Pravasi

  • പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    റിയാദ്: സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.

    Read More »
  • മനസ്സമാധാനത്തിനായി 63കാരന്‍ വിവാഹം ചെയ്തത് 53 തവണ !

    റിയാദ്: അന്‍പത്തിമൂന്ന് തവണ വിവാഹം കഴിച്ചുണ്ടെന്ന അവകാശവാദവുമായി സൗദി പൗരന്‍. സ്ഥിരതയും മനസ്സമാധാനവുമാണ് ലക്ഷ്യമെന്നും വ്യക്തിപരമായ സന്തോഷങ്ങള്‍ക്ക് വേണ്ടിയല്ല പലതവണ വിവാഹം ചെയ്തതെന്നും സൗദി പൗരന്‍ പറഞ്ഞു. സൗദി ടെലിവിഷന്‍ ചാനലായ ‘എംബിസി’യോടെയാണ് 63കാരനായ അബു അബ്ദുല്ല വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ ഇദ്ദേഹത്തിന് ഒരു ഭാര്യയാണുള്ളത്. ഇനി വിവാഹത്തിനില്ലെന്നും ഇപ്പോഴുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തന്നെക്കാള്‍ ആറു വയസ്സ് കൂടുതലുള്ള യുവതിയെയാണ് അന്ന് വിവാഹം ചെയ്തത്. ‘ആദ്യം വിവാഹിതനായപ്പോള്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു പ്രായം. ഇക്കാര്യം ആദ്യ ഭാര്യയെയും അറിയിച്ചിരുന്നു’- അബു അബ്ദുല്ല വിശദമാക്കി. പിന്നീട് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ മൂന്നാമതും തുടര്‍ന്ന് വിവാഹിതനായി. ശേഷം ആദ്യ മൂന്ന് ഭാര്യമാരില്‍ നിന്നും ബന്ധം വേര്‍പെടുത്തി. പിന്നീട് 50…

    Read More »
  • പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി

    മസ്‍കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ മംഗലാപുരത്തു നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സര്‍വീസിന്റെ സമയം മാറ്റുകയും ചെയ്തു. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക്…

    Read More »
  • ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് 16ന്‌

    ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 16-ാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കും. കോണ്‍സുലേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 2.30 മുതലായിരിക്കും ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പരാതികള്‍ക്ക് പരിഹാരം തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

    Read More »
  • വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള

    തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍ പ്രവാസി സംരംഭക മേള സംഘടിപ്പിക്കുന്നു. തൃശ്ശൂരിലേയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കേരള ബാങ്ക്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC), വനിതാ വികസന കോര്‍പ്പറേഷന്‍ (WDC) എന്നിവരുമായി ചേര്‍ന്നാണ് നോര്‍ക്ക റൂട്ട്‌സ് വായ്പാമേള സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ രാജ്യത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. മടങ്ങിവന്ന പ്രവാസികള്‍ക്ക് സംരംഭകത്വ സഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ NDPREM (നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്) പദ്ധതി പ്രകാരമാണ് വായ്‍പകള്‍ ലഭിക്കുക. പ്രവാസി വനിതകള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും, പിന്നാക്ക വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയും കുറഞ്ഞ പലിശ നിരക്കില്‍ സംരംഭക വായ്പകള്‍ക്കും അവസരമുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 20നു മുന്‍പായി നോര്‍ക്ക…

    Read More »
  • ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

    റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതി. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്‍പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും.

    Read More »
  • അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ

    റിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്നാല്‍ പിഴ. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരു എക്‌സ്പ്രസ് വേയില്‍ ഇത്തരത്തില്‍ കുറുകെ കടന്ന മലയാളിക്ക് പിഴ ചുമത്തി. അതിവേഗ റോഡില്‍ നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാല്‍ പിഴ ലഭിച്ചത്. ഇങ്ങനെ അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തും. മറ്റ് റോഡുകളില്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടി കടന്നുപോയാല്‍ 100 റിയാല്‍ മുതല് 150 റിയാല്‍ വരെയും പിഴ ചുമത്തും.

    Read More »
  • ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ 90 ദിവസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

    ദുബൈ: ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. വെബ്സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.  

    Read More »
  • പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

    മസ്‌കറ്റ്: ഒമാനില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റിലെ താമസസ്ഥലത്താണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

    Read More »
  • വണ്‍വേ ടിക്കറില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

    അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ്…

    Read More »
Back to top button
error: