Pravasi
-
നയനമനോഹരം; ലോക പ്രീതി പിടിച്ചുപറ്റി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും
അബുദാബി: ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയില്‍ ഇടം പിടിച്ച് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും. ഏറ്റവും കൂടുതല്‍ ആളുകള്‍ മനോഹരം എന്ന് പറഞ്ഞിരിക്കുന്ന വിവിധ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എട്ടാം സ്ഥാനവും ദുബൈ ഫൗണ്ടന് 11-ാം സ്ഥാനവുമാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്ക് ആണ് ഒന്നാം സ്ഥാനത്ത്. ലക്ഷ്വറി ട്രാവല്‍ കമ്പനിയായ കുവോനി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.
Read More » -
നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49)ആണ് മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
Read More » -
പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഒമാനില്‍ ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം
മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള…
Read More » -
ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു
റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്യുന്നു. പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അതേ കമ്പനിയില്‍തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ അജേഷിനേയും കമ്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനാഇയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ: ഉഷാകുമാരി, മക്കള്‍: അനിഷ, അജേഷ്.
Read More » -
വിദേശത്തുവെച്ച് പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ എന്ത് ചെയ്യണം?
ദുബൈ: വിദേശയാത്രയ്ക്കിടെ പാസ്‍പോര്‍ട്ട് നഷ്ടമാകുകയെന്നത് ഏറ്റവും പ്രയാസകരമായ ഒരു അനുഭവമായിരിക്കും. തുടര്‍ യാത്രകളും നാട്ടിലേക്കുള്ള മടക്കവുമെല്ലാം ചോദ്യചിഹ്നമാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നിങ്ങലെ സഹായിക്കും. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഒരു ഇന്ത്യക്കാരന് തന്റെ പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടാം. ഔട്ട് പാസ് എന്ന് പൊതുവെ അറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അടുത്തിടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു. There is no good time to lose your #passport. Fortunately, if you do, you can apply for an Emergency Certificate with the help of the Indian Embassy. The #EmergencyCertificate allows Indian nationals in the UAE to travel one way…
Read More » -
പ്രവാസികൾ പണം കൊണ്ടു വരുന്നു; അന്യസംസ്ഥാന തൊഴിലാളികൾ പണം കൊണ്ടുപോകുന്നു: ജോൺ ബ്രിട്ടാസ് എം പി
ലോകത്ത് ഏറ്റവും കൂടുതൽ വിവാദം കയറ്റി അയയ്ക്കുന്നത് കേരളത്തിൽ നിന്നാണെന്ന് ജോൺ ബ്രിട്ടാസ്.ഫ്ലോറിഡയിലെ ഫൊക്കാന സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാസികൾ കേരളത്തിലേക്ക് പണം ഒഴുക്കുമ്പോൾ അതിൽ ഒരു 50000 കോടിയെങ്കിലും അന്യ സംസ്ഥാന തൊഴിലാളികൾ കൊണ്ട് പോകുകയാണെന്ന് ജോണ് ബ്രിട്ടാസ് എം.പി. പറഞ്ഞു. എന്നാൽ അതിന്റെ 10 ശതമാനം അവർ കേരളത്തിൽ ചിലവാക്കുന്നു എന്നത് മറക്കരുത്.. നമ്മുടെ സ്റ്റേറ്റിന്റെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നത് വിവാദങ്ങളാണ്. അതുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന മാനുഷിക സൂചിക ഉന്നമനം കൈവരിച്ച നാടാണ് കേരളം. കറന്സി നോട്ട് എണ്ണുമ്പോൾ പല സംസ്ഥാനങ്ങളും നമ്മുടെ മുന്നിലായിരിക്കും. പക്ഷെ സോഷ്യൽ ക്യാപിറ്റൽ നോക്കുമ്പോൾ നാം തന്നെ മുന്നിൽ. ഇത് നിസാരമല്ല. ഇത് കൈവരിച്ചത് കേരളത്തിലെ സാമൂഹിക അന്തരീക്ഷം കൊണ്ടാണ്. ജാതിമത ഭിന്നതകളോ സംഘർഷമോ ഇല്ലാത്തതാണ് നമുക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്. നാട്ടിൽ വലിയ കാറിൽ സഞ്ചരിക്കുന്നവർക്ക് അതിനു പറ്റിയ റോഡില്ലെന്നു പരാതി.മന്മോഹൻ സിങ്…
Read More » -
ഡോളറിനെതിരേ വിലയിടിഞ്ഞ് രൂപ; പണമയയ്ക്കാന്‍ ഇടിച്ചുകയറി പ്രവാസികള്‍
അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം 79.45ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 79.55 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.58 എന്ന നിലയിലേക്കും അതിന് ശേഷം 79.62ലേക്കും താഴ്ന്നു. രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.67 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21…
Read More » -
മലയാളി നഴ്‌സ് പ്രസവത്തിനിടെ സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി നഴ്‌സ് സൗദിയില്‍ പ്രസവത്തിനിടെ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ഉള്ള ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് മരണം. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.
Read More » -
മുന്നറിയിപ്പ് മറികടന്ന് അപകടങ്ങള്‍: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും
മസ്‌കറ്റ്: കനത്ത മഴയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ പുതിയ തീരുമാനം. ഞായറാഴ്ച സലാലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെട്ട് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കടലില്‍ കാണാതാകുകയാണുണ്ടായത്. ഏതാനും ദിവസം മുമ്പ് നിറഞ്ഞുകിടന്ന വാദികളില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് കുട്ടികളും മുങ്ങി മരിച്ചിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയും വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.
Read More » -
അബുദാബിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല
അബുദാബി: അബുദാബിയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സ്‌ക്രാപ്ഡ് ഹെവി വാഹനങ്ങളും ടാങ്കറുകളും സൂക്ഷിക്കുന്ന സ്ഥലമായിരുന്നു ഇത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും വിജയകരമായി തീ നിയന്ത്രണവിധേമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിന്റെ കൂളിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Read More »