PravasiTRENDING

പ്രവാസികൾ പണം കൊണ്ടു വരുന്നു; അന്യസംസ്ഥാന തൊഴിലാളികൾ പണം കൊണ്ടുപോകുന്നു: ജോൺ ബ്രിട്ടാസ് എം പി

ലോകത്ത് ഏറ്റവും കൂടുതൽ വിവാദം കയറ്റി അയയ്ക്കുന്നത് കേരളത്തിൽ നിന്നാണെന്ന് ജോൺ ബ്രിട്ടാസ്.ഫ്ലോറിഡയിലെ ഫൊക്കാന സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാസികൾ കേരളത്തിലേക്ക് പണം ഒഴുക്കുമ്പോൾ അതിൽ ഒരു 50000 കോടിയെങ്കിലും അന്യ സംസ്ഥാന തൊഴിലാളികൾ കൊണ്ട് പോകുകയാണെന്ന് ജോണ് ബ്രിട്ടാസ് എം.പി. പറഞ്ഞു. എന്നാൽ അതിന്റെ 10 ശതമാനം അവർ കേരളത്തിൽ ചിലവാക്കുന്നു എന്നത് മറക്കരുത്.. നമ്മുടെ സ്റ്റേറ്റിന്റെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നത് വിവാദങ്ങളാണ്. അതുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.

Signature-ad

സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന മാനുഷിക സൂചിക ഉന്നമനം കൈവരിച്ച നാടാണ് കേരളം. കറന്സി നോട്ട് എണ്ണുമ്പോൾ പല സംസ്ഥാനങ്ങളും നമ്മുടെ മുന്നിലായിരിക്കും. പക്ഷെ സോഷ്യൽ ക്യാപിറ്റൽ നോക്കുമ്പോൾ നാം തന്നെ മുന്നിൽ. ഇത് നിസാരമല്ല. ഇത് കൈവരിച്ചത് കേരളത്തിലെ സാമൂഹിക അന്തരീക്ഷം കൊണ്ടാണ്. ജാതിമത ഭിന്നതകളോ സംഘർഷമോ ഇല്ലാത്തതാണ് നമുക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്.

നാട്ടിൽ വലിയ കാറിൽ സഞ്ചരിക്കുന്നവർക്ക് അതിനു പറ്റിയ റോഡില്ലെന്നു പരാതി.മന്മോഹൻ സിങ് പ്രധാന മന്ത്രി ആയപ്പോൾ വീതികൂടിയ റോഡ്‌ വേണ്ട എന്ന് പറഞ്ഞു കേരളത്തിൽ നിന്ന് നിവേദന സംഘം പോയതാണ്, എന്നാൽ 2016 മുതൽ കാര്യങ്ങൾ മാറി ദേശിയ പാത പൂർത്തിയായതോടെ അതിനു പരിഹാരമായി. ലോകത്ത് ഏറ്റവും അധികം വിവാദം കയറ്റുമതി ചെയ്യുന്ന നാടാണ് നമ്മുടേത്. കേരളത്തിന്റെ സാമൂഹിക സാഹചര്യം മാറ്റാൻ പ്രവാസികളുടെ സഹായം വേണ്ടതുണ്ട്.

പ്രവാസികളുടെ പണം വേണം. പക്ഷെ പകരം അവർക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്നാണ് ചിന്താഗതി .കേരള ലോക സഭയോടനുബന്ധിച്ച് പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും വിവാദം.ഇതൊക്കെ മാറണം. പ്രവാസിക്കു അർഹമായ അംഗീകാരം ലഭിക്കണം.

Back to top button
error: