PravasiTRENDING

വാ​ഹ​ന​ങ്ങ​ളിൽ മോ​ഷ​ണം; ഏഷ്യൻ യുവാവ് അറസ്റ്റില്‍

ഖത്തറിൽ വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം ന​ട​ത്തുകയാണ് ഇയാള്‍ ചെയ്യുക. ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗമാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നു മോ​ഷ​ണ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.

 

വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​രി​യാ​യ രീ​തി​യി​ൽ ഡോ​റു​ക​ൾ ലോ​ക്ക് ചെ​യ്യാ​ത്ത കാ​റു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു.

നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ളി​ല്‍ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ പു​റ​മെ നി​ന്ന് കാ​ണു​ന്ന നി​ല​യി​ല്‍ സൂ​ക്ഷി​ക്ക​രു​തെ​ന്നും ഡോ​റു​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Back to top button
error: