ലണ്ടന്‍ ആസ്ഥാനമായ ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിനെതിരെയുള്ള കേസില്‍ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. 2023-ല്‍ പിരിച്ചുവിടപ്പെട്ട കിരണ്‍ കുമാര്‍ രത്തോഡ് എന്ന് കെയറര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം നല്‍കേണ്ടി വരുമെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇത് വിധി ആയാല്‍ രത്തോഡിന് ലഭിക്കുക 13,000 പൗണ്ടില്‍ അധികമായിരിക്കും. പൂര്‍ണ്ണ സമയ ജോലി വാഗ്ദാനം നല്‍കി, ഇന്ത്യയില്‍ നിന്നും യു.കെയില്‍ എത്തിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും, പൂര്‍ണ്ണസമയ തൊഴില്‍ നല്‍കാത്തതിനെ രാത്തോഡ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാത്തോഡിനെ പിരിച്ചു വിട്ടത്. സമാനമായ സാഹചര്യത്തില്‍ ഉള്ള നിരവധി കുടിയേറ്റ കെയറര്‍മാര്‍ക്ക് ഈ…
Read More » -
ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ കുത്തേറ്റ കൊല്ലം സ്വദേശി മരിച്ചു
ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് എന്ന ഹരിക്കുട്ടൻ(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടന്നു പോകുന്നതിനിടെ പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു പ്രദീപ്. മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ:രശ്മി. മക്കൾ:കാർത്തിക്,ആദി
Read More »