Pravasi
-
ബുര്‍ജ് ഖലീഫ പ്രദേശത്തെ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചു
ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുബായിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കനത്ത കറുത്ത പുക പടരുന്നതായി ഓപ്പറേഷന് റൂമിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിന്റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » -
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായാണ് പ്രവാസി പിടിയിലായത്. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിടിയിലായ ആൾ ഏത് രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്ന് അധികൃതര്‍ അറിയിച്ചു. മറ്റാർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More » -
ദുബായിൽ ഇന്ത്യന്‍ ദമ്പതികളെ കൊന്ന പാക് യുവാവിന് വധശിക്ഷ
ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരനായ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ. മോഷണത്തിനിടെയിണ് കൊലപാതകം നടന്നത്. ദുബായ് അറേബ്യൻ റാഞ്ചസിലെ വി ല്ലയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കൊന്ന കേസിലാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 2020 ജൂൺ 17ലാണ് കേസിനാസ്പദമായ സംഭവം. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ദമ്പതികളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തിനായി വില്ലയിലെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയിൽ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നതിനിടയിൽ ഹിരൺ ആദിയ ഉണർന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോൾ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷ പ്പെട്ടിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വില്ലയിൽനിന്ന് 1000 മീറ്റർ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി.…
Read More » -
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. ആകെ മരണം 9,072 ആയി. നിലവിൽ 4,240 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ് 23, മദീന 19, മക്ക 18, ത്വാഇഫ് 13, ദമ്മാം ഒമ്പത്, അബഹ അഞ്ച്, ജിസാൻ നാല്
Read More » -
സൗദിയിൽ ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു
സൗദിയിൽ ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 263 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,188 ഉം രോഗമുക്തരുടെ എണ്ണം 7,38,011 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,062 ആയി. നിലവിൽ 5,115 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 66 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.12 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 24, റിയാദ് 22, മദീന 15, മക്ക 14, ത്വാഇഫ് 8, ദമ്മാം 7.
Read More » -
വാഹനങ്ങളിൽ മോഷണം; ഏഷ്യൻ യുവാവ് അറസ്റ്റില്‍
ഖത്തറിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഏഷ്യൻ വംശജനായ യുവാവ് അറസ്റ്റിൽ. വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തുകയാണ് ഇയാള്‍ ചെയ്യുക. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെത്തി. വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചതോടെ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശരിയായ രീതിയിൽ ഡോറുകൾ ലോക്ക് ചെയ്യാത്ത കാറുകളിൽ മോഷണം നടത്തുന്നതാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. നിർത്തിയിടുന്ന കാറുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പുറമെ നിന്ന് കാണുന്ന നിലയില്‍ സൂക്ഷിക്കരുതെന്നും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
Read More » -
കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം
കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ആവിഷ്കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്.നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം…
Read More » -
ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല
മലയാളികളായ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് യു.ജി.സി. യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവ്വകലാശാല ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പ്രോ-വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളടങ്ങിയ ഒരു പ്രതിനിധി സംഘം നേരത്തെ ഖത്തർ സന്ദർശിച്ച് അധികൃതരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള സംസ്ഥാന സർവ്വകലാശാലകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ കൂടാതെ പൂണെ സർവ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്. പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസടച്ചാൽ…
Read More » -
ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം
ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ദുബായ് ഡിജിറ്റൽ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കും. <span;>നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും അധിക ഫീസ് നൽകാതെ തന്നെ ഈ സേവനങ്ങൾ ലഭിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്.
Read More » -
ചരക്കുവാഹനങ്ങൾ ഓടിക്കാൻ അബുദാബിയിൽ ഇനി പുതിയ പെർമിറ്റുകൾ
ചരക്കുവാഹനങ്ങൾ ഓടിക്കാൻ അബുദാബിയിൽ പുതിയ പെർമിറ്റുകൾ എടുക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. ചരക്കുകൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ സംയോജിത ഗതാഗത വകുപ്പിനുകീഴിലെ അസാതീൽ ട്രാക്കിംഗ് സംവിധാനത്തിൽ നിന്നാണ് ഇതിനായുള്ള പ്രത്യേക പെർമിറ്റ് കരസ്ഥമാക്കേണ്ടത്. ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.ചരക്കുസ്ഥാപനങ്ങളുടെ പ്രവർത്തനം, വാഹനം, ഡ്രൈവർ എന്നീ വിഭാഗങ്ങൾക്കെല്ലാം പ്രത്യേക പെർമിറ്റുകൾ എടുത്തിരിക്കണം. ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്കുമാത്രമല്ല, ചെറുവാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
Read More »