ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായാണ് പ്രവാസി പിടിയിലായത്. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്.
ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിടിയിലായ ആൾ ഏത് രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്ന് അധികൃതര്‍ അറിയിച്ചു. മറ്റാർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.