Pravasi
-
സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; നിയമങ്ങൾ ലംഘിച്ചതിന് ജയിലിലായ 10,034 വിദേശികളെ നാടുകടത്തി, പുതുതായി 17,255 വിദേശികൾ പിടിയിൽ
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി ജയിലിൽകഴിയുന്നവരിൽ 10,034 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782…
Read More » -
കണ്ണൂരിലേക്ക് പുതിയ വിമാന സർവീസ് ചൊവ്വാഴ്ച മുതൽ; പ്രവാസികൾക്ക് ആശ്വാസം
ദുബൈ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ – കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ…
Read More » -
പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള പ്രദേശത്തെ ഏറ്റവും നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് പ്രകാരം ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫോറന്‍സിക്ക് പരിശോധന നടത്തുകയും മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More » -
കൊവിഡ് പ്രതിസന്ധിയിൽ കുവൈത്ത് വിട്ടത് നാല് ലക്ഷത്തോളം പ്രവാസികൾ
കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി. എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്കിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. കഴിഞ്ഞ രണ്ടര വർഷത്തിലും വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം എന്ന നിലയിലാണ് ജനസംഖ്യയിലെ കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്ക്. ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം. രാജ്യത്തേക്ക്…
Read More » -
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ ലംഘനം കണ്ടെത്തിയ മൂവായിരത്തോളം ലൈസൻസുകൾ റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഒരാഴ്ചക്കിടെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തി. വർക്ക് പെർമിറ്റിലെ മാറ്റം മൂലം അല്ലെങ്കിൽ റെസിഡന്‍സി മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറ്റിയതിനാലാണ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടത്. പ്രവാസി ഡ്രൈവർമാരുടെ ലൈസൻസ് ഫയലുകൾ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. തൊഴിലിന്റെയോ ശമ്പളത്തിന്റെയോ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുകയായിരുന്നു. എല്ലാ ലൈസൻസുകളും അവലോകനം ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും സമയമെടുക്കും. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ലൈസൻസുകൾ ബ്ലോക്ക് ചെയ്യുകയും ഉടമയെ വിളിപ്പിക്കുകയും ചെയ്യും. വ്യക്തി ലൈസൻസ് കൈമാറിയില്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി വഴിയും സഹേൽ ആപ്ലിക്കേഷൻ വഴിയും അത് ബ്ലോക്ക് ചെയ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ…
Read More » -
പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം
അബുദാബി: ഈ വര്‍ഷം അവസാനത്തിന് മുമ്പ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക. അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കും. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക് പെര്‍മിറ്റ് ഫീസ്. ഈ…
Read More » -
ശമ്പളം കിട്ടിയിട്ട് 10 മാസം, ഭക്ഷണവും മുടങ്ങി; സൗദിയിൽ മലയാളികളടക്കം നാന്നൂറോളം പ്രവാസികൾ ദുരിതത്തിൽ
റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളികളടക്കം നാന്നൂറോളം തൊഴിലാളികൾ സൗദി അറേബ്യയിൽ ദുരിതത്തിൽ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി. വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു. ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന്…
Read More » -
ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ആണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്. ഭാര്യ – സലീന. മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
Read More » -
വിസിറ്റ് വിസയിലെത്തിയ ശേഷം ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്
ബഹ്റൈന്‍: സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയ ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ പറഞ്ഞു. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ് വിസയില്‍ രാജ്യത്തെത്തുന്ന ഒരാള്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത നടപടികള്‍ക്ക് വിധേയമാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഏകദേശം 90,000 പ്രവാസികള്‍ ബഹ്റൈനില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നും ജമീല്‍ ഹുമൈദാന്‍ സൂചിപ്പിച്ചു. ബഹ്റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം അപകടകരമാം വിധം വര്‍ദ്ധിച്ചതായി ബഹ്റൈന്‍ ചേംബര്‍ പ്രസിഡന്റ് സമീര്‍ നാസ് പറഞ്ഞു. രാജ്യത്തെ ആകെ നാലര ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ 25 ശതമാനത്തോളം പേര്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ഗൗരവതരമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിസിറ്റ് വിസയിലെത്തി ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്‍ത് നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. നിയമ വിരുദ്ധമായി ജോലി ചെയ്ത് പിടിക്കപ്പെട്ടാല്‍ പിന്നീട് ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ രാജ്യത്ത് നിയമ വിരുദ്ധമായി…
Read More » -
മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ; 11 ലക്ഷം രൂപ പിഴയും തടവും
അബുദാബി: യുഎഇ ഫെഡറല്‍ നിയമ പ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമനല്‍ കുറ്റകൃത്യമാണെന്ന് ആവര്‍ത്തിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബോധവത്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 2021 ലെ 31-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 366 ല്‍ വ്യക്തമാക്കുന്നുണ്ട്. തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
Read More »