PravasiTRENDING

ദു​ബാ​യി​ലെ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​ൻ പു​തി​യ നി​യ​മം

ദു​ബാ​യി​ലെ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​ൻ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം. ദു​ബാ​യ് ഡി​ജി​റ്റ​ൽ അ​ഥോ​റി​റ്റി മു​ന്നോ​ട്ടു​വെ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ ഡി​ജിറ്റ​ൽ സേ​വ​നം ന​ൽ​കേ​ണ്ട​ത്.

പു​തി​യ നി​യ​മ പ്ര​കാ​രം ദു​ബാ​യി​ലെ ജു​ഡീ​ഷ്യ​ൽ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സേ​വ​നം ല​ഭ്യ​മാ​ക്കും.
<span;>നി​യ​മ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ സേ​വ​നം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​നോ, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നോ പു​റം ജോ​ലി ക​രാ​ർ ന​ൽകാ​മെ​ന്നും നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു.

Signature-ad

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്ക​ണം.​ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മാ​യി​രി​ക്ക​ണം. കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​ധി​ക ഫീ​സ് ന​ൽ​കാ​തെ ത​ന്നെ ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്ന് നി​യ​മം നി​ഷ്‌​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

Back to top button
error: