Pravasi

  • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രം ; ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് 

    അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ  നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം. ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ആത്മീയവും…

    Read More »
  • സന്ദർശകരായി എത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കും ഇനി യുഎഇയിൽ ജോലി ചെയ്യാം

    ദുബായ്: എമിറേറ്റില്‍ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്ന ‘അറബ് ഹെല്‍ത്ത് കോണ്‍ഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങള്‍ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താല്‍ക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴില്‍ തേടുന്നവർക്കും ആശുപത്രികള്‍ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ദുബായില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാൻ സാധിച്ചാല്‍ ഭാവിയില്‍ തൊഴില്‍ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.

    Read More »
  • മസ്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് 20-ഓളം കടകൾ; ഭൂരിഭാഗവും മലയാളികളുടേത്

    മസ്കറ്റ്: ഒമാനിലെ സീബ് സൂഖിലുണ്ടായ  തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി സുഖിന്റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി.കടകൾക്കൊപ്പം നിരവധി ഗോഡൗണുകളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു.

    Read More »
  • ഒരൊറ്റ വിസ; എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം

    റിയാദ്: അഞ്ചു വർഷത്തേക്ക് എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്ന വീസ വരുന്നു. നിക്ഷേപകർക്കായാണ് ഇത്തരം വീസ പുറപ്പെടുവിക്കാൻ അറബ് ചേംബേഴ്‌സ് യൂണിയൻ ഒരുങ്ങുന്നത്. ഏകീകൃത വീസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം  വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പുതിയ വീസ നിലവില്‍ വന്നാല്‍  ബിസിനസുകാർക്ക് ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഒഴിവായി കിട്ടും.

    Read More »
  • വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍

    റിയാദ്:കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍. ഖമീസ് മുഷൈത്തില്‍ നിന്ന് ബസില്‍ ഉംറക്ക് പുറപ്പെട്ട  യുവാവാണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്ന് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. ഏതാനും ദിവസം മുമ്ബ് ഇദ്ദേഹം നാട്ടില്‍ നിന്നു കൊണ്ടുവന്ന മരുന്നാണ് പിടികൂടിയത്. നടുവേദന മാറാന്‍ നാട്ടില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുകൊടുത്ത ഗാബാപെന്റിന്‍ എന്ന വേദന സംഹാരിയാണ് പിടിച്ചെടുത്തത്.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതിരുന്നതാണ് വിനയായത്. (പ്രതീകാത്മക ചിത്രം)

    Read More »
  • സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിർബന്ധം: സ്ത്രീകള്‍ പര്‍ദ്ദ അല്ലെങ്കില്‍ പാന്‍റ് ധരിക്കണം

    റിയാദ്: സൗദി അറേബ്യയില്‍ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രില്‍ 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയില്‍ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കില്‍ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കില്‍ കറുത്ത പാന്‍റും ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകള്‍ക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കില്‍ കറുത്ത നീളമുള്ള പാന്‍റും കറുത്ത ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയല്‍ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറല്‍ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നല്‍കിയത്.

    Read More »
  • ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ പിടിയിൽ

    ദുബൈ: ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ കയ്യോടെ പിടിയില്‍. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിര്‍മ്മിച്ച ഉപകരണവുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ആണ് ഇയാളെ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. യുവാവിന് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. പിഴക്ക് പുറമെ ഇയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും കോടതി ഉത്തരവിട്ടു. യുഎഇയ്ക്ക് പുറത്ത് ഉപയോഗിച്ചിരുന്ന കഞ്ചാവ് യുഎഇയിലേക്കുള്ള യാത്രയില്‍ ലഗേജില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണെന്നാണ് യുവാവ് പറഞ്ഞത്. 25കാരനായ യൂറോപ്യന്‍ പൗരനാണ് പിടിയിലായത്.

    Read More »
  • സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത 

    റിയാദ്: സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യപരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്,  മഴ എന്നിവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടില്‍ പറയുന്നു. റിയാദ്, ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, രാജ്യത്തിന്റെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും  മഴ പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലും തുറൈഫ്, അല്‍ ജൗഫ്, ഖുറയാത്ത് ഭാഗങ്ങളിലും  മഴയ്ക്കൊപ്പം കാറ്റിനു സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

    Read More »
  • യുഎഇയില്‍ 100 ലാഷർ ഒഴിവ്; യോഗ്യത പത്താം ക്ലാസ് 

    ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ പോർട്ടില്‍ 100 ലാഷർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് ജയം. 12 വർഷം തുറമുഖ മേഖലയില്‍ പരിചയം, മികച്ച ശാരീരികക്ഷമത. അപേക്ഷിക്കേണ്ട. പ്രായം: 23-38. ബയോഡേറ്റ, സർട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ ജനുവരി 27 വരെ [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കാം. www.odepc.kerala.gov.in

    Read More »
  • അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് ഒന്നര മണിക്കൂർ ; യുഎഇയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ  ഇത്തിഹാദ് റെയില്‍ വരുന്നു

    അബുദാബി: മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍  നിര്‍ണായക മാറ്റത്തിന് കളമൊരുക്കി ഇത്തിഹാദ് റെയില്‍ വരുന്നു.യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അബുദാബി, അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ് എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും. യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള പരീക്ഷണ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും  ഫുജൈറയിലേക്ക് ഒന്നര മണിക്കൂറുമാണ് എടുത്തത്. സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കും. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ്…

    Read More »
Back to top button
error: