സൗദിയിൽ ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 263 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,188 ഉം രോഗമുക്തരുടെ എണ്ണം 7,38,011 ഉം ആയി.
പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,062 ആയി. നിലവിൽ 5,115 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 66 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.12 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 24, റിയാദ് 22, മദീന 15, മക്ക 14, ത്വാഇഫ് 8, ദമ്മാം 7.