Pravasi
-
അറ്റ്‍ലസ് രാമചന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം
ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്‍കാര ചടങ്ങുകള്‍ കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലിയിലെ ശ്‍മശാനത്തിലാണ് സംസ്‍കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ…
Read More » -
20 തസ്‍തികകളില്‍ ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു
കുവൈത്ത് സിറ്റി: 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇതിനുള്ള തീരുമാനമെടുത്തത്. പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം അതോറിറ്റിക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞതായും കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഷണല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചു തന്നെ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമായിരിക്കും ജോലി നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കും. കുവൈത്തില്‍ എത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും. അതുകൂടി പാസായാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കൂ. കുവൈത്തിലെ തൊഴില്‍ വിപണയില്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന ഇരുപത് തൊഴിലുകളാണ് ഇപ്പോള്‍ ഇത്തരം പരിശോധനകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സാവധാനം മറ്റ് ജോലികള്‍ കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. രാജ്യത്തെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ യോഗ്യരായ പ്രൊഫഷണലുകളുടെ മാത്രം സാന്നിദ്ധ്യം ഉറപ്പാക്കാനും…
Read More » -
യുഎഇയിലെ വിസാ സംവിധാനത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ; നാളെ മുതല്‍ പ്രാബല്യത്തില്‍
അബുദാബി: യുഎഇയിലെ വിസാ സംവിധാനത്തില്‍ പുതിയതായി കൊണ്ടുവന്ന മാറ്റങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ ലളിതമായ വിസ, പാസ്‍പോര്‍ട്ട് സേവനങ്ങളാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്. യുഎഇ പാസ്‍പോര്‍ട്ടുകളുടെ മൂന്നാം തലമുറയ്ക്കും പുതിയ അത്യാധുനിക വിസാ സംവിധാനത്തിനും തുടക്കം കുറിക്കാന്‍ സജ്ജമാണെന്ന് യുഎഇയിലെ ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവ അറിയിച്ചു. നിലവിലുള്ള വിസ രീതികള്‍ കുടുതല്‍ ലളിതമാക്കുകയാണ് പതിയ സംവിധാനത്തിലൂടെ. ഒപ്പം പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ സുഗമവും ലളിതവുമായി മാറും വിസിറ്റ് വിസകള്‍ എല്ലാം വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാണ്. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകളെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീര്‍ഘിപ്പിക്കുകയും ചെയ്യാം. തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകള്‍ അനുവദിക്കും. യുഎഇ മാനവ വിഭവശേഷി…
Read More » -
യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതല്‍
അബുദാബി: യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയും തിങ്കളാഴ്ച നിലവിൽ വരും. കൂടുതൽ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വീസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. പുതിയ കാറ്റഗറികളിലുള്ള വീസകളും ഇതോടൊപ്പം നിലവിൽ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ. വിദഗ്ധ തൊഴിലാളികൾ, സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവിൽ വരും. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ – മൾട്ടി എൻട്രീ വീസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത്…
Read More » -
യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സര്‍വീസ്; പരിമിതകാല ഓഫറുമായി എയര്‍ ഇന്ത്യ
ദുബൈ: ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക. അതേസമയം വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ വൈകല്യമുള്ളവർ…
Read More » -
ഗൾഫിൽ തൊഴിൽ തേടുന്നവർക്ക് അറബി ഭാഷ പരിശീലനം നൽകുമെന്ന് കേരള സ്റ്റേറ്റ് അക്കാദമി ഫോർ സ്‌കിൽസ്
റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു വേണ്ടി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആവശ്യമെങ്കിൽ അറബി ഭാഷ പരിശീലനവും നൽകുമെന്ന് കേരള സ്റ്റേറ്റ് അക്കാദമി ഫോർ സ്‌കിൽസ് (കേസ്) മാനേജിങ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ് പറഞ്ഞു. സൗദി അറേബ്യയിലെ ഷെറാട്ടൺ റിയാദ് ഹോട്ടലിൽ സംഘടിപ്പിച്ച ‘കേസ്-ഒഡെപെക് എംപ്ലോയർ കണക്റ്റിവിറ്റി മീറ്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരുവിധ സർവിസ് ചാർജോ ഫീസോ വാങ്ങാതെ അർഹരായ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി വിദേശങ്ങളിൽനിന്നുള്ള ആരോഗ്യ, എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലെ കമ്പനികൾക്കും തൊഴിൽ ദാതാക്കൾക്കും നൽകുകയാണ് ലക്ഷ്യമെന്ന് ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (ഒഡെപെക്) ചെയർമാൻ കെ.പി. അനിൽകുമാർ അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ എം.ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി. സൗദി അറേബ്യയിലെ തൊഴിൽവിപണിയുടെ നിലവാരത്തിന് അനുസരിച്ച് ഉദ്യോഗാർഥികളുടെ കഴിവുകൾ പഠിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി എന്നീ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » -
വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും
ദുബൈ: വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി ദുബൈ ആസ്ഥാനമായ വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും. എന്നാൽ വിമാനം എത്തിച്ചേരുന്ന രാജ്യത്തിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന നിലവിലുണ്ടെങ്കിൽ അത് അനുസരിക്കാൻ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് വിമാനത്തില്‍ മാസ്‍ക് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാണെങ്കില്‍ അത് ധരിക്കേണ്ടി വരും. നിര്‍ബന്ധമല്ലെങ്കിലും വിമാനത്തില്‍ വെച്ച് മാസ്‍ക് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും അനുമതിയുണ്ട്. ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും, അവര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ മാസ്‍ക് ധരിക്കണം. ഇന്ത്യയില്‍ മാസ്‍ക് നിബന്ധന ഒഴിവാക്കിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് യാത്ര…
Read More » -
ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ പ്രവാസികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചയാളും പരിക്കേറ്റയാളും ഏഷ്യക്കാരായ പ്രവാസികളാണെന്ന് മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനവുമായി അപകട സ്ഥലത്തു നിന്ന് മുങ്ങിയ വ്യക്തിയെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവന പറയുന്നു. قيادة شرطة محافظة شمال الشرقية تستوقف شخصاً بتهمة دهس وافدين اثنين من جنسية آسيوية والهرب من موقع الحادث مما تسبب في وفاة أحدهما وتعرض الآخر لإصابات متوسطة، وتستكمل الإجراءات القانونية…
Read More » -
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി. സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ 60 പ്രവാസികളെയാണ് നാടുകടത്താനൊരുങ്ങുന്നത്. കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരെയാണ് ഇവര്‍ സ്വന്തം കാറില്‍ കൊണ്ടുപോയിരുന്നത്. കുവൈത്ത് വിമാനത്താവളത്തിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരുമായി സഞ്ചരിച്ച ഇവരെ ട്രാഫിക് പട്രോള്‍സ് സംഘം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ്ദയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. അറസ്റ്റിലായ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ബംഗ്ലാദേശികളും ഈജിപ്ത് സ്വദേശികളുമാണ്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സ്വദേശങ്ങളിലേക്ക് നാടുകടത്തും. ടാക്‌സി ഡ്രൈവര്‍ ലൈസന്‍സില്ലാതെ ഇത്തരം വാഹനങ്ങളില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ, വഞ്ചന, പണം അപഹരിക്കല്‍ എന്നിവ സംബന്ധിച്ച പരാതികള്‍ യാത്രക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ; പകരം ഇഖാമക്ക് 500 റിയാല്‍ ഫീസ്
റിയാദ്: പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്. ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകര്‍ത്താവോ നല്‍കുന്ന കത്ത് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കലും നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കില്‍ അതും ഹാജരാക്കണം. ഇഖാമ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ജവാസാത്ത് ഡയറക്ടറേറ്റിലുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ഇതിനു പുറമെ ബദല്‍ ഇഖാമക്കുള്ള…
Read More »